കെമിസ്ട്രിയുടെ അടിസ്ഥാനങ്ങളിലൊന്നാണ് പീരിയോഡിക് ടേബിൾ. മൂലകങ്ങളുടെ ആറ്റമിക നമ്പരുകൾ കൂടുന്നതിനനുസരിച്ച് രേഖപ്പെടുത്തിയ ഒരു ചാർട്ടെന്ന് വേണമെങ്കിൽ ഇതിനെ പറയാം. ദിമിത്രി മെൻഡലീവ് എന്ന ശാസ്ത്രജ്ഞനെയാണ് പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവായി പറയപ്പെടുന്നത്. എന്നാൽ ഇതിനുമുൻപും രസതന്ത്ര മൂലകങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെമിസ്ട്രിയുടെ അടിസ്ഥാനങ്ങളിലൊന്നാണ് പീരിയോഡിക് ടേബിൾ. മൂലകങ്ങളുടെ ആറ്റമിക നമ്പരുകൾ കൂടുന്നതിനനുസരിച്ച് രേഖപ്പെടുത്തിയ ഒരു ചാർട്ടെന്ന് വേണമെങ്കിൽ ഇതിനെ പറയാം. ദിമിത്രി മെൻഡലീവ് എന്ന ശാസ്ത്രജ്ഞനെയാണ് പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവായി പറയപ്പെടുന്നത്. എന്നാൽ ഇതിനുമുൻപും രസതന്ത്ര മൂലകങ്ങളെ ടേബിളിലാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടിയത് മെൻഡലീവിന്റെ പട്ടികയാണ്. ഇന്നത്തെ പീരിയോഡിക് ടേബിളിന് മെൻഡലീവിന്റെ പ്രകൃതിയിൽ സ്ഥിതി ചെയ്യുന്ന 94 മൂലകങ്ങൾ ടേബിളിലുണ്ട്. ബാക്കിയുള്ളവ കൃത്രിമനിർമിതമാണ്. ഇന്റർനാഷനൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രിക്കാണ് പട്ടികയുടെ നിയന്ത്രണാധികാരം. ഇടയ്ക്കിടയ്ക്ക് അവർ പീരിയോഡിക് ടേബിൾ റിവൈസ് ചെയ്യാറുമുണ്ട്.

ADVERTISEMENT

പീരിയോഡിക് ടേബിളിൽ ഏറ്റവും കൂടുതലുള്ളത് ലോഹങ്ങളാണ്. ആൽക്കലി മെറ്റൽസ്, ആൽക്കലൈൻ എർത്ത്സ്, ബേസിക് മെറ്റൽസ്, ട്രാൻസിഷൻ മെറ്റൽസ്, ലാന്തനൈഡ്സ്, ആക്ടിനൈഡ്സ് തുടങ്ങി വിവിധ വിഭാഗം ലോഹങ്ങൾ ഇതിലുണ്ട്.പ്രപഞ്ചത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകമായ ഹൈഡ്രജനാണ് പീരിയോഡിക് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുകളിൽ ഇടതുഭാഗത്തായി വരുന്നത്. ആകെ 118 മൂലകങ്ങൾ ഈ പട്ടികയിലുണ്ട്.

റഷ്യയിലെ സൈബീരിയയിലാണ് പീരിയോഡിക് ടേബിളിനെ ലോകശ്രദ്ധയിലെത്തിച്ച ദിമിത്രി മെൻഡലീവ് ജനിച്ചത്. വളരെ പരിമിതമായ ചുറ്റുപാടുകളിൽ ജനിച്ചുവളർന്ന അദ്ദേഹം പിന്നീട് സെന്റ് പീറ്റേഴ്സ്ബർഹ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായി.രസതന്ത്രത്തിൽ ധാരാളം സംഭാവനകളും നൽകി.

ADVERTISEMENT

Content Summary : Periodic table

Show comments