81 വർഷം കടലിൽ: രണ്ടാം ലോകയുദ്ധ കാലത്തു മുങ്ങിയ ബ്രിട്ടിഷ് അന്തർവാഹിനി കണ്ടെത്തി
രണ്ടാം ലോകയുദ്ധ കാലത്ത് 1943ൽ ഗ്രീസിനു സമീപം മുങ്ങിയ ബ്രിട്ടിഷ് അന്തർവാഹിനി കണ്ടെത്തി. 81 വർഷങ്ങൾക്കു ശേഷമാണ് ഇത്. എച്ച്എംഎസ് ട്രൂപ്പർ എന്നു പേരുള്ള അന്തർവാഹിനിയുടെ നമ്പർ എൻ91 എന്നാണ്. 1943 ഒക്ടോബറിൽ ഗ്രീക്ക് ദ്വീപായ കലാമോസിൽ 3 സൈനികരെ ഇറക്കാനായാണ് ഈ അന്തർവാഹിനി എത്തിയത്. ഇതിനു ശേഷം ഈഗൻ കടലിൽ

രണ്ടാം ലോകയുദ്ധ കാലത്ത് 1943ൽ ഗ്രീസിനു സമീപം മുങ്ങിയ ബ്രിട്ടിഷ് അന്തർവാഹിനി കണ്ടെത്തി. 81 വർഷങ്ങൾക്കു ശേഷമാണ് ഇത്. എച്ച്എംഎസ് ട്രൂപ്പർ എന്നു പേരുള്ള അന്തർവാഹിനിയുടെ നമ്പർ എൻ91 എന്നാണ്. 1943 ഒക്ടോബറിൽ ഗ്രീക്ക് ദ്വീപായ കലാമോസിൽ 3 സൈനികരെ ഇറക്കാനായാണ് ഈ അന്തർവാഹിനി എത്തിയത്. ഇതിനു ശേഷം ഈഗൻ കടലിൽ പട്രോളിങ് നടത്താനായി ഈ അന്തർവാഹിനി നിയോഗിക്കപ്പെട്ടു.
ഇവിടെ ജർമൻ സേന കടൽബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയുകയായിരുന്നു ലക്ഷ്യം.എന്നാൽ ഈ അന്തർവാഹിനി മറയുകയാണുണ്ടായത്. 1943 ഒക്ടോബർ 17ന് ബെയ്റൂട്ടിലെത്താൻ കഴിയാതെ വന്നതോടെ ഈ അന്തർവാഹിനി നഷ്ടപ്പെതായും ഇതിലുണ്ടായിരുന്ന 64 നാവികർ മരിച്ചതായും പ്രഖ്യാപിക്കുകയായിരുന്നു. ഗ്രീക്ക് സമുദ്രപര്യവേക്ഷകനായ കോസ്റ്റാസ് തോക്റ്റാറിഡാസും സംഘവുമാണ് ഇപ്പോൾ ഈ അന്തർവാഹിനി കണ്ടെത്തിയത്. ഐക്കേറിയൻ കടൽ എന്ന മേഖലയിലാണ് ഇതു കണ്ടെത്തിയത്. ഏറ്റവും കഠിനമായ കാലാവസ്ഥ നിലകൊള്ളുന്ന സമുദ്രമേഖലയാണ് ഇത്.
നിലവിൽ സമുദ്രനിരപ്പിൽ നിന്ന് 235 മീറ്റർ താഴെയായാണ് ഈ അന്തർവാഹിനി സ്ഥിതി ചെയ്യുന്നത്. ഇതിൽ സംഭവിച്ച ഒരു സ്ഫോടനം മൂലം 3 ഭാഗങ്ങളായി അന്തർവാഹിനി തകർന്നിട്ടുണ്ട്. ഒരു ജർമൻ കടൽബോംബ് പൊട്ടിത്തെറിച്ചാണ് അന്തർവാഹിനിക്ക് ഈ ഗതി സംഭവിച്ചതെന്നു കരുതുന്നു.