കൂട്ടുകാരോടു പറയാനുള്ള അടുത്ത കാര്യം ‘പ്രേമലു’ സിനിമാ മോഡലിൽ ആകട്ടെ: ഗൗരവുലു. അതായത് ഗൗരവത്തോടെ പരീക്ഷയെ കാണണമെന്ന്. ‘എക്സ്ട്രാ കൂൾ’ ‘ചിൽ ബഡി ചിൽ’ എന്നൊക്കെ പറയാമെങ്കിലും വിദ്യാഭ്യാസത്തെ നമുക്കു ഗൗരവത്തോടെ കണ്ടേ പറ്റൂ. പഠിക്കാനും ഓർത്തുവയ്ക്കാനുമുള്ള കഴിവ് എല്ലാവർക്കും പലതാണ്. പരീക്ഷയിലെ മാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാരോടു പറയാനുള്ള അടുത്ത കാര്യം ‘പ്രേമലു’ സിനിമാ മോഡലിൽ ആകട്ടെ: ഗൗരവുലു. അതായത് ഗൗരവത്തോടെ പരീക്ഷയെ കാണണമെന്ന്. ‘എക്സ്ട്രാ കൂൾ’ ‘ചിൽ ബഡി ചിൽ’ എന്നൊക്കെ പറയാമെങ്കിലും വിദ്യാഭ്യാസത്തെ നമുക്കു ഗൗരവത്തോടെ കണ്ടേ പറ്റൂ. പഠിക്കാനും ഓർത്തുവയ്ക്കാനുമുള്ള കഴിവ് എല്ലാവർക്കും പലതാണ്. പരീക്ഷയിലെ മാർക്ക് അല്ല ജീവിത വിജയത്തെ തീരുമാനിക്കുന്നത് എന്നതും 100 ശതമാനം ശരി. എന്നാൽ, പഠനവും പരീക്ഷയുമെല്ലാം അനാവശ്യ കാര്യങ്ങളാണെന്ന മനോഭാവവും എല്ലാം നിസ്സാരമായി കാണുന്ന ശീലവും നമുക്കു വേണ്ടെന്നേ. ഓരോന്നിനും അർഹിക്കുന്ന ഗൗരവം കൊടുക്കാം. എല്ലാം കളിതമാശയായി കണ്ടാൽ, ശരിക്കുള്ള കളിതമാശകൾ നമുക്കു മനസ്സിലാകില്ല കൂട്ടുകാരേ. എ പ്ലസ് കിട്ടിയാൽ എല്ലാമായി എന്ന മണ്ടത്തരം വേണ്ട. പക്ഷേ, എന്റെ കഴിവിന് അനുസരിച്ച് ഞാൻ പഠിച്ചു, പരീക്ഷയെഴുതി എന്ന അഭിമാനം നമുക്കു വേണം. മറ്റുള്ളവരുമായോ സഹോദരങ്ങളുമായോ ഒന്നും ഒരു താരതമ്യത്തിനും പോകേണ്ട. റോസപ്പൂവാണോ മുല്ലപ്പൂവാണോ മെച്ചമെന്നു പറയാനാകുമോ? രണ്ടും പൂവുകൾ ആണെങ്കിലും എത്രയോ വ്യത്യസ്തം. നമ്മുടെ കഴിവുകളും സ്വഭാവങ്ങളും എല്ലാം അങ്ങനെ തന്നെ. ഓരോരുത്തരും അവരുടേതായ രീതിയിൽ കിടു, കിക്കിടു!

Read Also : താരനല്ല സ്‌കാല്‍പ്‌ സോറിയാസിസ്‌ ; അറിയാം ഗായിക ബിയോണ്‍സിനെ പിടികൂടിയ രോഗത്തെ കുറിച്ച്‌

Representative Image. Photo Credit : StockImageFactory.com / Shutterstock.com

സർവൈവൽ ത്രില്ലർ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ പോലെ നമുക്കും ആകണം, ഒരു ത്രില്ലിങ് സർവൈവർ. അതിജീവനത്തിന്റെ കഥകളെത്രയോ നാം കേൾക്കുന്നു. വീഴ്ചകളിൽ തളരാത്തവരെ, പലവട്ടം തോറ്റിട്ടും ജയിച്ചു കയറിയവരെ, നേടിയെടുക്കും എന്നു ചങ്കുറപ്പോടെ മുന്നേറിയരെ എല്ലാം അറിയുന്നു. പക്ഷേ, സ്വന്തം കാര്യം വരുമ്പോൾ എന്തോ ഒരു ഇത്. 15–16 വയസ്സേ കൂട്ടുകാർക്ക് ആയിട്ടുള്ളൂ. ഈ ഭൂമിയുമായി ജീവിത ഉടമ്പടി ഉണ്ടാക്കിയിട്ട് വെറും ചിന്ന ചിന്ന കാലം! ഇനിയുമങ്ങനെ നീണ്ടു കിടക്കുകയല്ലേ ഒരുപാടൊരുപാട് വർഷങ്ങളും അവസരങ്ങളും ജീവിതമെന്ന വലിയ ത്രില്ലും സന്തോഷവുമെല്ലാം. അതൊക്കെ ഒരു പരീക്ഷയിൽ തട്ടിത്തൂവിപ്പോകാൻ പറ്റുമോ?. നഹീന്നു പറഞ്ഞാൽ നഹീ. നമ്മളിനി എന്തു ചെയ്യും മല്ലയ്യാ എന്നു ചോദിച്ച് അന്തം വിട്ടു നിൽക്കാതെ, ശാന്തമായി പഠിക്കുക, പരീക്ഷയെഴുതുക. ടെൻഷൻ സ്വാഭാവികം. പക്ഷേ കൂടുതലായാൽ വീട്ടിലെ ഏറ്റവും അടുപ്പമുള്ളയാളോടോ ഇഷ്ടപ്പെട്ട അധ്യാപകരോടോ അല്ലെങ്കിൽ സഹായിക്കാൻ കഴിയുന്ന മറ്റുള്ളവരോടോ പങ്കുവയ്ക്കുക. വിദഗ്ധസഹായം തേടുക. പരീക്ഷ ഒരു അവസരമാണ്, അതു പരമാവധി പ്രയോജനപ്പെടുത്താം. ഒരു തവണ പറ്റിയില്ലെങ്കിൽ അടുത്തതിൽ. പക്ഷേ, ‘പറ്റിയില്ലയെങ്കിൽ’ എന്ന കാര്യം ഇപ്പോൾ ചിന്തിക്കരുത്. അതു നാളത്തെ കാര്യമല്ലേ, അത് അന്ന്. ഇന്ന്, ഇപ്പോൾ, ഈ നിമിഷം നമുക്ക് ചെയ്യാൻ പരീക്ഷാഡ്യൂട്ടി ഉണ്ട്. അപ്പോൾ പിന്നെ അതു തന്നെ ചെയ്യാം മല്ലയ്യാ, അല്ലേ.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Do exam results really determine the worth of a child?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT