മനുഷ്യരെപ്പോലെ ഉച്ഛ്വാസവും നിശ്വാസവും ഒരേ ഭാഗത്തുകൂടെയല്ല; നായ്ക്കൾ നിശ്വസിക്കുന്നത് ഈ വിടവുകളിലൂടെ
ഗന്ധം തിരിച്ചറിയുവാനുള്ള നായ്ക്കളുടെ കഴിവ് പ്രശസ്തമാണലോ. നമ്മൾ ഗന്ധം തിരിച്ചറിയാൻ തുടങ്ങുന്നത് ഓൾഫാക്ടറി എപ്പിത്തീലിയം മുതൽ ആണെങ്കിൽ നായ്ക്കൾ അവയുടെ മൂക്കിന്റെ പുറത്തുകാണുന്ന ഭാഗം മുതലേ തന്നെ ഗന്ധം തിരിച്ചറിയുന്നു. ചെറിയ നനവുള്ള അവയുടെ മൂക്ക് ചുറ്റുമുള്ള വായുവിലുള്ള ഗന്ധങ്ങളെ കൃത്യമായി

ഗന്ധം തിരിച്ചറിയുവാനുള്ള നായ്ക്കളുടെ കഴിവ് പ്രശസ്തമാണല്ലോ. നമ്മൾ ഗന്ധം തിരിച്ചറിയാൻ തുടങ്ങുന്നത് ഓൾഫാക്ടറി എപ്പിത്തീലിയം മുതൽ ആണെങ്കിൽ നായ്ക്കൾ അവയുടെ മൂക്കിന്റെ പുറത്തുകാണുന്ന ഭാഗം മുതലേ തന്നെ ഗന്ധം തിരിച്ചറിയുന്നു. ചെറിയ നനവുള്ള അവയുടെ മൂക്ക് ചുറ്റുമുള്ള വായുവിലുള്ള ഗന്ധങ്ങളെ കൃത്യമായി മനസ്സിലാക്കുന്നു. രണ്ടു നാസാദ്വാരങ്ങളിലൂടെ, വായുവിലൂടെ വരുന്ന ഗന്ധത്തിന്റെ ഉറവിടത്തിന്റെ ദിശപോലും കൃത്യമായി മനസ്സിലാക്കുന്നു.
അവയുടെ മൂക്കിലേക്ക് കയറുന്ന വായു രണ്ടു വഴിയിലേക്ക് തിരിയുന്നു. ഒരുഭാഗം ശ്വാസകോശത്തിലേക്ക് പോകുമ്പോൾ മറ്റൊരുഭാഗം ഗന്ധം തിരിച്ചറിയുന്നതിനായി ഓൾഫാക്ടറി റീസസ് (Olfactory Recess) എന്ന ഭാഗത്തേക്കാണ് പോകുന്നത്. അവിടെ ഏകദേശം 300 ദശലക്ഷം ഗന്ധഗ്രാഹികൾ നിറഞ്ഞിരിക്കുന്നു. (മനുഷ്യരിൽ ഇത് 5 ദശലക്ഷം മാത്രമാണ് എന്നോർക്കണം). ആ ഭാഗമാവട്ടെ കൂടുതൽ അറകളാൽ സമ്പുഷ്ടവുമാണ്. ഇത്തരം അറകൾ അവയുടെ മൂക്കിലെ ഉപരിതല വിസ്‌തൃതി കൂട്ടുകയും വ്യത്യസ്തമായ ഗന്ധങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു.
മനുഷ്യരെപ്പോലെ ഉച്ഛ്വാസവും നിശ്വാസവും ഒരേ ഭാഗത്തുകൂടെയല്ല നടക്കുന്നത്. നായ്ക്കൾ നിശ്വസിക്കുന്നത് അവയുടെ മൂക്കിന്റെ വശങ്ങളിലുള്ള ചെറിയ വിടവുകളിലൂടെയാണ്. കൂടുതൽ ശുദ്ധമായ വായു അകത്തേക്ക് എടുക്കാനും ഗന്ധം പൂർണമായും തിരിച്ചറിയാനും ഒരേസമയം പല ഗന്ധങ്ങൾ തിരിച്ചറിയാനും ഇത് സഹായിക്കുന്നു. മാത്രമല്ല തലച്ചോറിലും കൂടുതൽ ഭാഗം ഗന്ധം തിരിച്ചറിയാനാണ് ഉപയോഗിക്കുന്നത്. നമ്മൾ തിരിച്ചറിയുന്ന ഗന്ധത്തിന്റെ ഗാഢതയുടെ ഏതാണ്ട് 100 ദശലക്ഷം തവണയോളം നേർപ്പിച്ച ഗന്ധം പോലും നായ്ക്കൾ തിരിച്ചറിയും. അവ നടന്നുപോകുമ്പോൾ കാണുന്ന ആളുകൾ, വാഹനങ്ങൾ, മരങ്ങൾ, അവയിൽ ഇരിക്കുന്ന പക്ഷികൾ എന്നിവയുടെയൊക്കെ ഗന്ധവും അവ വരുന്നതും പോകുന്നതുമായ ദിശയും വരെ നായ്ക്കൾ ഗന്ധത്തിലൂടെ തിരിച്ചറിയുമത്രേ.
വല്ലാത്തൊരു കഴിവുതന്നെ
നായ്ക്കളുടെ വായയുടെ തൊട്ടുമുകളിലായി സ്ഥിതിചെയ്യുന്ന വൊമേറോനേസൽ അവയവം (Vomeronasal Organ) ഓരോ ജീവികൾ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ പോലും മണത്തു കണ്ടുപിടിക്കുവാനും തിരിച്ചറിയുവാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ അവയ്ക്ക് അവരുടെ മിത്രങ്ങളെയും ശത്രുക്കളെയും വരെ തിരിച്ചറിയുവാൻ സാധിക്കുന്നു.
കഡാവർ നായ
അപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും കുറ്റകൃത്യങ്ങളിലും ഒക്കെ മണ്ണിനടിയിലെ മൃതദേഹങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ കഡാവർ നായ്ക്കളുടെ സഹായം തേടും. മനുഷ്യശരീരം ജീർണിക്കുന്ന ഗന്ധം കൃത്യമായി തിരിച്ചറിയാൻ പരിശീലിപ്പിച്ച നായ്ക്കളാണ് കഡാവർ നായ്ക്കൾ. ഏകദേശം പത്ത് അടി താഴ്ചയിൽ വരെയുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ അവയ്ക്ക് കഴിയും.