കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണ് രാജസ്ഥാൻ. വിനോദസഞ്ചാരികൾക്ക് കമനീയമായ കാഴ്ചാവിരുന്നൊരുക്കുന്ന അനേകം കോട്ടകൾ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ്. വലിയൊരു ചരിത്രവും ഈ നഗരത്തിനു പറയാനുണ്ട്. പിങ്ക് നഗരമെന്നറിയപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണ് രാജസ്ഥാൻ. വിനോദസഞ്ചാരികൾക്ക് കമനീയമായ കാഴ്ചാവിരുന്നൊരുക്കുന്ന അനേകം കോട്ടകൾ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ്. വലിയൊരു ചരിത്രവും ഈ നഗരത്തിനു പറയാനുണ്ട്.

പിങ്ക് നഗരമെന്നറിയപ്പെടുന്ന ജയ്പുരിൽ നിന്ന് 152 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചരിത്രനഗരമാണ് ആൾവാർ. ഇവിടെ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു നിർമിതിയാണ് ബാല ക്വില. പതിനഞ്ചാം നൂറ്റാണ്ടിലാണ് ബാല ക്വില കോട്ട പണിതത്. ഈ കോട്ടയ്ക്കുള്ളിൽ നികുംഭ മഹൽ കോട്ടാരവും മറ്റു കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.

ADVERTISEMENT

അഞ്ചു നൂറ്റാണ്ടുകളുടെ ദീർഘമായ ചരിത്രമുള്ള ഈ കോട്ട പല രാജാക്കൻമാരുടെയും രാജവംശങ്ങളുടെയും അധീനതയിൽ വന്നിട്ടുണ്ട്. മുഗൾ രാജാവായ ജഹാംഗീർ ഒരിക്കൽ ഈ കോട്ടയിൽ 3 വർഷത്തോളം താമസിച്ചിരുന്നു. ജഹാംഗീറിന്റെ ഏതോ നടപടികൾ പിതാവായ അക്ബറിൽ അതൃപ്തിയുണ്ടാക്കിയതിനെത്തുടർന്ന് ആഗ്രയിൽ താമസിക്കുന്നതിന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു ബാല ക്വിലയിൽ ജഹാംഗീറിന്റെ പ്രവാസം. ഈ വാസത്തിനിടെ വലിയ അളവിൽ സമ്പത്ത് ജഹാംഗീർ ബാലക്വിലയിലേക്കു കൊണ്ടുവന്നെന്നും അതു കോട്ടയ്ക്കുള്ളിലെ വനത്തിൽ അദ്ദേഹം ഒളിപ്പിച്ചെന്നും തദ്ദേശീയമായ ഒരു ഐതിഹ്യമുണ്ട്.

ഈ നിധി ഇനിയും കണ്ടെത്തിയിട്ടില്ലത്രേ. ഇതിനുള്ളിൽ സവിശേഷമായ ഒരു വസ്തുവുമുണ്ടെന്ന് നാട്ടുകാരുടെ കഥകൾ പറയുന്നു. ഒറ്റ മരതകത്തിൽ തീർത്ത ഒരു കപ്പാണ് ഇത്. തറനിരപ്പിൽനിന്ന് ആയിരം അടിപൊക്കത്തിൽ ആരവല്ലി മലനിരകളിലാണ് ബാലക്വില കോട്ട സ്ഥിതി ചെയ്യുന്നത്. ആറു കവാടങ്ങളുണ്ട് ഈ കോട്ടയിലേക്ക്.

English Summary:

The Hidden Mughal Treasure: Bala Quila's Enigmatic Emerald Cup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT