ലോകത്തിലെ ഏറ്റവും വിലയുള്ള ആട്; വിറ്റത് 69 ലക്ഷം രൂപയ്ക്ക്
മാര ഇമോവിസ് എന്നു പേരുള്ള നെല്ലൂർ പശുവിനെ 35.69 കോടി രൂപയ്ക്ക് ബ്രസീലിൽ വിറ്റ കാര്യം കൂട്ടുകാർ വായിച്ചിരിക്കുമല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലിക്കച്ചടവടങ്ങളിൽ ഒന്നാണത്രേ ഇത്. പശുവിന്റെ കഥ അങ്ങനെ. അപ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആടിന്റെ കാര്യമെന്തായിരിക്കും. ലോകത്തിൽ ഏറ്റവും

മാര ഇമോവിസ് എന്നു പേരുള്ള നെല്ലൂർ പശുവിനെ 35.69 കോടി രൂപയ്ക്ക് ബ്രസീലിൽ വിറ്റ കാര്യം കൂട്ടുകാർ വായിച്ചിരിക്കുമല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലിക്കച്ചടവടങ്ങളിൽ ഒന്നാണത്രേ ഇത്. പശുവിന്റെ കഥ അങ്ങനെ. അപ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആടിന്റെ കാര്യമെന്തായിരിക്കും. ലോകത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ഒരാടിനെ കച്ചവടം ചെയ്തത് ന്യൂസീലൻഡിലെ വൈറ്റാങി എന്ന സ്ഥലത്താണ്. അംഗോറ ബക് എന്നു പേരുള്ള ഈ ആടിന്റെ കച്ചവടം 1985ലാണു നടന്നത്. അന്നത്തെ കാലത്ത് 82600 ഡോളറാണ് ഇതിനു ലഭിച്ചത്. ഇന്നത്തെ കാലത്തെ വിലവച്ചു കണക്കാക്കിയാൽ ഏകദേശം 69 ലക്ഷം രൂപവരും.
പ്രാചീന കാലഘട്ടം മുതൽ വളർത്തപ്പെടുന്ന ആട്ടിനമാണ് അംഗോറ ബക്. തുർക്കിയിലെ അങ്കാറയിലാണ് ഇവ ഉദ്ഭവിച്ചത്. മോഹെയ്ർ എന്ന പ്രത്യേകതരം രോമനാരുകൾ ഇവയിൽ നിന്നാണ് ലഭിക്കുന്നത്.സവിശേഷമായ കമ്പിളിക്കുപ്പായമുണ്ടാക്കാൻ ഇവ ഉപയോഗിക്കപ്പെടുന്നു.പതിനെട്ടാം നൂറ്റാണ്ടിൽ ഈ ആടിനെ വ്യാപകമായി യൂറോപ്പിലെത്തിക്കാൻ ശ്രമങ്ങളും പദ്ധതികളും നടന്നെങ്കിലും വിജയിച്ചില്ല. എന്നാൽ പിന്നീട് ദക്ഷിണാഫ്രിക്കയിൽ ഇവ വിജയമായി.
ഈ ആടുകളിൽ നിന്നെടുക്കുന്ന മോഹെയിറിന് വലിയ വിലയാണ്. അതുകൊണ്ട് തന്നെയാണ് ഈ ആടുകൾക്കും വില കൂടുന്നത്. ഓരോ വർഷവും രണ്ട് തവണ ഈ ആടുകളുടെ രോമം എടുക്കാറുണ്ട്. ഓരോ എടുക്കലിനും ഏഴരക്കിലോയോളം രോമം കിട്ടും. 1869ൽ ആണ് യുഎസിലേക്ക് ഈ ആടുകളെ കൊണ്ടുവന്നത്. അറുപതുകളിൽ അരക്കോടിയോളം ഇത്തരം ആടുകൾ യുഎസിലുണ്ടായിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ കൃത്രിമ ഫൈബർ വ്യവസായം തരംഗമാകാൻ തുടങ്ങിയതോടെ മോഹെയറിന്റെ വിലയിടിഞ്ഞുതുടങ്ങി. ഈ വിലയിടിവ് ആടുകളുടെ എണ്ണത്തിലും പ്രതിഫലിച്ചു. ഇവയും കുറയാൻ തുടങ്ങി.