ആകാശത്ത് ദൃശ്യമായ പ്രശസ്ത താരസമൂഹങ്ങളിലൊന്നാണ് കാൻസർ. ഏകദേശം അഞ്ഞൂറിലധികം നക്ഷത്രങ്ങൾ ഈ താരസമൂഹത്തിലുണ്ട്. ഈ നക്ഷത്രക്കൂട്ടത്തിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളിലൊന്നാണ് wocs 9005. നക്ഷത്രപ്പിശാചെന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. തൊട്ടടുത്തുള്ള ഒരു നക്ഷത്രത്തിൽ നിന്ന് പദാർഥങ്ങൾ വലിച്ചെടുക്കുകയാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്ത് ദൃശ്യമായ പ്രശസ്ത താരസമൂഹങ്ങളിലൊന്നാണ് കാൻസർ. ഏകദേശം അഞ്ഞൂറിലധികം നക്ഷത്രങ്ങൾ ഈ താരസമൂഹത്തിലുണ്ട്. ഈ നക്ഷത്രക്കൂട്ടത്തിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളിലൊന്നാണ് wocs 9005. നക്ഷത്രപ്പിശാചെന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. തൊട്ടടുത്തുള്ള ഒരു നക്ഷത്രത്തിൽ നിന്ന് പദാർഥങ്ങൾ വലിച്ചെടുക്കുകയാണ് ഈ നക്ഷത്രം ചെയ്യുന്നത്. ഈ നക്ഷത്രത്തിന്റെ കണ്ടെത്തലും മറ്റു വിവരങ്ങളും ആസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സ് എന്ന ജേണലിൽ ഉടൻ പസിദ്ധീകരിക്കും. ദ്വന്ദ സംവിധാനത്തിൽ നക്ഷത്രങ്ങൾ എങ്ങനെ പിണ്ഡം കൈമാറുമെന്നുള്ളതിന്റെ കൗതുക വിവരങ്ങൾ ഈ പഠനം വഴി ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇന്ത്യൻ ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നിൽ.

ആസ്‌ട്രോസാറ്റ് ദൗത്യത്തിലെ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ് ഉപയോഗിച്ചാണ് ഈ നക്ഷത്രത്തെക്കുറിച്ചുള്ള കൂടുതൽ പഠനം ശാസ്ത്രജ്ഞർ നടത്തിയത്. ഐസർ ബെറാംപുരിലായിരുന്നു പഠനം. ഈ നക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ ഭാരമേറിയ ലോഹങ്ങളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് തൊട്ടടുത്തുള്ള കംപാനിയൻ നക്ഷത്രത്തിൽ നിന്നു വന്നതാണെന്ന് ഗവേഷകർ പറയുന്നു. നിലവിൽ വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ അവസ്ഥയിലാണ് ഈ തൊട്ടടുത്തുള്ള നക്ഷത്രം.

ADVERTISEMENT

രാശിചക്രത്തിലെ 12 രാശികളിലൊന്നാണ് കാൻസർ താരസമൂഹം. പൊതുവെ തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ താരസമൂഹത്തിൽ ഉള്ളത്. മധ്യതോതിൽ വലുപ്പമുള്ള താരാഗണമാണ് കാൻസർ. ബീറ്റ കാൻക്രി എന്ന നക്ഷത്രമാണ് കാൻസർ താരസമൂഹത്തിൽ ഏറ്റവും തിളക്കമേറിയത്.

English Summary:

Stellar Vampire" Discovered Devouring Companion Star in Cancer Constellation