മധ്യ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കോസ്റ്റ റിക്ക എന്ന രാജ്യത്തിന്റെ അധീനതയിലാണ് കോക്കോസ് ദ്വീപ്. ഈ ദ്വീപ് മുഴുവൻ കൊടുംവനമാണ്. വിനോദസഞ്ചാരികളല്ലാതെ ഇവിടെ സ്ഥിര താമസക്കാരില്ല. ഇടതൂർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലെവിടെയോ 100 കോടി ഡോളർ വിലമതിക്കുന്ന ഒരു നിധി ഒളിച്ചിരിപ്പുണ്ടെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കോസ്റ്റ റിക്ക എന്ന രാജ്യത്തിന്റെ അധീനതയിലാണ് കോക്കോസ് ദ്വീപ്. ഈ ദ്വീപ് മുഴുവൻ കൊടുംവനമാണ്. വിനോദസഞ്ചാരികളല്ലാതെ ഇവിടെ സ്ഥിര താമസക്കാരില്ല. ഇടതൂർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലെവിടെയോ 100 കോടി ഡോളർ വിലമതിക്കുന്ന ഒരു നിധി ഒളിച്ചിരിപ്പുണ്ടെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ആ നിധിക്കൊരു കഥയുമുണ്ട്. 1820ൽ പെറുവിലെ ലിമ നഗരത്തിൽ നിന്ന് അപൂർവമായ രത്‌നങ്ങളും സ്വർണപ്രതിമകളുമൊക്കെയടങ്ങിയ സമ്പത്ത് മെക്‌സിക്കോയിലേക്ക് കപ്പൽ വഴി കൊണ്ടുപോയി. പതിനൊന്ന് കപ്പലുകൾ വേണ്ടിവന്നു ഈ വമ്പൻ നിധിശേഖരം വഹിക്കാൻ. മേരി ഡിയർ എന്ന കപ്പലിന്റെ ക്യാപ്റ്റനായ വില്യം തോംസനായിരുന്നു നിധി മെക്‌സിക്കോയിലെത്തിക്കാനുള്ള ചുമതല. 

ക്രൂരതയുടെ പര്യായമായിരുന്നു പഴയ കടൽക്കൊള്ളക്കാരനായ തോംസൺ. പെറുവിൽ നിന്നു നിധിയോടൊപ്പം വന്ന ഉദ്യോഗസ്ഥരെയെല്ലാം തോംസൺ കൊന്നു കടലിലെറിഞ്ഞു. തുടർന്ന് ശാന്തസമുദ്രത്തിലെ കൊക്കോസ് ദ്വീപുകളിലേക്ക് തോംസണും സംഘവും നിധി കടത്തി ഒളിപ്പിച്ചു. എന്നാൽ കുറച്ചുനാൾ ഒളിവിൽ കഴിഞ്ഞ ശേഷം രംഗത്തിറങ്ങിയ തോംസനെയും സംഘത്തെയും സ്പാനിഷ് അധികൃതർ പിടികൂടുക തന്നെ ചെയ്തു. 

ADVERTISEMENT

തോംസണും ഒരു കൂട്ടാളിയുമൊഴിച്ചുള്ള മറ്റു സംഘാംഗങ്ങളെ തൂക്കിലേറ്റി. കൊക്കോസ് ദ്വീപുകളിൽ നിധി എവിടെയുണ്ടെന്ന വിവരം അറിയാമെന്നതായിരുന്നു തോംസണെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണം. സ്പാനിഷ് അധികൃതരെയും കൂട്ടി കൊക്കോസ് ദ്വീപിലേക്കെത്തിയ തോംസണും കൂട്ടാളിയും പക്ഷേ അതിവിദഗ്ധമായി അവിടെ കാട്ടിനുള്ളിലേക്കു കടന്നു. പിന്നീട് ഇവരെപ്പറ്റിയോ നിധിയെപ്പറ്റിയോ ആർക്കും ഒരു വിവരവുമില്ല. മുന്നൂറിലധികം പര്യവേക്ഷണങ്ങൾ പിന്നീടു കൊക്കോസ് ദ്വീപുകളിൽ നടത്തിയെങ്കിലും നിധി കണ്ടെത്താനായില്ല.

English Summary:

Cocos Island Treasure: Is $100 Million in Gold Hidden in Paradise?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT