കാട് വെട്ടിത്തെളിച്ച ഭൂമി; തലസ്ഥാനം ഇല്ലാത്ത രാജ്യം !
താമരത്തണ്ടുപയോഗിച്ചു തയാറാകുന്ന നദ്രു യാഖ്നി എന്ന കറിയും കൂട്ടി ലാവാസ എന്ന റൊട്ടിയും കഴിച്ച് കശ്മീരിൽ നിന്ന് അടുത്ത യാത്ര പുറപ്പെടാം. ദേശീയ പുഷ്പത്തെ ഭക്ഷണമാക്കുന്ന കശ്‍മീരികൾ കൊള്ളാമല്ലേ. താമര ദേശീയ പുഷ്പമായ ഒരു രാജ്യം കൂടി ഉണ്ട്– ഈജിപ്ത്. കശ്മീരിനെക്കുറിച്ചു പറയുമ്പോൾ ഏറ്റവും പ്രശസ്തമായ വിശേഷണം

താമരത്തണ്ടുപയോഗിച്ചു തയാറാകുന്ന നദ്രു യാഖ്നി എന്ന കറിയും കൂട്ടി ലാവാസ എന്ന റൊട്ടിയും കഴിച്ച് കശ്മീരിൽ നിന്ന് അടുത്ത യാത്ര പുറപ്പെടാം. ദേശീയ പുഷ്പത്തെ ഭക്ഷണമാക്കുന്ന കശ്‍മീരികൾ കൊള്ളാമല്ലേ. താമര ദേശീയ പുഷ്പമായ ഒരു രാജ്യം കൂടി ഉണ്ട്– ഈജിപ്ത്. കശ്മീരിനെക്കുറിച്ചു പറയുമ്പോൾ ഏറ്റവും പ്രശസ്തമായ വിശേഷണം ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണല്ലോ. അടുത്ത യാത്ര അവിടേക്കാകാം.
യൂറോപ്പിലെ ആദ്യകാല രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ് 1200കളിൽ തന്നെ രൂപംകൊണ്ടിരുന്നു. ജില്ലകളോ സംസ്ഥാനങ്ങളോ ആയല്ല മറിച്ച് കാന്റനുകൾ ആയാണ് രാജ്യം വിഭജച്ചിരിക്കുന്നത്. ആദ്യ കാലത്തെ 3 കാന്റനുകളിൽ ഒന്നായിരുന്ന Schwyz. മറ്റു രണ്ടെണ്ണം Uri, Unterwalden എന്നിവയായിരുന്നു. Schwyz എന്നതിൽ നിന്ന് സ്വിസ് ജനതയ്ക്ക് പേരുകിട്ടി എന്നും അവരുടെ നാട് എന്ന അർഥത്തിൽ സ്വിറ്റ്സർലൻഡ് എന്നു രാജ്യത്തിനു പേരുകിട്ടി എന്നും ഒരു കഥ. ശക്തി എന്നർഥം വരുന്ന ജർമൻ വാക്കിൽ നിന്നാണു പേരുകിട്ടിയതെന്നു മറ്റൊരു കഥ. കാട് വെട്ടിത്തെളിച്ച ഭൂമി എന്നർഥം വരുന്ന Svelt എന്ന വാക്കിൽ നിന്നാണെന്ന് മറ്റൊരു വാദവുമുണ്ട്. സ്വീഡനിൽനിന്നു കുടിയേറിയ Swit എന്ന വ്യക്തിയാണ് രാജ്യത്തിന് പേരു നൽകിയത് എന്ന കഥയും പ്രചാരത്തിലുണ്ട്.
പ്രധാന നഗരങ്ങൾ
പ്രധാന നഗരങ്ങൾ സൂറിക്, ജനീവ, ബേസൽ, ബേൺ എന്നിവയാണ്. തലസ്ഥാനം ബേൺ ആണെന്ന് പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ടാകും. എന്നാൽ അത് നിയമപ്രകാരമുള്ള ഔദ്യോഗിക തലസ്ഥാനമല്ല. തലസ്ഥാനത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു നഗരം– അത്രയേ ഉള്ളൂ. ലോകത്ത് ഔദ്യോഗിക തലസ്ഥാനമില്ലാത്ത രണ്ടാമത്തെ രാജ്യം നൗറു ആണ്.
ഹെൽവേഷ്യ
ജർമനി, ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സ്വിറ്റ്‌സർലൻഡിന്റെ സംസ്കാരത്തിലും ഭാഷയിലുമെല്ലാം ഈ നാല് രാജ്യങ്ങളുടെയും സ്വാധീനമുണ്ട്. ഇന്ത്യയ്ക്ക് ഭാരത മാതാ എന്ന പ്രതീകം പോലെ സ്വിറ്റ്‌സർലാന്റിന്റെ പ്രതീകമാണ് ഹെൽവേഷ്യ എന്ന ദേവത. One for all , All for one എന്ന ദേശീയ മുദ്രാവാക്യമുള്ള ഈ രാജ്യത്തിന്റെ അഞ്ച് ഔദ്യോഗിക നാമങ്ങളിലൊന്ന് Confoederatio helvetica എന്നാണ്. അതുകൊണ്ട് തന്നെ നാണയങ്ങളിലും തപാൽ സ്റ്റാംപുകളിലുമൊക്കെ ഹെൽവേഷ്യ എന്ന പേരാണ് കാണാൻ സാധിക്കുക.
സ്വിസ് ബാങ്കുകൾ
സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം എന്ന വാർത്ത നാം പലപ്പോഴും കേട്ടു കാണും. ഈ സ്വിസ് ബാങ്ക് എന്നാൽ ഒരു ബാങ്ക് ആണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ സ്വിറ്റ്സർലൻഡിൽ ഉള്ള ഇരുനൂറ്റിനാൽപതോളം ബാങ്കുകൾക്ക് പൊതുവായി വിളിക്കുന്ന പേരാണ് സ്വിസ് ബാങ്ക് എന്നത്. നിക്ഷേപകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാലും അക്കൗണ്ട് തുടങ്ങാൻ താരതമ്യേന എളുപ്പമായതിനാലുമാണ് പലരും സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.
Content Summary : Interesting facts about Switzerland