പ്രിയകൂട്ടുകാരേ, നിങ്ങൾ സന്തോഷത്തോടെ സ്കൂളിൽ പോകുമ്പോൾ, ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ, അതിനൊന്നും കഴിയാത്ത, പിഞ്ചുകൈകൾ കൊണ്ട് എല്ലുമുറിയെ പണിയെടുത്താൽ മാത്രം ഭക്ഷണം കഴിക്കാൻ പറ്റുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്തുണ്ടെന്ന് അറിയാമോ..? അവർക്ക് നല്ല ഉടുപ്പുകളില്ല... സുരക്ഷിതമായി ഉറങ്ങാൻ

പ്രിയകൂട്ടുകാരേ, നിങ്ങൾ സന്തോഷത്തോടെ സ്കൂളിൽ പോകുമ്പോൾ, ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ, അതിനൊന്നും കഴിയാത്ത, പിഞ്ചുകൈകൾ കൊണ്ട് എല്ലുമുറിയെ പണിയെടുത്താൽ മാത്രം ഭക്ഷണം കഴിക്കാൻ പറ്റുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്തുണ്ടെന്ന് അറിയാമോ..? അവർക്ക് നല്ല ഉടുപ്പുകളില്ല... സുരക്ഷിതമായി ഉറങ്ങാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയകൂട്ടുകാരേ, നിങ്ങൾ സന്തോഷത്തോടെ സ്കൂളിൽ പോകുമ്പോൾ, ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ, അതിനൊന്നും കഴിയാത്ത, പിഞ്ചുകൈകൾ കൊണ്ട് എല്ലുമുറിയെ പണിയെടുത്താൽ മാത്രം ഭക്ഷണം കഴിക്കാൻ പറ്റുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്തുണ്ടെന്ന് അറിയാമോ..? അവർക്ക് നല്ല ഉടുപ്പുകളില്ല... സുരക്ഷിതമായി ഉറങ്ങാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയകൂട്ടുകാരേ, 

നിങ്ങൾ സന്തോഷത്തോടെ സ്കൂളിൽ പോകുമ്പോൾ, ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ, അതിനൊന്നും കഴിയാത്ത, പിഞ്ചുകൈകൾ കൊണ്ട് എല്ലുമുറിയെ പണിയെടുത്താൽ മാത്രം ഭക്ഷണം കഴിക്കാൻ പറ്റുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്തുണ്ടെന്ന് അറിയാമോ..? അവർക്ക് നല്ല ഉടുപ്പുകളില്ല... സുരക്ഷിതമായി ഉറങ്ങാൻ സ്ഥലമില്ല... ചിരിയില്ല, സന്തോഷമില്ല, ആവശ്യത്തിന് ഭക്ഷണം പോലുമില്ല... അങ്ങനെ ദുരിതത്തിൽ കഴിയുന്ന ബാല്യങ്ങളെ അതിൽ നിന്നു മോചിപ്പിക്കുന്നതിനെക്കുറിച്ച് ബോധവൽക്കരിക്കാൻ എല്ലാ ജൂൺ 12നും ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു... അതേക്കുറിച്ച് കൂടുതൽ അറിയാം.

New Delhi 22/8/2017 Nobel Peace Laureate Kailash Satyarthi at the launch of Bharat Yatra on Child Sexual Abuse and Trafficking. Photo Arvind Jain
ADVERTISEMENT

 

കുട്ടികളുടെ കൈലാഷ്

 

മലാലാ യൂസഫ്സായിക്കൊപ്പം 2014ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ടപ്പോഴാണ് കൈലാഷ് സത്യാർഥിയെ ഇന്ത്യ ശരിക്കും അറിഞ്ഞത്. എന്നാൽ വർഷങ്ങളായി കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പോരാടുകയായിരുന്നു അദ്ദേഹം. ബാലവേലയ്ക്കെതിരെ സമൂഹം ഉണരാത്ത കാലത്താണ് ബച്പൻ ബച്ചാവോ ആന്ദോളനെന്ന പ്രസ്ഥാനത്തിലൂടെ കുട്ടികളുടെ മോചനത്തിനായി അദ്ദേഹം പ്രവർത്തിച്ചത്. ഇതുവരെ 1,10,651 കുട്ടികളെ ബാലവേലയിൽ നിന്നു രക്ഷപ്പെടുത്തിയതായി സംഘടന പറയുന്നു. കുട്ടികളുടെ താൽക്കാലിക പുനരധിവാസത്തിനു മുക്തി ആശ്രമവും സ്ഥിര പുനരധിവാസത്തിനു ബാല ആശ്രമങ്ങളും സ്ഥാപിച്ചു. ഖനികളിലും പടക്കനിർമാണ ശാലകളിലുമെല്ലാം പണിയെടുക്കുന്ന കുട്ടികളെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. കണ്ണൂരിലെ സർക്കസ് തമ്പുകളിൽ നിന്നു പോലും കുട്ടികളെ മോചിപ്പിക്കാൻ കൈലാഷെത്തിയിട്ടുണ്ട്. ബാലവേലയ്ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് 1998ൽ 103 രാജ്യങ്ങളിലൂടെ കടന്നുപോയ ഒരു വൻ ജാഥയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. ദ് ഗ്ലോബൽ മാർച്ച് എഗെയ്ൻസ്റ്റ് ചൈൽഡ് ലേബർ എന്ന ആഗോള കൂട്ടായ്മ രൂപീകരിക്കാനും മുൻകയ്യെടുത്തു.

ADVERTISEMENT

 

‘ദാരിദ്ര്യത്തിനു പരിഹാരം ബാലവേലയല്ല. തൊഴിലെടുക്കാൻ പോകുമ്പോൾ കുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. അതുവഴി കൂടുതൽ ദാരിദ്ര്യത്തിലേക്കാണ് അവർ എറിയപ്പെടുന്നത്’

 

ആനിന്റെ ഓർമദിനം

ADVERTISEMENT

 

ജീവിച്ചിരുന്നെങ്കിൽ  ആൻ ഫ്രാങ്ക് ഇപ്പോൾ 94 വയസ്സുള്ളൊരു മുത്തശ്ശിയായിരുന്നേനെ. എന്നാൽ അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാത്‌സികൾ നടത്തിയ മനുഷ്യവേട്ടയുടെ ലക്ഷക്കണക്കിന് ഇരകളിൽ ഒരാളായി ആ പെൺകുട്ടി. ഭൂമിയിലെ നരകമെന്നു വിശേഷിപ്പിക്കാവുന്ന കോൺസൻട്രേഷൻ ക്യാംപിൽ വിശപ്പിനാലും രോഗങ്ങളാലും പൊറുതിമുട്ടി കടുത്ത പീഡനങ്ങൾക്കു വിധേയയായി ആൻ കൊല്ലപ്പെട്ടു. ക്രൂരതകൾക്ക് ഇരയാകുന്ന ബാല്യകാലത്തിന്റെ പ്രതീകമായി മാറിയ ആനിന്റെ ജന്മദിനമായ ജൂൺ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നതും അതുകൊണ്ടാണ്. രാജ്യാന്തര തൊഴിൽ സംഘടനയുടെ(ഐഎൽഒ) നേതൃത്വത്തിൽ 2002 മുതലാണ് ദിനാചരണം തുടങ്ങിയത്. ബാലവേലയ്ക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജം പകരുകയെന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ‘എല്ലാവർക്കും സാമൂഹികനീതി, ബാലവേല അവസാനിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിന്റെ മുദ്രാവാക്യം. 

 

 

കണ്ണീർ വീഴാത്ത പരവതാനികൾ

 

ബാലവേല ഏറ്റവും അധികമുള്ള തൊഴിലിടങ്ങളായിരുന്നു പരവതാനി നിർമാണ ശാലകൾ. വാങ്ങുന്ന പരവതാനികളിലൊന്നും കുഞ്ഞുങ്ങളുടെ കണ്ണീർ വീണിട്ടില്ലെന്ന് ഉപയോക്താക്കൾക്ക് ഉറപ്പാക്കാനുള്ള മുദ്രണമാണ് ഗുഡ്‌വീവ്. ഗുഡ്‌വീവ് പ്രസ്ഥാനമാണ് ഈ മുദ്രണം നൽകുന്നത്. തുടക്കത്തിൽ റഗ്‌മാർക്ക് എന്നാണ്  ഇത് അറിയപ്പെട്ടിരുന്നത്. മുൻകൂട്ടി അറിയിക്കാതെ നിർമാണശാലകളിൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കും. ബാലവേല സ്ഥിരീകരിച്ചാൽ മുദ്രണം നഷ്ടമാകും. 

 

യുനിസെഫ്

 

രണ്ടാംലോകയുദ്ധത്തിന്റെ കെടുതികൾക്ക് ഇരയായ കുട്ടികളുടെ ക്ഷേമത്തിനായി 1946ൽ ആരംഭിച്ച പ്രസ്ഥാനമാണ് പിൽക്കാലത്ത് യുനിസെഫ് എന്ന പേരിൽ പ്രശസ്തമായത്. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷനൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് എന്നാണ് ആദ്യം ഇത് അറിയപ്പെട്ടിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമല്ലാതെ, എല്ലായ്പ്പോഴും കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ തുടങ്ങിയതോടെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് എന്നു പേരുമാറ്റി. 1965ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടനയുടെ ആസ്ഥാനം ന്യൂയോർക്കാണ്. 

 

ബാലവേലയ്ക്കെതിരെ ഇന്ത്യ

1986 

ബാലവേല നിരോധന നിയന്ത്രണ നിയമം നിലവിൽ വന്നു. അപകടകരമായ 16 തൊഴിലുകളിലും 65 പ്രവർത്തനങ്ങളിലും കുട്ടികളെ ഉൾപ്പെടുത്തുന്നതു നിരോധിക്കുന്ന നിയമം.

 

1988

ബാലവേലയ്ക്ക് എതിരായി ഇന്ത്യ സമഗ്രമായ ദേശീയ നയം രൂപീകരിച്ചു. 

 

1996

അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന കുട്ടികളെ രക്ഷപ്പെടുത്താനും വിദ്യാഭ്യാസം നൽകാനും സുപ്രീം കോടതി സർക്കാരിനു നിർദേശം നൽകി.

 

2006

വീട്ടുജോലിക്കു കുട്ടികളെ ഉപയോഗിക്കുന്നതു വിലക്കി സുപ്രീം കോടതി ഉത്തരവ്.

 

2009

പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി

 

2012 

വിദ്യാഭ്യാസ അവകാശ നിയമത്തിനു സാധുത നൽകി സുപ്രീം കോടതി ഉത്തരവ്. 

 

2016

ബാലവേല നിരോധന നിയന്ത്രണ ഭേദഗതി നിയമം പാസാക്കി. 14 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരുതരത്തിലുള്ള തൊഴിലിലും നിയോഗിക്കരുതെന്നും 14നും 18നും ഇടയിലുള്ള കുട്ടികൾക്കു സുരക്ഷിതത്വം കുറവുള്ള തൊഴിലുകൾ നൽകരുതെന്നും ഈ നിയമം അനുശാസിക്കുന്നു. 

സേവ് ദ് ചിൽഡ്രൻ

 

കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ മുൻനിരയിലാണ് സേവ് ദ് ചിൽഡ്രൻ. എഗ്‌ലന്റിൻ ജെബ്ബും സഹോദരി ഡൊറോത്തി ബക്സ്റ്റനും ചേർന്ന് 1919ൽ ലണ്ടനിൽ തുടക്കമിട്ട പ്രസ്ഥാനത്തിന് ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമുണ്ട്.

 

Content SUmmary : World day against child labour