പുക കണ്ടേ അടങ്ങൂ’ എന്നൊരു ചൊല്ല് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിഗരറ്റും ബീഡിയും ചുരുട്ടുമെല്ലാം വലിക്കുന്നവർ അതിന്റെ പുക മാത്രമല്ല, ജീവിതം തന്നെയാണ് എരിച്ചുതീർക്കുന്നത്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുക കണ്ടേ അടങ്ങൂ’ എന്നൊരു ചൊല്ല് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിഗരറ്റും  ബീഡിയും ചുരുട്ടുമെല്ലാം വലിക്കുന്നവർ അതിന്റെ പുക മാത്രമല്ല, ജീവിതം തന്നെയാണ് എരിച്ചുതീർക്കുന്നത്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്.  കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വഴിവയ്ക്കുമെന്നറിഞ്ഞിട്ടും പുകവലിയിൽ നിന്നു രക്ഷപ്പെടാൻ കഴിയാത്ത കോടിക്കണക്കിനു മനുഷ്യർ ലോകമെമ്പാടുമുണ്ട്. ‘സെക്കൻഡ് ഹാൻഡ് സ്മോക്ക്’ എന്താണെന്ന് അറിയാമോ? പുകവലിക്കുന്നവരുടെ ചുറ്റിനും ഉള്ളവരും വിഷപ്പുക ശ്വസിക്കുന്ന അവസ്ഥയാണ് അത്. ചെയ്യാത്ത തെറ്റിനു ശിക്ഷയനുഭവിക്കുന്ന സ്ഥിതി. 

കാൻസറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാർഥങ്ങൾ, ഇങ്ങനെ വലിച്ചുകയറ്റുന്ന പുകയിലുണ്ടാകും. പുകവലി സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വലുതാണ്. ആരോഗ്യച്ചെലവുകൾ ഏറുമെന്നു മാത്രമല്ല, ആളുകളുടെ ഉൽപാദനക്ഷമതയും കുറയും. 

ADVERTISEMENT

പുകവലി നിർത്തുന്നൊരാൾക്ക് ഏതാനും മിനിറ്റുകൾ കൊണ്ടുതന്നെ ഫലം ലഭിച്ചുതുടങ്ങുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മാസങ്ങൾ കഴിയുമ്പോഴേക്കും ഗുണങ്ങൾ കൂടുതൽ പ്രകടമാകും. പുകയിലയുടെ ഉപയോഗം മൂലം ഓരോ വർഷവും 80 ലക്ഷത്തോളം ആളുകൾ മരിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. പുകവലിക്കുന്നവരിൽ 80% പേരും താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണുള്ളത്. എപ്പോഴും ഓർക്കുക: പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.

English Summary:

Smoking effects and nicotine addiction