ചൈനീസ് വൻമതിൽ നടന്നുതീർത്ത മൂവർസംഘം! യാത്ര പൂർത്തീകരിച്ചത് 508 ദിവസങ്ങൾകൊണ്ട്
നേട്ടങ്ങൾ കീഴടക്കിയ അനേകം മനുഷ്യരുണ്ട്. ചന്ദ്രനിൽ പോയവർ, എവറസ്റ്റിന്റെ ഏറ്റവുമുയർന്ന മേഖല താണ്ടിയവർ എന്നിങ്ങനെ പലരും. ആദ്യം ചന്ദ്രനിൽ പോയവരെയും എവറസ്റ്റ് താണ്ടിയവരെയുമൊക്കെ നമുക്ക് അറിയുകയും ചെയ്യാം. പ്രാചീന കാലത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വൻമതിൽ. ചൈനയിലെ ഉത്തരമേഖലയിൽ വലിയ എൻജിനീയറിങ്

നേട്ടങ്ങൾ കീഴടക്കിയ അനേകം മനുഷ്യരുണ്ട്. ചന്ദ്രനിൽ പോയവർ, എവറസ്റ്റിന്റെ ഏറ്റവുമുയർന്ന മേഖല താണ്ടിയവർ എന്നിങ്ങനെ പലരും. ആദ്യം ചന്ദ്രനിൽ പോയവരെയും എവറസ്റ്റ് താണ്ടിയവരെയുമൊക്കെ നമുക്ക് അറിയുകയും ചെയ്യാം.
പ്രാചീന കാലത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വൻമതിൽ. ചൈനയിലെ ഉത്തരമേഖലയിൽ വലിയ എൻജിനീയറിങ് വൈഭവത്തിന്റെ സഹായത്താൽ അനേകം തൊഴിലാളികൾ ചേർന്ന് ദീർഘകാലയളവിൽ പണിയെടുത്താണ് വൻമതിൽ പൂർത്തീകരിച്ചത്.
ചൈനീസ് വൻമതിൽ നീളമേറിയ ഒരു ഘടനയാണ്. ഏകദേശം 8800 കിലോമീറ്ററോളം ദൂരം ഇതിന്റെ സംരക്ഷിക്കപ്പെട്ട ഭാഗത്ത് ഒരറ്റം മുതൽ മറ്റേയറ്റം വരെയുണ്ട്. ഈ മേഖലയിലൂടെ ആദ്യമായി നടന്നു പൂർത്തീകരിച്ചത് ഡോങ് യോഹുയി എന്ന ഇലക്ട്രിക്കൽ എൻജിനീയറും അദ്ദേഹത്തിന്റെ 2 സുഹൃത്തുക്കളുമാണ്.
ഹെബെയ് പ്രവിശ്യയിലെ ഷാങ്ഹായിഗ്വാനിൽ നിന്ന് ഗാൻസു പ്രവിശ്യയിലെ ജ്യോഗുവാനിലേക്കാണ് ഡോങ്ങും കൂട്ടാളികളും സഞ്ചരിച്ചത്. ചൈനീസ് വൻമതിലിൽ ആദ്യമായി നടത്തിയ ഒരു സമഗ്രയാത്രയായിരുന്നു അത്.
1957ൽ ജനിച്ച ഡോങ്ങിന് സംഭവം നടക്കുമ്പോൾ 27 വയസ്സാണ്. ഇലക്ട്രിക്കൽ എൻജിനീയറായ ഡോങ് മുൻപ് വൈദ്യുതി വിതരണത്തിനായി വൻമതിൽ കടന്നുപോകുന്ന ഭാഗങ്ങളിലൊക്കെ വന്നിട്ടുണ്ടായിരുന്നു. അന്നാണ് വന്മതിലിന്റെ മനോഹാരിതയും ഗാംഭീര്യവും ഡോങ്ങിനെ കീഴ്‌പ്പെടുത്തിക്കളഞ്ഞു.
വന്മതിൽ നടന്നു തീർക്കണമെന്ന ആഗ്രഹം അങ്ങനെയാണ് ഡോങ്ങിന്റെ ഉള്ളിലുദിച്ചത്. ഇതിനുള്ള പദ്ധതിയും അദ്ദേഹം തയാർ ചെയ്തു. 508 ദിവസങ്ങളെടുത്താണ് ഈ യാത്ര പൂർത്തീകരിക്കപ്പെട്ടത്.