ചില വേനലിൽ തെംസിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ ആറടിയോളം ഉയരത്തിലാണ് മാലിന്യക്കൂമ്പാരം പ്രത്യക്ഷമായത്.

ചില വേനലിൽ തെംസിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ ആറടിയോളം ഉയരത്തിലാണ് മാലിന്യക്കൂമ്പാരം പ്രത്യക്ഷമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വേനലിൽ തെംസിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ ആറടിയോളം ഉയരത്തിലാണ് മാലിന്യക്കൂമ്പാരം പ്രത്യക്ഷമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലസ്രോതസ്സുകളുടെ മലിനീകരണവും അവയുടെ വീണ്ടെടുപ്പും വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. അവയുടെ അധിക വായനയ്ക്ക് 

ലോകത്തെ വൻനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദികളിൽ ഏറ്റവും ശുദ്ധമായ വെള്ളം ലണ്ടൻ നഗരമധ്യത്തിലൂടെ ഒഴുകുന്ന തെംസ് നദിയിലേതാണ്. എക്കാലത്തും തെംസിലെ ജലം ഇതുപോലെ ശുദ്ധമായിരുന്നോ? 1858ൽ ചൂടേറിയ വേനൽക്കാലമായിരുന്നു ലണ്ടനിൽ. തെംസ് നദിക്കരയിൽ കൂട്ടിയിട്ട മനുഷ്യമാലിന്യത്തിൽ നിന്നും വ്യാവസായികമാലിന്യത്തിൽ നിന്നും ഉയർന്ന നാറ്റം നഗരത്തിലാകെ പരന്നു. നാളുകളായി തുടർന്നുവരുന്ന ഒരു പ്രശ്നമായിരുന്നു ഇത്. വേനലായപ്പോൾ ഉഗ്രരൂപം പ്രാപിച്ചെന്നു മാത്രം. നഗരത്തിൽ 17–ാം നൂറ്റാണ്ടു മുതൽ സ്ഥാപിക്കപ്പെട്ടിരുന്ന മാലിന്യക്കുഴലുകൾ വർധിച്ചുവരുന്ന ജനപ്പെരുപ്പം കാരണം വേണ്ടത്ര ഫലപ്രദമായില്ല.

ADVERTISEMENT

1856നു മുൻപ് ലണ്ടനിൽ രണ്ടുലക്ഷത്തിലേറെ മാലിന്യക്കുഴികളും  360 മാലിന്യക്കുഴലുകളും ഉണ്ടായിരുന്നു. ഈ കുഴികളിൽ നിന്നും വലിയതോതിൽ മീഥേനും മറ്റു മലിനവാതകങ്ങളും പുറത്തുവന്നു, പലപ്പോഴും തീപിടിക്കുകയും ചെയ്തു. പഴയകാലത്തെ മരക്കുഴലുകൾ മാറ്റി ഇരുമ്പുകുഴലുകൾ സ്ഥാപിച്ചെങ്കിലും അതൊന്നും വർധിച്ചുവരുന്ന മാലിന്യം കൈകാര്യം ചെയ്യാൻ മതിയാകാതെ വന്നു. ഫ്ലഷ് ചെയ്യാവുന്ന ടോയ്‌ലറ്റുകളും  നിലവിൽ വന്നതോടെ അവയും വലിയ അളവിൽ മാലിന്യം ഈ കുഴലുകളിലേക്ക് തള്ളി. അവയിൽ ഭൂരിഭാഗവും കാര്യമായി ശുദ്ധീകരിക്കാതെ നേരെ തെംസിലേക്ക് ചേർന്നിരുന്നു.

ചില വേനലിൽ തെംസിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ ആറടിയോളം ഉയരത്തിലാണ് മാലിന്യക്കൂമ്പാരം  പ്രത്യക്ഷമായത്. അസഹനീയമായ നാറ്റം നഗരത്തിൽ പടർന്നു. മഹാനാറ്റം (‘The Great Stink’) എന്നാണ് ഇത് അറിയപ്പെടുന്നത്. നാറ്റത്താൽ പാർലമെന്റ് പോലും തടസ്സപ്പെട്ടു. മണം മറയ്ക്കാൻ നഗരത്തിലാകെ കുമ്മായം വിതറി. മാലിന്യം നദിയിൽ പതിക്കുന്നിടത്ത് 250 ടണ്ണോളം കുമ്മായം വിതറി, എന്നിട്ടൊന്നും വലിയ വ്യത്യാസമുണ്ടായില്ല.

ADVERTISEMENT

ചർച്ചകൾക്കൊടുവിൽ തെംസ് ശുദ്ധിയാക്കേണ്ട ചുമതല എൻജിനീയറായ ജോസഫ് ബാസൽഗേറ്റിൽ എത്തി. അദ്ദേഹം 1859-65 കാലത്ത് തെരുവുകളിലെ പൈപ്പുകളിൽ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടുപോകാൻ പുതുതായി 1,800 കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചു. അവ 132 കിലോമീറ്റർ പൈപ്പ് ഉപയോഗിച്ച് മുഖ്യപൈപ്പുകളിലേക്ക് കൂട്ടിച്ചേർത്തു. വിവിധതരം സിമന്റും മോട്ടറുകളും പൈപ്പുകളും ചേർത്ത് ബാസൽഗേറ്റ് തെംസിലേക്ക് മാലിന്യമൊഴുകുന്നതിന് ശാശ്വതപരിഹാരം ഉണ്ടാക്കി.  ഇങ്ങനെ പൈപ്പുവഴി ശേഖരിക്കുന്ന മാലിന്യം പ്രാഥമിക ശുദ്ധീകരണം കഴിഞ്ഞ് ബോട്ടുകളിൽ കയറ്റി സമുദ്രത്തിൽ താഴ്ത്തുകയാണ് ചെയ്തുവന്നത്. ഈ പരിപാടി ഒരു നൂറ്റാണ്ടിലേറെ, 1998 വരെ തുടർന്നു. പിന്നീട് അവ കത്തിച്ചുകളയുന്നതിലേക്ക് മാറി.

Content Summary : Thames river and London's Great Stink