ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ സിന്ധുനദീതട കാലഘട്ടത്തിലെ നഗരങ്ങൾ നശിച്ചത് നീണ്ടനാൾ നീണ്ടുനിന്ന വരൾച്ച മൂലമാണെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 4200 വർഷങ്ങൾക്കു മുൻപ് 25 മുതൽ 90 വർഷങ്ങൾ വരെ നീണ്ടുനിന്ന കൊടുംവരൾച്ചകൾ സംഭവിച്ചത് ഈ നഗരങ്ങളുടെ അന്ത്യത്തിനിടയാക്കിയെന്ന് കേംബ്രിജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ സിന്ധുനദീതട കാലഘട്ടത്തിലെ നഗരങ്ങൾ നശിച്ചത് നീണ്ടനാൾ നീണ്ടുനിന്ന വരൾച്ച മൂലമാണെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 4200 വർഷങ്ങൾക്കു മുൻപ് 25 മുതൽ 90 വർഷങ്ങൾ വരെ നീണ്ടുനിന്ന കൊടുംവരൾച്ചകൾ സംഭവിച്ചത് ഈ നഗരങ്ങളുടെ അന്ത്യത്തിനിടയാക്കിയെന്ന് കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ പഠനഫലം പുറത്തിറക്കി. ഫലങ്ങൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു.

ADVERTISEMENT

വരൾച്ച നേരിടാനായി സിന്ധുനദീതട സംസ്കാരത്തിലെ ആളുകൾ വലിയ നഗരകേന്ദ്രങ്ങൾ വിട്ട് ചെറിയ ഗ്രാമപ്രദേശങ്ങളിലേക്കു മാറി. കൂടാതെ വെള്ളം കുറച്ചുമാത്രം വേണ്ട ചെറുധാന്യങ്ങളും മറ്റും കൃഷി ചെയ്യാൻ ശ്രമിച്ചു. 

3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്നു കരുതുന്ന ആദിമ സംസ്കാരമായ സിന്ധുനദീതട നാഗരികതയുടെ മോഹൻജൊ ദാരോ, ഹാരപ്പ, ഗാൻവെരിവാല എന്നീ  കേന്ദ്രങ്ങൾ ഇന്നു പാക്കിസ്ഥാനിലാണ്. രാഖിഗാഡി, ധോലവീര, കാലിബംഗാൻ, ലോഥൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു. 1960ലാണ് രാഖിഗാഡി മേഖലയിൽ പര്യവേക്ഷണം നടത്താനുള്ള ആദ്യശ്രമങ്ങളുണ്ടായത്.ഈ മേഖലയിൽ ആദ്യം പര്യവേക്ഷണം നടത്തിയത് 1998–2001 കാലയളവിലാണ്. 

ADVERTISEMENT

ആദിമകാലത്തെ ഏറ്റവും വികസിതമായ സാമൂഹിക വ്യവസ്ഥകളിലൊന്നായിരുന്നു സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. ഈ സംസ്കാരത്തെപ്പറ്റി ആദ്യം അറിവു ലഭിക്കുന്നത്, ആർക്കയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ്. കൃത്യമായി പ്ലാൻ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാൽശൃംഖലയുമൊക്കെയുള്ള ഹാരപ്പ നഗരം 1921ൽ ആദ്യം കണ്ടെത്തിയപ്പോൾ പുരാവസ്തുഗവേഷകർ ഞെട്ടിപ്പോയി. ഇത്രയ്ക്കും വിപുലമായ ഒരു നഗരം ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല.

ADVERTISEMENT

പിന്നീട് പിറ്റേവർഷമാണ് മൊഹൻ ജൊദാരോ ആർ.ഡി. ബാനർജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്. മോഹൻ ജൊദാരോ എന്ന വാക്കിനർഥം മരിച്ചവരുടെ കുന്നെന്നാണ്. ഇന്ന് പാക്കിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന മോഹൻ ജൊദാരോ സിന്ധുനദീതട സംസ്കാരത്തിന്റെ പ്രബലകേന്ദ്രമായിരുന്നു. ഇതെല്ലാം ഒരു വൻമലയുടെ അറ്റം മാത്രമായിരുന്നു. ഇന്നത്തെ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ വിവിധ നഗരങ്ങൾ താമസിയാതെ മറനീക്കി പുറത്തുവന്നു. ഗുജറാത്തിലെ ലോഥലും രാജസ്ഥാനിലെ കാലിബംഗാനുമൊക്കെ ഇതിൽ ഉൾപ്പെടും. 

മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമൊക്കെ അക്കാലത്ത് നാഗരിക സംസ്കാരമുണ്ടായിരുന്നു. എന്നാൽ സിന്ധുനദീതട സംസ്കാരം സാങ്കേതിക ശേഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നു. വീട്ടുപകരണങ്ങൾ, വീടുകളിൽ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ, സ്നാനഘട്ടം, ധാന്യപ്പുരകൾ എന്നിവയൊക്കെ സിന്ധു നദീതട സംസ്കാരത്തിൽപെട്ട നഗരങ്ങളിലുണ്ടായിരുന്നു.

Content summary : Droughts likely ended the Indus Valley Civilisation: Study