കൊല്ലത്തെത്തിയ പ്രാചീന ഇറ്റാലിയൻ സഞ്ചാരി: പതിനേഴാം വയസ്സിൽ മഹായാത്ര തുടങ്ങിയ മാർക്കോ
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസമേഖലകളിലൊന്ന് കൊല്ലമാണ്. പ്രാചീനകാലത്ത് കൊല്ലം ഒരു പ്രധാനതുറമുഖമായി നിലകൊണ്ടു. ചൈനയുൾപ്പെടെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധവും പുലർത്തി. അക്കാലത്ത് കൊല്ലത്ത് പലയിടങ്ങളിൽ നിന്നു സഞ്ചാരികളെത്തിയിരുന്നു. ഇങ്ങനെയെത്തിയവരിൽ അതിപ്രശസ്തനാണ് മാർക്കോ പോളോ. ഇദ്ദേഹത്തിന്റെ

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസമേഖലകളിലൊന്ന് കൊല്ലമാണ്. പ്രാചീനകാലത്ത് കൊല്ലം ഒരു പ്രധാനതുറമുഖമായി നിലകൊണ്ടു. ചൈനയുൾപ്പെടെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധവും പുലർത്തി. അക്കാലത്ത് കൊല്ലത്ത് പലയിടങ്ങളിൽ നിന്നു സഞ്ചാരികളെത്തിയിരുന്നു. ഇങ്ങനെയെത്തിയവരിൽ അതിപ്രശസ്തനാണ് മാർക്കോ പോളോ. ഇദ്ദേഹത്തിന്റെ പേര് കേൾക്കാത്തവർ കുറവായിരിക്കും. കാരണം ലോകത്തെ വളരെ പ്രമുഖനായ ഒരു പ്രാചീന സഞ്ചാരിയാണ് മാർക്കോ.
കൊല്ലത്ത് വലിയ അളവിൽ കുരുമുളകും കശുവണ്ടിയും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് തന്റെ യാത്രാപുസ്തകത്തിൽ അദ്ദേഹം എഴുതി. വളരെ കൗതുകകരമായ ജീവിതമായിരുന്നു മാർക്കോ പോളോയുടേത്. 1324ൽ ഇറ്റലിയിലെ വെനീസിൽ ജനിച്ച അദ്ദേഹം പതിനേഴാം വയസ്സിൽ 1271ലാണ് യാത്ര തുടങ്ങിയത്. അദ്ദേഹം എഴുതിയ ദ മില്യൻ എന്ന പുസ്തകം ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സഞ്ചാരസാഹിത്യ കൃതികളിലൊന്നാണ്.
മാർക്കോയുടെ കുടുംബം മധ്യപൂർവദേശത്തെ വ്യാപാരികളുമായി വ്യവസായ ബന്ധത്തിൽ ഏർപെട്ടിരുന്നു. തന്റെ ആദ്യയാത്രയിൽ മാർക്കോ പോളോയ്‌ക്കൊപ്പം ഒന്നു രണ്ട് ബന്ധുക്കളുമുണ്ടായിരുന്നു. ഇറ്റലിയിൽ നിന്നു ഇന്നത്തെ ഇസ്രയേലിന്റെ ഭാഗമായ അക്രെയിലെത്തിയ മാർക്കോ പോളോ തുടർന്ന് തുർക്കിയിലെത്തി. പിന്നീട് വടക്കൻ ഇറാനിലും. കൊള്ളക്കാരെയും മറ്റനേകം പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച് ഹോർമുസിലെത്തിയ മാർക്കോ പോളോ പിന്നീട് ഇന്നത്തെ ഇറാനിലുൾപ്പെടെ സ്ഥിതി ചെയ്യുന്ന ഖൊറസാൻ മേഖലയിലെത്തി. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലെ ബഡാക്ഷനിലെത്തിയശേഷം പാമീർ മേഖലവഴി ചൈനയിലെത്തി. തുടർന്ന് മംഗോളുകളുടെ തലസ്ഥാനനഗരമായ ഷാങ്ഡുവിലെത്തി
പിന്നീട് രണ്ട് പതിറ്റാണ്ടോളം മംഗോൾ ചക്രവർത്തിയായ കുബ്ലെ ഖാന്റെ ആതിഥ്യം സ്വീകരിച്ചു. അദ്ദേഹത്തിന്റെ സഭയിൽ ഉന്നത ഉദ്യോഗസ്ഥനുമായി. തിരിച്ചു വെനീസിലേക്കുള്ള യാത്രയിലാണ് മാർക്കോ കേരളത്തിലെ കൊല്ലം ഉൾപ്പെടെ സ്ഥലങ്ങൾ സന്ദർശിച്ചത്.