എന്താണ് ചുഴലിക്കാറ്റ്? എങ്ങനെയാണ് അവയ്ക്ക് പേരുകൾ നൽകുന്നത്?
ചെന്നൈ നഗരം പ്രളയഭീതിയിലാണ്, ഒപ്പം വീശിയടിക്കാൻ തയ്യാറെടുക്കുന്ന മിഷോങ് ചുഴലിക്കാറ്റിനെ ഓർത്ത് നാടും നഗരവും വിഭ്രാന്തിയിലാണ്. ഇതാദ്യമായല്ല ചെന്നൈ നഗരത്തിൽ ചുഴലിക്കാറ്റ് വീശുന്നത്. ചെന്നൈ നഗരത്തിൽ മാത്രമല്ല, തമിഴ്‌നാട്, ആന്ധ്ര തുടങ്ങി ഒട്ടനവധി തീരദേശ സംസ്ഥാനങ്ങളിൽ പലകുറി ചുഴലിക്കാറ്റ്
ചെന്നൈ നഗരം പ്രളയഭീതിയിലാണ്, ഒപ്പം വീശിയടിക്കാൻ തയ്യാറെടുക്കുന്ന മിഷോങ് ചുഴലിക്കാറ്റിനെ ഓർത്ത് നാടും നഗരവും വിഭ്രാന്തിയിലാണ്. ഇതാദ്യമായല്ല ചെന്നൈ നഗരത്തിൽ ചുഴലിക്കാറ്റ് വീശുന്നത്. ചെന്നൈ നഗരത്തിൽ മാത്രമല്ല, തമിഴ്‌നാട്, ആന്ധ്ര തുടങ്ങി ഒട്ടനവധി തീരദേശ സംസ്ഥാനങ്ങളിൽ പലകുറി ചുഴലിക്കാറ്റ്
ചെന്നൈ നഗരം പ്രളയഭീതിയിലാണ്, ഒപ്പം വീശിയടിക്കാൻ തയ്യാറെടുക്കുന്ന മിഷോങ് ചുഴലിക്കാറ്റിനെ ഓർത്ത് നാടും നഗരവും വിഭ്രാന്തിയിലാണ്. ഇതാദ്യമായല്ല ചെന്നൈ നഗരത്തിൽ ചുഴലിക്കാറ്റ് വീശുന്നത്. ചെന്നൈ നഗരത്തിൽ മാത്രമല്ല, തമിഴ്‌നാട്, ആന്ധ്ര തുടങ്ങി ഒട്ടനവധി തീരദേശ സംസ്ഥാനങ്ങളിൽ പലകുറി ചുഴലിക്കാറ്റ്
ചെന്നൈ നഗരം പ്രളയഭീതിയിലാണ്, ഒപ്പം വീശിയടിക്കാൻ തയ്യാറെടുക്കുന്ന മിഷോങ് ചുഴലിക്കാറ്റിനെ ഓർത്ത് നാടും നഗരവും വിഭ്രാന്തിയിലാണ്. ഇതാദ്യമായല്ല ചെന്നൈ നഗരത്തിൽ ചുഴലിക്കാറ്റ് വീശുന്നത്. ചെന്നൈ നഗരത്തിൽ മാത്രമല്ല, തമിഴ്‌നാട്, ആന്ധ്ര തുടങ്ങി ഒട്ടനവധി തീരദേശ സംസ്ഥാനങ്ങളിൽ പലകുറി ചുഴലിക്കാറ്റ് വീശിയിട്ടുണ്ട്. ഹമൂൺ , ബിപാർജോയ്, മോച, അസാനി, ഗുലാബ്, യാസ്, ബുൾബുൾ , മഹാ...ഇവയെല്ലാം തന്നെ 2020 - 2023 കാലഘട്ടത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റുകളാണ്. അതേസമയം ഭോല, ഇർമ, കത്രീന, മരിയ, വിൽമ തുടങ്ങിയ ചുഴലിക്കാറ്റുകൾ ആഗോള തലത്തിൽ ശ്രദ്ധനേടി. എന്താണ് ചുഴലിക്കാറ്റ് ? എങ്ങനെയായാണ് അവ ഉണ്ടാകുന്നത്? അവയ്ക്ക് പേരുകൾ നൽകുന്നത് എങ്ങനെയാണ് എന്നൊക്കെയുള്ള ചിന്ത സ്വാഭാവികമാണ്.
മണിക്കൂറിൽ 70 മൈലിന് മുകളിൽ വേഗതയിൽ ഭ്രമണം ചെയ്യുന്ന കാറ്റിനൊപ്പം വരുന്ന വലിയ കൊടുങ്കാറ്റാണ് ചുഴലിക്കാറ്റുകൾ. ഭ്രമണം ചെയ്യുന്ന കാറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ താപനില കൂടിയ സമുദ്രഭാഗങ്ങൾക്ക് കുറുകെ ചുറ്റിക്കറങ്ങുകയും അതിഭയങ്കരമായ ശക്തിയോടെ തീരത്തേക്ക് വീശുകയും ചെയ്യുന്നു. കരയിൽ എത്തുന്ന കാറ്റ് പൊട്ടിത്തെറിക്ക് സമാനമായ അനുഭവമാണ് അവശേഷിപ്പിക്കുന്നത്. കാറ്റിനൊപ്പം കനത്ത മഴയും മാരകമായ തിരമാലകളും ഉണ്ടാകുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വലുതായിരിക്കും. കടുത്ത സാമ്പത്തിക നഷ്ടമാണ് ഓരോ ചുഴലിക്കാറ്റും സമ്മാനിക്കുന്നത്. അനേകം ആളുകൾ ഭാവനരഹിതരാകുന്നു. വെള്ളപ്പൊക്കത്തിൽ എല്ലാം ഒലിച്ചുപോകുന്നു.
സൈക്ളോണുകൾ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് സമാനമായ മറ്റൊരു അതിശകതമായ കാറ്റാണ് ടൊർണാഡോസ്. ചുഴലിക്കാറ്റുകളേക്കാൾ ശക്തവുമാണ് ടൊർണാഡോ കാറ്റ്. ചുഴലിക്കാറ്റുകൾ കൂടുതൽ കാലം നിലനിൽക്കുകയും 500000 ചതുരശ്ര മൈൽ വരെ സഞ്ചരിക്കുകയും ചെയ്യുന്നു. എന്നാൽ ഓരോ കാറ്റിന്റെയും ശക്തി, സഞ്ചാരപഥം എന്നിവ വ്യത്യസ്തമായിരിക്കും.
എങ്ങനെയാണ് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത്?
ഭൂമിയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ചുഴലിക്കാറ്റുകൾ. സാധാരണയായി, ചൂടുള്ള സമുദ്രജലത്തിന് മുകളിൽ ഭൂമധ്യരേഖയ്ക്ക് സമീപം ആയാണ് രൂപം കൊള്ളുന്നത്. സമുദ്രങ്ങൾ അവയുടെ ഏറ്റവും ചൂടുള്ള താപനിലയിൽ ആയിരിക്കുമ്പോൾ തിരമാലകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ സമയം വെള്ളത്തിന് മുകളിലുള്ള വായു ധാരാളം ഈർപ്പം കൊണ്ട് കനത്തതായിത്തീരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി ചുഴലിക്കാറ്റുകൾ വേഗത്തിൽ രൂപപ്പെടുന്നു. പാരിസ്ഥിതിക സാഹചര്യങ്ങളെ ആശ്രയിച്ച് കാറ്റ് രൂപപ്പെടുന്ന വേഗത, ദൈർഘ്യം, ഗതി എന്നിവ വ്യത്യസ്തമായിരിക്കും. ഒരു ചുഴലിക്കാറ്റ് 14 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കും എന്നാണ് കരുതപ്പെടുന്നത്.
പേരിടുന്നത് എങ്ങനെ?
എല്ലാ വർഷവും ആദ്യത്തെ ചുഴലിക്കാറ്റിന് A എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു പേര് ലഭിക്കുന്നു, രണ്ടാമത്തേത് B എന്ന അക്ഷരത്തിൽ തുടങ്ങി. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പുകള്‍ നല്‍കാനും പേരുകള്‍ നല്‍കാനും ആറു പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളും അഞ്ചു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് ഉള്ളത്.ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടെ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാറുള്ളത് ഐഎംഡിയാണ്. മാനദണ്ഡങ്ങൾക്ക് അനുസൃതമായി ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകാൻ ബംഗാദേശ്, ഇന്ത്യ, മാലിദ്വീപ്, മാന്‍മര്‍, ഒമാന്‍. പാകിസ്താന്‍, ശീലങ്ക. തായ്‌ലന്‍ഡ്, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ,യു.എ.ഇ,യെമന്‍ എന്നീ 13 അംഗരാജ്യങ്ങളാണ് ഉള്ളത്. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാനുള്ള 169 പേരുകളുടെ പുതിയ പട്ടിക കേന്ദ്ര കാലാവസ്ഥ വകുപ്പ് 2020ല്‍ പുറത്തിറക്കിയിട്ടുണ്ട്.