ADVERTISEMENT

അന്തരീക്ഷത്തിലെ സൂക്ഷ്മ മഞ്ഞുപാളികളിൽ കൂടി പ്രകാശം സഞ്ചരിക്കുമ്പോൾ അപവർത്തനവും വിസരണവും സംഭവിക്കുന്നതു മൂലം സൂര്യന്റെ ഇരുവശത്തുമായി പ്രത്യക്ഷമാകുന്നതും സൂര്യനെ പോലെ തോന്നിപ്പിക്കുന്നതുമായ പ്രകാശപാളികളാണ് സൗരശ്വാനന്മാർ(Sundogs/ mock sun/parhelion). സാധാരണ 22 ഡിഗ്രി കോണളവിലാണ് ഇവ ദൃശ്യമാകുന്നത്. സൂര്യന്റെ ഇരുവശത്തുമായി കാണപ്പെടുന്നതിനാൽ സൂര്യന്റെ ബോഡിഗാർഡിനെ പോലെ തോന്നിപ്പിക്കുന്നു. അതിനാലാണ് ഇവയെ സൺഡോഗ്സ് എന്ന് വിളിക്കുന്നത്. ചന്ദ്രനുമായി ബന്ധപ്പെട്ട് ഈ പ്രതിഭാസം പ്രകടമാകുമ്പോൾ മൂൺ ഡോഗ്സ് അഥവാ ചാന്ദ്രശ്വാനന്മാർ എന്ന് വിളിക്കുന്നു.

 

സൂര്യനെയും ചന്ദ്രനെയും മറ്റും ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ അവയ്ക്കു ചുറ്റും കാണപ്പെടുന്ന പ്രകാശവലയമാണ് ഹാലോ. പ്രധാനമായും അന്തരീക്ഷത്തിൽ സിറസ് മേഘങ്ങളിൽ തങ്ങി നിൽക്കുന്ന ദശലക്ഷക്കണക്കിന് അഷ്ടഭുജാകൃതിയിലുള്ള ഐസ് പരലുകളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ സംഭവിക്കുന്ന അപവർത്തനമോ പ്രതിഫലനമോ ആണ് ഈ പ്രതിഭാസവും ദൃശ്യമാകാൻ കാരണം. മഴവില്ലിന് സമാനമായി ഏഴുനിറങ്ങൾ ഹാലോയിലും ദൃശ്യമാകും

 

Content Highlight - Sun dogs | Sundogs/mock sun/parhelion | Refraction and scattering of light | Moon dogs | Halo around the Sun and Moon | Padhippura | Wonders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com