സോഫ്റ്റ് ഡ്രിങ്കിലെ ഗം അറബിക്; സുഡാന്റെ മാജിക് പശ!
ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ലോകമെങ്ങും ഇപ്പോഴുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മുതൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വരെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തെയും വിപണനത്തെയും ബാധിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് സുഡാനിൽ അധികാരത്തിനു വേണ്ടി നടക്കുന്ന ആഭ്യന്തര കലാപവും അതേ തുടർന്നുള്ള ഗം അറബിക്കിന്റെ

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ലോകമെങ്ങും ഇപ്പോഴുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മുതൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വരെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തെയും വിപണനത്തെയും ബാധിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് സുഡാനിൽ അധികാരത്തിനു വേണ്ടി നടക്കുന്ന ആഭ്യന്തര കലാപവും അതേ തുടർന്നുള്ള ഗം അറബിക്കിന്റെ ഉൽപാദനത്തിലും വിതരണത്തിലും വന്ന പ്രതിസന്ധിയും.
യുദ്ധം കട്ടപിടിപ്പിച്ച ഗം അറബിക്
നുരഞ്ഞു പതയുന്ന സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുമ്പോൾ ഓർത്തിട്ടുണ്ടോ അതിലെ ചേരുവകളെക്കുറിച്ച്? പഞ്ചസാര പോലെയുള്ള പലതും നമുക്ക് പരിചിതമാണെങ്കിലും അധികം കേട്ടിട്ടില്ലാത്ത ഒന്നാകും ഗം അറബിക്. സോഫ്റ്റ് ഡ്രിങ്ക്സിലെ ചേരുവകളെ കട്ടപിടിക്കാതെ നിലനിർത്തുന്ന വസ്തുവാണ് ഗം അറബിക്. മരുന്നുകൾ മുതൽ സൗന്ദര്യവർധക വസ്തുക്കളിൽ വരെ ഉപയോഗിക്കുന്ന ഈ പശ പ്രത്യേക ഇനം അക്കേഷ്യ മരത്തിന്റെ തടിയിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ആഫ്രിക്കൻ രാജ്യമായ സുഡാനിലെ പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നു കൂടിയാണ് ഗം അറബിക്. സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിൽ കഴിഞ്ഞ ഏപ്രിൽ മുതൽ നടക്കുന്ന ആഭ്യന്തരയുദ്ധം സാരമായി ബാധിച്ചത് ഗം അറബിക്കിന്റെ കയറ്റുമതിയെക്കൂടിയാണ്.
സുഡാന്റെ മാജിക് ഗം
സുഡാനിലെ സാഹെൽ മേഖലയിൽ വളരുന്ന അക്കേഷ്യ മരങ്ങളിൽ നിന്നാണ് ലോകത്ത് ഉൽപാദിപ്പിക്കുന്ന 70 ശതമാനം ഗം അറബിക്കും വരുന്നത്. സുഡാനിലെ ഒട്ടേറെ ജനങ്ങളുടെ ജീവിതമാർഗം കൂടിയാണിത്. ഈ മേഖലകളിൽ യുദ്ധം രൂക്ഷമായതോടെ ഗം അറബിക്കിന്റെ ഉൽപാദനത്തിലും വിപണനത്തിലും വലിയ പ്രതിസന്ധിയായി. സുഡാന്റെ സാമ്പത്തികസ്ഥിതിയെ ബാധിച്ചതിനൊപ്പം വൻകിട സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനികളുടെ കരുതൽ ശേഖരവും തീർന്നു തുടങ്ങി. കഴിഞ്ഞ മാസങ്ങളിൽ യുദ്ധത്തിന് കുറച്ചു ശമനം വന്നതോടെ ഗം അറബിക് ഉൽപാദനം വീണ്ടും ആരംഭിച്ചതോടെയാണ് ആശ്വാസമായത്.
അക്കേഷ്യ 'ടാപ്പിങ് '
അക്കേഷ്യ സെനഗൽ, അക്കേഷ്യ സെയൽ എന്നിങ്ങനെ രണ്ട് തരം അക്കേഷ്യ മരങ്ങളിൽ നിന്നാണ് ഗം അറബിക് ഉൽപാദിപ്പിക്കുന്നത്.
നമ്മുടെ റബർ മരങ്ങളിൽ നിന്നും റബർ പാലെടുക്കുന്നതിനു സമാനമാണ് ഗം അറബിക്കിന്റെ ശേഖരണവും. അതായത് അക്കേഷ്യ മരങ്ങളിൽ ഒരു മുറിവുണ്ടാക്കി അതിൽ നിന്നും വരുന്ന കറ(പശ) ഉണങ്ങിയതിനു ശേഷം വിളവെടുക്കുകയും പിന്നീടതിനെ സംസ്കരിക്കുകയുമാണ് ചെയ്യുന്നത്. ഒരു അക്കേഷ്യ മരത്തിൽ നിന്നും ഏകദേശം 250 ഗ്രാം പശ ലഭിക്കും. 1990 കളിലും 2000 കളിലും സുഡാനെതിരെ യു എസ് ഏർപ്പെടുത്തിയ ഉപരോധ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരേയൊരു ചരക്ക് കൂടിയായിരുന്നു ഗം അറബിക്. കോക്ക കോള, പെപ്സി പോലുള്ള ശീതള പാനീയങ്ങളിലെ പ്രധാന ചേരുവയാണ് ഗം അറബിക് എന്നത് തന്നെയായിരുന്നു അതിന് കാരണവും.