എന്തു കൊണ്ട് അധിവർഷം? ലീപ്ലിങ് എന്ന ‘അധി’രൻ
കൂട്ടുകാരെ, അങ്ങനെ ഒരു ഫെബ്രുവരി മാസംകൂടി കടന്നുപോവുകയാണ്. ഫെബ്രുവരി മാസത്തിന്റെ പ്രത്യേകത നിങ്ങൾക്കൊക്കെ അറിയാമല്ലോ. നാലുവർഷം കൂടുമ്പോൾ സംഭവിക്കുന്ന ലീപ് ഇയറിനെപ്പറ്റി പഠിച്ചിട്ടുണ്ടാകുമല്ലോ. ലീപ് ഇയറിന്റെ പ്രത്യേകതകളെപ്പറ്റി അറിഞ്ഞുവച്ചാലോ. മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക്
കൂട്ടുകാരെ, അങ്ങനെ ഒരു ഫെബ്രുവരി മാസംകൂടി കടന്നുപോവുകയാണ്. ഫെബ്രുവരി മാസത്തിന്റെ പ്രത്യേകത നിങ്ങൾക്കൊക്കെ അറിയാമല്ലോ. നാലുവർഷം കൂടുമ്പോൾ സംഭവിക്കുന്ന ലീപ് ഇയറിനെപ്പറ്റി പഠിച്ചിട്ടുണ്ടാകുമല്ലോ. ലീപ് ഇയറിന്റെ പ്രത്യേകതകളെപ്പറ്റി അറിഞ്ഞുവച്ചാലോ. മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക്
കൂട്ടുകാരെ, അങ്ങനെ ഒരു ഫെബ്രുവരി മാസംകൂടി കടന്നുപോവുകയാണ്. ഫെബ്രുവരി മാസത്തിന്റെ പ്രത്യേകത നിങ്ങൾക്കൊക്കെ അറിയാമല്ലോ. നാലുവർഷം കൂടുമ്പോൾ സംഭവിക്കുന്ന ലീപ് ഇയറിനെപ്പറ്റി പഠിച്ചിട്ടുണ്ടാകുമല്ലോ. ലീപ് ഇയറിന്റെ പ്രത്യേകതകളെപ്പറ്റി അറിഞ്ഞുവച്ചാലോ. മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക്
കൂട്ടുകാരെ, അങ്ങനെ ഒരു ഫെബ്രുവരി മാസംകൂടി കടന്നുപോവുകയാണ്. ഫെബ്രുവരി മാസത്തിന്റെ പ്രത്യേകത നിങ്ങൾക്കൊക്കെ അറിയാമല്ലോ. നാലുവർഷം കൂടുമ്പോൾ സംഭവിക്കുന്ന ലീപ് ഇയറിനെപ്പറ്റി പഠിച്ചിട്ടുണ്ടാകുമല്ലോ. ലീപ് ഇയറിന്റെ പ്രത്യേകതകളെപ്പറ്റി അറിഞ്ഞുവച്ചാലോ. മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക് സൂര്യനെ ഒരു തവണ വലംവയ്ക്കാൻ വേണ്ട സമയം. എന്നാൽ സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളേ ഉളളു. ബാക്കി വരുന്ന കാൽ ദിവസങ്ങളെല്ലാം ചേർന്ന് നാലുവർഷം കൂടുമ്പോൾ ഒരു ദിവസമാകും. ആ ഒരു ദിവസമാണ് അധിവർഷത്തിലെ ഫെബ്രുവരി 29. ഇംഗ്ലിഷിൽ ലീപ് ഇയർ എന്നാണ് അധിവർഷത്തെ വിളിക്കുക.
ഒരു വർഷം മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ്. ഭൂമിക്ക് സൂര്യനെ ഒരുതവണ വലംവയ്ക്കാൻ വേണ്ട സമയമാണിത്. എന്നാൽ സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളേ ഉളളു. ബാക്കി വരുന്ന കാൽ ദിവസങ്ങളെല്ലാം ചേർന്ന് നാലുവർഷം കൂടുമ്പോൾ ഒരു ദിവസമാകും. ആ ഒരു ദിവസമാണ് അധിവർഷത്തിലെ ഫെബ്രുവരി 29. ഇംഗ്ലിഷിൽ ലീപ് ഇയർ എന്നു വിളിക്കുന്നു. ഫെബ്രുവരി 29ന് ജന്മദിനം വരാനുള്ള സാധ്യത 1461ൽ ഒന്നു മാത്രമാണ്. ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 അവരുടെ ജന്മദിനമായി കണക്കാക്കും. പ്രശസ്ത നർത്തകി രുഗ്മിണീ ദേവി അരുൺഡേൽ ആണ് ഇന്ത്യയിൽ അധിവർഷത്തിൽ ജനിച്ച ഏറ്റവും പ്രശസ്തയായ വനിത. 1904 ഫെബ്രുവരി 29ന് തമിഴ്നാട്ടിലെ മധുരയിലായിരുന്നു ജനനം. ഭരതനാട്യത്തെ വികസിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ വനിതയും രുഗ്മിണീ ദേവി അരുൺഡേൽ ആയിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപ്പണിക്കർ അന്തരിച്ചത് 2012 ഫെബ്രുവരി 29 ന് ആയിരുന്നു. ലീപ് ഇയറിലെ ഫെബ്രുവരി 29നു ജനിച്ചയാളിനെ ‘ലീപ്ലിങ്’, ‘ലീപ്സ്റ്റർ’ എന്നൊക്കെയാണു വിളിക്കുക. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ലീപ്ലിങ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ്. 1896 ഫെബ്രുവരി 29 നാണ് അദ്ദേഹം ജനിച്ചത്. 23 ജന്മദിനങ്ങളേ അദ്ദേഹത്തിന് ആഘോഷിക്കാൻ കഴിഞ്ഞുള്ളൂ.
അവിവാഹിതരുടെ ദിനം
യൂറോപ്പിലെ ചില പ്രദേശങ്ങളിൽ ഫെബ്രുവരി 29 അവിവാഹിതരുടെ ദിനമായാണ് ആചരിക്കുന്നത്. സ്ത്രീകൾക്ക് അന്നു പുരുഷന്മാരോടു വിവാഹാഭ്യർഥന നടത്താമായിരുന്നു. ചിലയിടങ്ങളിൽ ഈ ദിവസം വിവാഹാഭ്യർഥന നിരസിക്കുന്ന പുരുഷന്മാരിൽനിന്നു പിഴ ഈടാക്കണമെന്നൊരു നിയമം പോലുമുണ്ടായിരുന്നത്രേ! ഡെൻമാർക്കിൽ വിവാഹാഭ്യർഥന നിരസിക്കുന്ന പുരുഷൻ സ്ത്രീക്ക് 12 കയ്യുറകൾ നൽകണമെന്നയിരുന്നു നിയമം. ഫിൻലൻഡിൽ ഈ ദിവസം വിവാഹാഭ്യർഥന നിരസിച്ചാൽ സ്ത്രീക്ക് പുരുഷൻ വസ്ത്രം വാങ്ങിക്കൊടുക്കണമായിരുന്നു! നേരെ മറിച്ച്, ഗ്രീസിൽ ഈ ദിവസം വിവാഹം നടത്തുന്നത് അശുഭകരമായാണ് കണക്കാക്കി പോന്നത്.
സൂപ്പർമാന്റെ സൂപ്പർ ഡേ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഖ്യാത കാർട്ടൂൺ കഥാപാത്രം ‘സൂപ്പർമാൻ’ ജനിച്ചത് ഫെബ്രുവരി 29 നാണ്! 4 വർഷത്തിലൊരിക്കൽ മാത്രം ജന്മദിനം വരുന്നതുകൊണ്ടാണത്രേ സൂപ്പർമാന് മറ്റുള്ളവരെപ്പോലെ പ്രായമാകാത്തത്! 1988 ൽ സൂപ്പർമാന്റെ 50–ാം പിറന്നാളിന് അദ്ദേഹത്തിന്റെ ചിത്രം കവറായുള്ള ടൈം മാഗസിൻ പുറത്തിറങ്ങിയത് ഫെബ്രുവരി 29 നായിരുന്നു.
1461 ൽ ഒരുവൻ(ൾ)!
ഫെബ്രുവരി 29ന് ജന്മദിനം വരാനുള്ള സാധ്യത 1461 ൽ ഒന്നു മാത്രമാണ്. ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 അവരുടെ ജന്മദിനമായി കണക്കാക്കും.
ലീപ്ലിങ് എന്ന ‘അധി’രൻ
ലീപ് ഇയറിലെ ഫെബ്രുവരി 29നു ജനിച്ചയാളിനെ ‘ലീപ്ലിങ്’, ‘ലീപ്സ്റ്റർ’ എന്നൊക്കെയാണു വിളിക്കുക. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ലീപ്ലിങ് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ആണ്. 1896 ഫെബ്രുവരി 29 നാണ് അദ്ദേഹം ജനിച്ചത്. 99 –ാം വയസ്സിൽ മരിക്കുന്നതിനിടെ 23 ജന്മദിനങ്ങളേ അദ്ദേഹത്തിന് ആഘോഷിക്കാൻ കഴിഞ്ഞുള്ളൂ! 1977ൽ 81–ാം വയസ്സിൽ പ്രധാനമന്ത്രിയായപ്പോൾ മൊറാർജിയോട് പ്രായം ഒരു പ്രശ്നമാകില്ലേ എന്ന ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി : ‘‘കലണ്ടർ അനുസരിച്ച് എനിക്ക് 19 വയസ്സേയുളളു’’. പ്രായമല്ല ഊർജസ്വലതയാണ് കാര്യം എന്നും പൊട്ടിച്ചിരികൾക്കിടെ അദ്ദേഹം വിശദീകരിച്ചു.
വായിക്കാം 4 വർഷം കഴിയട്ടെ!
ഫെബ്രുവരി 29നു മാത്രം പുറത്തിറങ്ങുന്ന ഫ്രാൻസിലെ ഹാസ്യപത്രമാണ് La Bougie du Sapeur (ലാ ബുഷ് ഡു സപ്പേർ). ഒരു ലക്കം കഴിഞ്ഞ് അടുത്ത ലക്കം കിട്ടണമെങ്കിൽ നാലുവർഷം കാത്തിരിക്കണം.