അടുത്തിടെ കേരളത്തിൽ കൊച്ചി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തത് മേഘസ്ഫോടനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഈ മേഘസ്ഫോടനമെറിയാമോ? തീരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ വളരെച്ചെറിയ ഒരു പ്രദേശത്ത് അളവിലും കൂടുതലായി പെയ്തിറങ്ങുന്ന മഴയാണ് മേഘസ്ഫോടനത്തിന്റെ

അടുത്തിടെ കേരളത്തിൽ കൊച്ചി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തത് മേഘസ്ഫോടനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഈ മേഘസ്ഫോടനമെറിയാമോ? തീരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ വളരെച്ചെറിയ ഒരു പ്രദേശത്ത് അളവിലും കൂടുതലായി പെയ്തിറങ്ങുന്ന മഴയാണ് മേഘസ്ഫോടനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ കേരളത്തിൽ കൊച്ചി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തത് മേഘസ്ഫോടനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഈ മേഘസ്ഫോടനമെറിയാമോ? തീരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ വളരെച്ചെറിയ ഒരു പ്രദേശത്ത് അളവിലും കൂടുതലായി പെയ്തിറങ്ങുന്ന മഴയാണ് മേഘസ്ഫോടനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ കേരളത്തിൽ കൊച്ചി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തത് മേഘസ്ഫോടനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഈ മേഘസ്ഫോടനമെറിയാമോ? തീരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ വളരെച്ചെറിയ ഒരു പ്രദേശത്ത് അളവിലും കൂടുതലായി പെയ്തിറങ്ങുന്ന മഴയാണ് മേഘസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന മഴയെന്നു പറയുന്നത്. കൊച്ചിയിൽ കളമശ്ശേരി പ്രദേശത്ത് നടന്ന മേഘസ്ഫോടനത്തിൽ പ്രസ്തുത പ്രദേശമാകമാനം വെള്ളത്തിനടിയിലായിരുന്നു. മണിക്കൂറിൽ 100 മില്ലീമീറ്ററിൽക്കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനമെന്നു വിളിക്കുന്നു. 

പ്രതീകാത്മക ചിത്രം (Photo Contributor: RussieseO/ Shutterstock)

മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്, മേഘസ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്. കറുത്തിരുണ്ട് കാഠിന്യമേറിയ ഈ മേഘങ്ങൾ സാധാരണയായി അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച്‌ പതിനഞ്ചുകിലോമീറ്റർ ഉയരത്തിലുള്ള സീറസ് മേഖലവരെയെത്താം. ശക്തമായ കാറ്റിന് കാരണമാകുന്ന അഗ്രഭാഗമാണ് ഇത്തരം മേഘങ്ങൾക്കുള്ളത്. കേരളത്തിൽ തുലാമഴയുടെ സമയത്തും ചില സന്ദർഭങ്ങളിൽ കാലവർഷത്തിലും വലിയകാറ്റോടുകൂടിയ മഴയുക്ക് മുന്നോടിയായി ഇത്തരം മേഘങ്ങളെക്കാണാം. ഏറെ ഭീതി ജനിപ്പിക്കുന്ന രൂപത്തോടെയാണ് ഇത്തരം മേഘങ്ങൾ പൊതുവെ കാണപ്പെടുന്നത്. 

ADVERTISEMENT

പടുകൂറ്റൻ കുമുലോ നിംബസ് മേഘങ്ങൾ ഒത്തുചേർന്നു നിരവധി ഹാനികരമായ മേഘസ്ഫോടനങ്ങൾ ഇന്ത്യയുടെ പലഭാഗത്തും ഉണ്ടാക്കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴവർഷവും ഉണ്ടാകാറുണ്ട്.അന്തരീക്ഷത്തിൽ ഒറ്റപ്പെട്ടോ അല്ലെകിൽ ഒരു ചങ്ങല പോലെയോ ഇവ കാണപ്പെടുന്നു. കുമുലോ നിംബസ് മേഘങ്ങളുടെ  ആരംഭ സ്ഥാനം ഏകദേശം 600 മീറ്ററും ഏറ്റവും ഉയർന്ന ഭാഗം 12000 മീറ്റർ വരെയും ആയിരിക്കും.. മുകളിലേക്കോ, താഴേക്കോ ഉള്ള ശക്തിയേറിയ വായു പ്രവാഹം ഈ മേഘത്തിനകത്തു കാണപ്പെടുന്നു.

വേനൽ മഴക്ക് മുൻപ് അനുഭവപ്പെടുന്ന ശക്തമായ ചൂടിന് പിന്നിലും കുമുലോ നിംബസ് മേഘങ്ങളാണ്. ഈ  മേഘങ്ങൾ വൈദ്യുത കാന്തിക തരംഗങ്ങളെ തടഞ്ഞുനിർത്തുന്നതാണ്. മേഘസ്ഫോടനത്തിനു കാരണമായിത്തീരുന്ന ഈ മേഘങ്ങൾ അന്തരീക്ഷത്തിൽ നിന്നും 15 കിലോമീറ്റർവരെ ഉയരത്തിൽ രൂപപ്പെടാവുന്നതാണ്. കുമുലോ നിംബസ് മേഘത്തിനുള്ളിൽ ശക്തിയേറിയ വായു പ്രവാഹം ചാംക്രമണ രീതിയിൽ രൂപപ്പെടും. 

ADVERTISEMENT

ഭൗമാന്തരീക്ഷത്തിന്റെ 10 കിലോമീറ്ററിലും മുകളിലുള്ള ഭാഗത്തെ താപനില -40 മുതൽ -60 ഡിഗ്രി സെൽഷ്യസ് വരെ ആയതിനാൽ വായു പ്രവാഹം ഉൾക്കൊള്ളുന്ന ഈ‍ർപ്പം വലിയ മഞ്ഞുകണങ്ങളായി മാറും. പിന്നീട് ഇത് ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നതോടെ, അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന മാറ്റത്തെ തുടർന്ന് മഞ്ഞുകണം, ജലത്തുള്ളിയായി വീഴും. 

തികച്ചും സ്വാഭാവികമായ ഒരു പ്രകൃയയാണിത് . എന്നാൽ പലപ്പോഴും ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്.1908 സെപ്റ്റംബർ 28  ന്  മേഘസ്ഫോടനത്തിന്റെ ഫലമായി കൃഷ്ണ നടിയുടെ കൈവഴിയായ തെലുങ്കാനയിലൂടെ ഒഴുകുന്ന മുസിനദിയിലെ വെള്ളം 38 മീറ്റർമുതൽ 45 മീറ്റർവരെ ഉയരുകയും കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു.

ADVERTISEMENT

 ഏകദേശം 15000ലധികം ആളുകൾ ഈ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. നദീതീരത്തുണ്ടായിരുന്ന 80000ലേറേ വീടുകൾ പൂർണമായും നശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ അനാശാനഷ്ടമുണ്ടാക്കിയ മേഘസ്ഫോടനമാണത്. 1998 ഓഗസ്റ്റ് 17 ന് ഉത്തരാഖണ്ഡിലെ കുമവൂൺ ഡിവിഷനിലെ കാളി താഴ്വരയിൽ, കൈലാസം, മാനസസരോവരം എന്നിവിടങ്ങളിലേക്കുള്ള യാത്രയിലായിരുന്ന 60 തീർത്ഥാടകരും മാൽപാഗ്രാമത്തിൽ 250 ആളുകളും പ്രസ്തുത പ്രദേശത്തുണ്ടായ മേഘസ്ഫോടനത്തിലും അനുബന്ധ  ഉരുൾപൊട്ടലിലുംപെട്ടു മരണപ്പെട്ടു.

 2004 ജൂലായ് 6  ന് ഉത്തരാഖണ്ഡിൽ കടുത്ത മേഘസ്ഫോടനം ഉണ്ടാകുകയും മൂന്നുവാഹനങ്ങൾ അളകനന്ദനദിയിലേക്ക് ഒഴുകി പോകുകയും ചെയ്തു. കനത്ത വെള്ളപ്പൊക്കത്തിൽ  പതിനേഴുപേർ മരിക്കുകയും, ഇരുപത്തെട്ടുപേർക്കു പരിക്കേൽക്കുകയുംചെയ്തു.5000 തീർത്ഥാടകർ  ബദരീനാഥിൽ ദിവസങ്ങളോളം ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ടായി.2021  മെയ്‌ 11 ന് വീണ്ടും മേഘസ്ഫോടനം ഉണ്ടായി. 

English Summary:

The Science Behind Cumulus Nimbus Clouds and Devastating Cloudbursts in India