പതിറ്റാണ്ടുകൾക്ക് മുൻപ് ഇങ്ങനെയൊരു ദിനം ജപ്പാനെയും ലോകത്തെയും വിറപ്പിച്ചു. ഒരു ലോകശക്തിയായി ഉയരാൻ മോഹിച്ച ജപ്പാന്റെ നഗരങ്ങളിലൊന്നായ ഹിരോഷിമയിൽ ആണവാക്രമണം നടന്നു. ഒരു മനുഷ്യനിർമിത ആയുധത്തിന് എത്രത്തോളം മനുഷ്യരാശിയെ നശിപ്പിക്കാമെന്നുള്ളതിന്റെ നേർചിത്രമാണ് ആ ആക്രമണം കാട്ടിത്തന്നത്. പിൽക്കാലത്ത് പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിറ്റാണ്ടുകൾക്ക് മുൻപ് ഇങ്ങനെയൊരു ദിനം ജപ്പാനെയും ലോകത്തെയും വിറപ്പിച്ചു. ഒരു ലോകശക്തിയായി ഉയരാൻ മോഹിച്ച ജപ്പാന്റെ നഗരങ്ങളിലൊന്നായ ഹിരോഷിമയിൽ ആണവാക്രമണം നടന്നു. ഒരു മനുഷ്യനിർമിത ആയുധത്തിന് എത്രത്തോളം മനുഷ്യരാശിയെ നശിപ്പിക്കാമെന്നുള്ളതിന്റെ നേർചിത്രമാണ് ആ ആക്രമണം കാട്ടിത്തന്നത്. പിൽക്കാലത്ത് പല യുദ്ധവിദഗ്ധരും ഇനിയുമൊരു അണുബോംബ് പൊട്ടാനുള്ള സാഹചര്യത്തെപ്പറ്റി പഠിച്ചിട്ടുണ്ട്. ഇതിൽ പലരുടെയും ഇഷ്ട പഠനവിഷയമാണ് റഷ്യയും യുഎസും തമ്മിലുള്ള ഒരു സാങ്കൽപിക യുദ്ധം.

റഷ്യയും യുഎസും തമ്മിലുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ച് ഒരു യുദ്ധത്തിലേക്കെത്തുകയും അതിന്റെ ഭാഗമായി ആണവാക്രമണം നടക്കുകയും ചെയ്താൽ ലോക ജനസംഖ്യയുടെ 63 ശതമാനവും നശിക്കുമെന്ന് ഇടയ്ക്കൊരു പഠനം വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ നേരിട്ടല്ല, മറിച്ച് അതിന്റെ ഭാഗമായി ഉടലെടുക്കുന്ന ക്ഷാമത്തിലാകും ഇത്രയും വലിയ ആൾനാശം സംഭവിക്കുക.

Representative image. Photo credit: : celafon/ istock.com
ADVERTISEMENT

ഇത്തരത്തിലൊരു ആണവയുദ്ധമുണ്ടായാൽ അതിന്റെ ഭാഗമായി ഉടലെടുക്കുന്ന പാരിസ്ഥിതിക നാശം കനത്തതാകും. ഇതിന്റെ ഭാഗമായി ലോകവ്യാപക തീപിടിത്തങ്ങളുണ്ടാകും. ഇതു മൂലം 16.5 കോടി മെട്രിക് ടൺ കരിയും പുകയും അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടും. ഇത് കൃഷിയെയും വിളകളെയും നന്നായി ബാധിക്കും. 90 ശതമാനം കൃഷിയും നശിക്കും.

നേച്ചർ ഫുഡ് എന്ന ശാസ്ത്രജേണലിലാണു പഠനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്ത് 12,705 ആണവ പോർമുനകളുണ്ടെന്നാണു കണക്ക്. ഇതിൽ യുഎസിന്റെ കൈവശം 5428ഉം റഷ്യയുടെ കൈയിൽ 5977ഉം പോർമുനകളുണ്ട്. അതിനാൽ തന്നെ ഇവർ തമ്മിലുള്ള പോരാട്ടം നശീകരണത്തിന്റെ ഉയർന്ന തോതുകൾ സൃഷ്ടിക്കും. 

ADVERTISEMENT

ഹിരോഷിമയിലെ ആണവ സ്ഫോടനത്തിൽ ഒന്നരലക്ഷത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടു. നഗരത്തിലെ 90000 കെട്ടിടങ്ങളിൽ 60000 എണ്ണം ഇതെത്തുടർന്ന് നശിച്ചു. 1947 മുതൽ തന്നെ ഈ സ്ഫോടനം മൂലമുണ്ടായ നശീകരണം എത്രത്തോളമുണ്ടെന്നു കണക്കാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. കാൻസർ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഈ സ്ഫോടനത്തിൽ ഉൾപ്പെട്ടവരിൽ സംഭവിച്ചിരുന്നെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ ഭാവിയിൽ വലിയതോതിലുള്ള ആണവ യുദ്ധങ്ങൾ ആണവ ശരത്കാലം അഥവാ ന്യൂക്ലിയർ വിന്റർ എന്ന അവസ്ഥയിലേക്കു നയിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. ആണവ വികിരണ സ്വഭാവമുള്ള പൊടിപടലങ്ങളും പുകയും സൂര്യപ്രകാശത്തെ വലിയതോതിൽ മറയ്ക്കുന്നതുകൊണ്ടാണിത്. 

ADVERTISEMENT

താപനില ഭൂമിയിൽ കുറഞ്ഞ് വൻ രീതിയിലുള്ള വിളനാശം ഇതു മൂലം ഉടലെടുക്കും. 16 ഡിഗ്രിയോളം താപനില ഇതെത്തുടർന്ന് കുറയുമത്രേ. ഇതു കാരണമുണ്ടാകുന്ന ക്ഷാമത്തിൽ ഒട്ടേറെ ആളുകൾ പട്ടിണിമരണത്തിനു വിധേയരാകുകയും ചെയ്യും.

ആഫ്രിക്കയിലും മധ്യപൂർവദേശത്തും ഭക്ഷണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയാകും ഈ അവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുക. ദക്ഷിണാർധത്തിൽ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും സ്ഥിതിഗതികൾ താരതമ്യേന ഭേദമായിരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇനിയൊരു ആണവയുദ്ധം ഏതുനിലയിലായാലും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്ന പഠനമാണിത്.

English Summary:

The Catastrophic Threat: Could a US-Russia Nuclear War Lead to Global Famine?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT