നൂറ്റാണ്ടുകളുടെ അറിവുകൾ ചേർത്തുവച്ചാണ് എഐ ഇന്നത്തെ രൂപത്തിൽ എത്തിയത്. എഐയുടെ ആദ്യരൂപങ്ങൾ എങ്ങനെയായിരുന്നു... നിർമിതബുദ്ധി അഥവാ എഐയെപ്പറ്റി നാം കേട്ടുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. 6 മാസം മുൻപ് പുറത്തിറങ്ങിയ ചാറ്റ്ജിപിടി എന്ന ഓൺലൈൻ സേവനമാണ് എഐയുടെ സാധ്യതകൾ ലോകത്തിനു മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകളുടെ അറിവുകൾ ചേർത്തുവച്ചാണ് എഐ ഇന്നത്തെ രൂപത്തിൽ എത്തിയത്. എഐയുടെ ആദ്യരൂപങ്ങൾ എങ്ങനെയായിരുന്നു...നിർമിതബുദ്ധി അഥവാ എഐയെപ്പറ്റി നാം കേട്ടുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. 6 മാസം മുൻപ് പുറത്തിറങ്ങിയ ചാറ്റ്ജിപിടി എന്ന ഓൺലൈൻ സേവനമാണ് എഐയുടെ സാധ്യതകൾ ലോകത്തിനു മുഴുവൻ ബോധ്യപ്പെടുത്തിക്കൊടുത്തത്. ഇത് എഐ രംഗത്തു വലിയ മത്സരത്തിനും പുതുമകൾക്കായുള്ള ​ഗവേഷണത്തിനും തുടക്കമിട്ടു. എഐ എന്ന വിശാലമായ ലോകത്തെ ഒരു കണിക മാത്രമാണു ചാറ്റ്ജിപിടി. എഐ പ്രോ​ഗ്രാമുകളെപ്പറ്റി കംപ്യൂട്ടർ വിദഗ്ധർ ചിന്തിച്ച് തുടങ്ങുന്നതിനു വളരെ മുൻപേ നിർമിതബുദ്ധി അതിന്റെ വിശാലമായ അർഥത്തിൽ ലോകത്തുണ്ടായിരുന്നു.

ഗ്രീക്ക് പുരാണത്തിലെ എഐ

ADVERTISEMENT

ഗ്രീക്ക് പുരാണകഥയിൽ ടാലോസ് എന്ന ഒരു വലിയ വെങ്കല ഭീമൻ ഉണ്ട്. ക്രീറ്റ് ദ്വീപിനെ സംരക്ഷിക്കുക എന്നതാണു ടാലോസിന്റെ ചുമതല. ശത്രുക്കളുടെ കപ്പലുകൾ അടുത്തെത്തുമ്പോഴെല്ലാം ടാലോസ് വലിയ പാറക്കല്ലുകൾ അവർക്ക് നേരെ എറിയും. ദ്വീപിനു ചുറ്റും ദിവസവും മൂന്നു തവണ ടാലോസ് നിരീക്ഷണം നടത്തും. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോലെം എന്ന ജീവിയെ സൃഷ്ടിക്കാനുള്ള ആശയം പ്രചാരത്തിലുണ്ടായിരുന്നു. എലിയാസർ ബെൻ ജൂഡയുടെ രചനകളിലാണു ഗോലെം നിർമാണത്തെക്കുറിച്ചുള്ള ആദ്യത്തെ രേഖാമൂലമുള്ള വിവരണമുള്ളത്. 

മധ്യകാലഘട്ടത്തിൽ, ഒരു കളിമൺ രൂപത്തിന്റെ വായിൽ ദൈവത്തിന്റെ പേരുകൾ എഴുതിയ ഒരു കടലാസ് തിരുകിയാൽ ഒരു ഗോലെമിനെ ജീവസുറ്റതാക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. ഈ പുരാണകഥകളും ഐതിഹ്യങ്ങളുമെല്ലാം തന്നെക്കാൾ ശക്തിയും ബുദ്ധിയുമുള്ള കൃത്രിമജീവിയെ അല്ലെങ്കിൽ മറ്റൊരു ശക്തിയെ സൃഷ്ടിക്കാനുള്ള മനുഷ്യന്റെ ആ​ഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു.

ADVERTISEMENT

മധ്യകാലഘട്ടത്തിൽ‌ ജീവിച്ചിരുന്ന പാരസെൽസസ് (Paracelsus) എന്ന സ്വിസ് ആൽകെമിസ്റ്റ് എഴുതിയ പുസ്തകത്തിൽ, ഒരു കൃത്രിമ മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള വിചിത്രമായ നടപടിക്രമം അദ്ദേഹം വിവരിച്ചിട്ടുണ്ട്. കൃത്രിമമായി ജീവൻ സൃഷ്ടിക്കുക എന്ന ആശയം അക്കാലത്തെ  ആൽകെമിസ്റ്റുകൾക്കിടയിൽ വളരെ പ്രചാരമുള്ള വിഷയമായിരുന്നു. മനുഷ്യന് അപ്രാപ്യമായ ബുദ്ധിശക്തിയും സർ​ഗസിദ്ധിയുമുള്ള മറ്റൊരു ജീവിയെ കൃത്രിമമായി സൃഷ്ടിക്കാനായിരുന്നു ആൽകെമിസ്റ്റുകളുടെ ശ്രമം. ഈ ആശയം അക്കാലത്തെ വിവിധ സാഹിത്യകൃതികളിലും കാണാം.

1872ൽ സാമുവൽ ബട്‌ലർ രചിച്ച ‘എറിവോൺ’ (Erewhon) എന്ന നോവലിൽ മനുഷ്യനെപ്പോലെ ബുദ്ധിശക്തിയുള്ള നൂതന റോബട്ടുകൾ എന്ന ആശയം അവതരിപ്പിച്ചിട്ടുണ്ട്. 1863ൽ ബട്‌ലർ  തന്നെ എഴുതിയ ഒരു ലേഖനത്തിലാണ് ഇതെപ്പറ്റി ആദ്യമായി ചർച്ച ചെയ്തത്.  സ്വയം അറിവു നേടുന്ന യന്ത്രങ്ങൾ ബോധം വികസിപ്പിച്ചെടുക്കുന്നതിന്റെയും മനുഷ്യരാശിയെ മറികടക്കുന്നതിന്റെയും സാധ്യതകൾ അദ്ദേഹം ലേഖനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ജോർജ്  എലിയറ്റിനെപ്പോലുള്ള മറ്റ് ചിന്തകരും സമാനമായ ആശയങ്ങൾ  പിന്നീട് ചർച്ച ചെയ്തു. 1889ൽ പ്രസിദ്ധീകരിച്ച വില്യം ​ഗ്രൂവിന്റെ ‘ദ് റെക്ക് ഓഫ്  എ വേൾഡ്’ എന്ന നോവലിന്റെ പ്രമേയം തന്നെ ചിന്താശേഷിയുള്ള കൃത്രിമമനുഷ്യർ മനുഷ്യരാശിക്കെതിരെ വിപ്ലവം നയിക്കുന്നതാണ്.

ADVERTISEMENT

നിർമിത ബുദ്ധി അനുദിനം വളർച്ച പ്രാപിച്ച് മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്തുകയും തന്ത്രപ്രധാന തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഇക്കാലത്ത് എഐയുടെ സ്രഷ്ടാക്കൾ പങ്കുവയ്ക്കുന്ന ആശങ്കയും സമാനസ്വഭാവമുള്ളതാണ്. യുഎസിലെ ഒരു കോളജിൽ നടന്ന വേനൽക്കാല ക്യാംപിൽ വച്ചാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു അക്കാദമിക് ശാഖയായി അംഗീകരിക്കപ്പെട്ടത്. അതേക്കുറിച്ച്  അടുത്ത ലക്കം പഠിപ്പുരയിൽ

Content Summary :History of artificial intelligence