കിലോയ്ക്ക് 2.5 മുതൽ 3 ലക്ഷം വരെ; ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം
മാവിന്റെ ജന്മദേശം അസം മുതൽ മ്യാൻമർ വരെയുള്ളപ്രദേശം ആകാമെന്നാണ് കരുതപ്പെടുന്നത്. സംസ്കൃതത്തിൽ മാങ്ങയ്ക്ക് ആമ്രം എന്നു പറയും. ഇത് തമിഴിൽ ആംകായ് എന്നും പിന്നീട് ഉപയോഗത്തിലൂടെ മാങ്ക എന്നുമായി. ഇതിൽ നിന്നാണു മാങ്ങ എന്ന വാക്ക് ഉണ്ടായത്. അതു പോർച്ചുഗീസുകാരിലൂടെ Mango ആയി മാറി ∙ഇന്ത്യ, പാക്കിസ്ഥാൻ,

മാവിന്റെ ജന്മദേശം അസം മുതൽ മ്യാൻമർ വരെയുള്ളപ്രദേശം ആകാമെന്നാണ് കരുതപ്പെടുന്നത്. സംസ്കൃതത്തിൽ മാങ്ങയ്ക്ക് ആമ്രം എന്നു പറയും. ഇത് തമിഴിൽ ആംകായ് എന്നും പിന്നീട് ഉപയോഗത്തിലൂടെ മാങ്ക എന്നുമായി. ഇതിൽ നിന്നാണു മാങ്ങ എന്ന വാക്ക് ഉണ്ടായത്. അതു പോർച്ചുഗീസുകാരിലൂടെ Mango ആയി മാറി
∙ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളുടെ ദേശീയ ഫലം മാങ്ങയാണ്. ബംഗ്ലദേശിന്റെ ദേശീയ വൃക്ഷം മാവാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഉത്തർപ്രദേശ് ആണു കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം.
∙ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴയിനമാണ് ജപ്പാനിലെ മിയാസാക്കി– ഒരു കിലോയ്ക്ക് 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ.
∙ഗിന്നസ്ബുക്ക് പ്രകാരം ലോകത്തിലെ ഏറ്റവും മാധുര്യമുള്ള മാമ്പഴം Carabao/ Philippine mango /Manila mango ആണ്.
∙അൽഫോൻസോ ആണ് മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്. പോർച്ചുഗീസ് വൈസ്രോയി അൽഫോൻസോ ഡി അൽബുക്കർക്കിൽ നിന്നാണ് ആ പേരുവന്നത്.
∙കർണാടകയിലെ കോലാറിലെ ശ്രീനിവാസ്പൂരിനെ ഇന്ത്യയിലെ മാമ്പഴനഗരം എന്നു വിളിക്കുന്നു.
∙ ഭൗമ സൂചികാ പദവിയിൽ എത്തിയ കേരളത്തിലെ ആദ്യ മാമ്പഴമാണ് കണ്ണൂരിന്റെ സ്വന്തം കുറ്റ്യാട്ടൂർ മാങ്ങ. 1500 ലധികം നാട്ടു മാവുകളെ സംരക്ഷിക്കുന്നു കണ്ണൂർ ജില്ലയിലെ കണ്ണപുരം ‘നാട്ടുമാവ് പൈതൃകഗ്രാമം’.
∙യുപി സ്വദേശി ഹാജി കലീമുല്ല ഖാൻ (84) ഇന്ത്യയുടെ മാംഗോ മാൻ. ഒരു മാവിൽ 300 മറ്റിനങ്ങളെ ഗ്രാഫ്റ്റ് ചെയ്തു വളർത്തിയ അദ്ദേഹത്തിന് 2008ൽ പത്മശ്രീ നൽകി.