പ്രകൃതിവിഭവങ്ങൾ എത്രയുണ്ടെങ്കിലും മറ്റെല്ലാ വിഭവങ്ങളുടെയും ശരിയായ ഉപയോഗം സാധ്യമാകണമെങ്കിൽ മാനവസമ്പത്ത് കൂടിയേ തീരൂ... എന്താണു മാനവ വിഭവം? ഉൽപാദന രംഗത്ത് ഉപയോഗിക്കാൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളെയാണു മാനവ വിഭവം എന്നു പറയുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരിശീലനം എന്നിവയിലൂടെ മനുഷ്യന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിവിഭവങ്ങൾ എത്രയുണ്ടെങ്കിലും മറ്റെല്ലാ വിഭവങ്ങളുടെയും ശരിയായ ഉപയോഗം സാധ്യമാകണമെങ്കിൽ മാനവസമ്പത്ത് കൂടിയേ തീരൂ... എന്താണു മാനവ വിഭവം? ഉൽപാദന രംഗത്ത് ഉപയോഗിക്കാൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളെയാണു മാനവ വിഭവം എന്നു പറയുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരിശീലനം എന്നിവയിലൂടെ മനുഷ്യന്റെ കഴിവുകൾ വികസിപ്പിക്കുന്നതാണ് മാനവ വിഭവശേഷി വികസനം. ഇത് എങ്ങനെ സാധ്യമാകുന്നു? സ്വയം പരിശ്രമത്തിലൂടെ, കുടുംബത്തിന്റെ സഹായത്തോടെ, വിവിധ സ്ഥാപനങ്ങൾ നൽകുന്ന പരിശീലനങ്ങളിലൂടെ.. രാഷ്ട്രം നൽകുന്ന സൗകര്യങ്ങളിലൂടെ...അല്ലേ... ഇവയാണ് മാനവ വിഭവശേഷി വികസനത്തിന്റെ വിവിധ തലങ്ങൾ. മാനവ വിഭവത്തിന് ജനസംഖ്യാ വലുപ്പം, അതിന്റെ വളർച്ച, ഘടന തുടങ്ങിയ ഗണപരവും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ ഗുണപരവുമായ സവിശേഷതകളുണ്ട്. തൊഴിലാളികളുടെ ഉൽപാദനക്ഷമത കൂട്ടാനും മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാനും ജനങ്ങളുടെ സാമ്പത്തിക അന്തരം കുറച്ച് ക്ഷേമം ഉറപ്പാക്കാനും മാനവ വിഭവശേഷി വികസനത്തിലൂടെ മാത്രമേ സാധിക്കൂ.

ADVERTISEMENT

ഇവിടെ വിദ്യാഭ്യാസത്തിന് വലിയ സ്ഥാനമുണ്ട്. നല്ല വിദ്യാഭ്യാസം വ്യക്തിയുടെ കഴിവു മെച്ചപ്പെടാനും ആധുനിക സാങ്കേതിക വിദ്യകൾ പരിചിതമാകാനും മെച്ചപ്പെട്ട തൊഴിൽ സമ്പാദനത്തിനും വരുമാനത്തിനും ജീവിത നിലവാരം ഉയരുവാനും കാരണമാകുന്നു. ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകാതെ മാനവ വിഭവശേഷി വികസനം സാധ്യമാകില്ല. ആരോഗ്യമുള്ള വ്യക്തികൾക്ക് മുടക്കം കൂടാതെ കാര്യക്ഷമതയോടെ ഉൽപാദന രംഗത്ത് പ്രവർത്തിക്കാനാകും. ചികിത്സകൾക്കായുള്ള സർക്കാർ ചെലവുകൾ കുറയ്ക്കാനും  കഴിയും.

ജനസംഖ്യ, ജനസംഖ്യാ ശാസ്ത്രം, പ്രാധാന്യം

ADVERTISEMENT

ഒരു രാജ്യത്ത് ഒരു നിശ്ചിത സമയത്തു താമസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് ജനസംഖ്യ. കേവലം എണ്ണം കണക്കാക്കുന്നതിലുപരിയായി ലിംഗാനുപാതം, ജനന-മരണ നിരക്കുകൾ തുടങ്ങിയവയും സമഗ്രമായി പഠന വിധേയമാക്കുന്ന സാമൂഹിക ശാസ്ത്ര ശാഖയാണ് ജനസംഖ്യാ ശാസ്ത്രം അഥവാ Demography.    

ഇന്ത്യ ഏറ്റവും  മുന്നിൽ          

ADVERTISEMENT

യുഎൻ സാമ്പത്തിക സാമൂഹിക വിഭാഗം പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 142.86  കോടി ജനസംഖ്യയോടെ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇതോടെ 142.57 കോടി ജനസംഖ്യയുള്ള ചൈന രണ്ടാം സ്ഥാനത്തായി. (29 ലക്ഷത്തിന്റെ വ്യത്യാസം) കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായാണ് ചൈനയുടെ ജനസംഖ്യ ഇത്രത്തോളം കുറയുന്നത്. കടുത്ത ജനസംഖ്യാ നിയന്ത്രണ നടപടികൾ സ്വീകരിച്ചതിനാലാണിതെന്നു കരുതാം. സെൻസസ് കണക്കുകളോളം ആധികാരികത ഈ  സ്ഥിതിവിവരക്കണക്കുകൾക്കില്ലെന്നതും ഓർക്കേണ്ട

1987ൽ 500 കോടി                         

1987 ജൂലൈ 11ന് ലോകജനസംഖ്യ 5 ബില്യൻ (500 കോടി) തികഞ്ഞു. യുഎൻ വികസന സമിതിയുടെ 1989ലെ ആഹ്വാനപ്രകാരം തൊട്ടടുത്ത വർഷം മുതൽ ഈ ദിവസം ലോക ജനസംഖ്യാ ദിനമായി ആചരിച്ചു തുടങ്ങി.  വർധിച്ചുകൊണ്ടിരിക്കുന്ന ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിക്കാനും ബോധവൽക്കരിക്കാനും വേണ്ടിയാണ് മുഖ്യമായും ഈ ദിനം ആചരിക്കുന്നത്. 1804 ൽ കേവലം ഒരു ബില്യൻ ആയിരുന്ന ലോക ജനസംഖ്യ 123 വർഷത്തിനു ശേഷമാണ് 1927ൽ 2 ബില്യൻ ആയത്. എന്നാൽ വെറും 12 വർഷം കൊണ്ടാണ് 7 ബില്യനിൽ നിന്നും 8 ബില്യനിലേക്ക് ഇതുയർന്നത്! (700 കോടിയിൽ നിന്നും 800 കോടി). ലോക ജനസംഖ്യയെ 800 കോടിയിലേക്കെത്തിച്ച ആ കുഞ്ഞ് ആരെന്നറിയണ്ടേ. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയ്ക്കടുത്തുള്ള ടോണ്ടൊയിൽ ജനിച്ച വിനീസ് മാബൻ സാഗ് (Vinice Mabansag).  ലോക ജനസംഖ്യ ഏകദേശം 83 ദശലക്ഷത്തോളം ഓരോ വർഷവും വർധിക്കുന്നു എന്നാണ് കണക്ക്.

Content summary : SSLC-social science unit 3