ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയർ !
ജപ്പാനിലെ ഹ്യോഗോ പ്രവിശ്യയിലുള്ള അഷിയ നഗരത്തിന്റെ മേയറായിരിക്കുകയാണ് 26 വയസ്സുകാരനായ റ്യോസുകി ടകാഷിമ. ജപ്പാന്റെ ചരിത്രത്തിൽ മേയർ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് ഇതോടെ ടകാഷിമ.യുഎസിലെ പ്രശസ്തമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ടകാഷിമ പൊതുരംഗത്ത് നേരത്തെയുണ്ട്.

ജപ്പാനിലെ ഹ്യോഗോ പ്രവിശ്യയിലുള്ള അഷിയ നഗരത്തിന്റെ മേയറായിരിക്കുകയാണ് 26 വയസ്സുകാരനായ റ്യോസുകി ടകാഷിമ. ജപ്പാന്റെ ചരിത്രത്തിൽ മേയർ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് ഇതോടെ ടകാഷിമ.യുഎസിലെ പ്രശസ്തമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ടകാഷിമ പൊതുരംഗത്ത് നേരത്തെയുണ്ട്. റ്യുഗാകു ഫെലോഷിപ് എന്ന പേരിൽ വിദ്യാർഥികൾക്കായി ഒരു ഫെലോഷിപ് അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. വിദേശ സർവകലാശാലകളിലെ പഠനത്തിനായാണ് ഇത്.46 ശതമാനം വോട്ടുകൾക്കാണ് റ്യോസുകി തിരഞ്ഞെടുപ്പ് ജയിച്ചത്. ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം, ഇംഗ്ലിഷ് പഠന പദ്ധതികൾ, കൂടുതൽ പൊതുവിടങ്ങൾ, പാർക്കുകൾ തുടങ്ങിയവയാണ് റ്യോസുകി ടകാഷിമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് 3 വയസ്സായിരുന്നു. യുഎസിലെ മിനസോഡയിലുള്ള മൂന്നുവയസ്സുകാരനായ ജയിംസ് ടഫറ്റ്സ് എന്ന കുരുന്നാണ് ഇത്ര പിഞ്ചു പ്രായത്തിലേ മേയറായത്. മിനസോഡയിലുള്ള ഒരു ചെറിയ വിനോദസഞ്ചാര പട്ടണമാണു ഡോർസെറ്റ്. ആലങ്കാരികമായിട്ടാണ് മേയർ പദവി നൽകുന്നത്. എല്ലാവർഷവും ഇവിടെ മേയർക്കായുള്ള തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. നറുക്കിട്ടെടുക്കുകയാണു പതിവ്.
ജയിംസ് ടഫ്റ്റ്സിനു മുൻപ് ബോബി ടഫ്റ്റ്സ് എന്ന മറ്റൊരു കുരുന്നായിരുന്നു ഈ ലോകറെക്കോർഡ് കൈവശം വച്ചിരുന്നത്. വെറും നാലുവയസ്സായിരുന്നു മേയറായപ്പോൾ ബോബിക്കുള്ള പ്രായം. ബോബി ജയിംസിന്റെ ജ്യേഷ്ഠനുമാണ്.
ഡോർസെറ്റിലേതു പോലെ ഒരാലങ്കാരിക പദവി അല്ലാതെ യഥാർഥ അധികാരങ്ങളോടെ അമേരിക്കയിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മേയർ ബെൻ സൈമൺസാണ്. ഓറിഗണിലെ യോൻകല്ല പട്ടണത്തിന്റെ മേയറായി സൈമൺ അവരോധിക്കപ്പെടുമ്പോൾ വെറും 18 വയസ്സായിരുന്നു പ്രായം. 2019 ജനുവരി മുതൽ 2021 ജനുവരി വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. പട്ടണത്തിലെ മലിനജലം സുഗമമായി ഒഴുക്കിക്കളയുന്നതിനും അതു ശുചീകരിക്കുന്നതിനുമുള്ള സംവിധാനം സൈമൺസ് നടപ്പാക്കി. മുൻപ് ഭരിച്ചവർ നിർത്തിവച്ച ലൈബ്രറി പുനഃസ്ഥാപിക്കുകയും റോഡ് സൗകര്യങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു. ഒഴിവുസമയങ്ങളിൽ അഗ്നിശമന സേനയിൽ സന്നദ്ധ സേവന അടിസ്ഥാനത്തിൽ അദ്ദേഹം സൗജന്യമായി പ്രവർത്തിക്കുകയും ചെയ്തു.
പഠനകാലത്തു തന്നെ മികച്ച നേതൃശേഷി സൈമൺസ് പ്രകടമാക്കി. ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയിൽ അംഗമായിരുന്ന അദ്ദേഹം സ്കൂൾ പ്രസിഡന്റുമായിരുന്നു.2018 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ട് നേടിയാണ് സൈമൺസ് മേയറായത്. റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് അദ്ദേഹം. സൈമൺസിനു മുൻപ് അമേരിക്കയിലുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർ മൈക്കൽ സെഷൻസാണ്. ഗിന്നസ് ലോക റെക്കോർഡ് പട്ടികയിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. 18 വയസ്സും 61 ദിവസവുമായിരുന്ന മിഷിഗനിലെ ഹിൽസ്ഡേൽ പട്ടണത്തിന്റെ മേയറായി അവരോധിക്കപ്പെടവേ അദ്ദേഹത്തിന്റെ പ്രായം. സ്വതന്ത്ര സ്ഥാനാർഥിയായാണ് സെഷൻസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
Content Summary : Ryosuke Takashima becomes Japans youngest mayor