അപ്രധാനമായി കിടന്ന മംഗോളിയയെന്ന നാട്ടിലെ പുൽമേടുകളിലായിരുന്നു മംഗോളുകളുടെ ഉദയം. തെമുജിൻ എന്നയാൾ അവരെ ഒരുമിപ്പിച്ചു. പുൽമേടുകളിൽ ശത്രുഗോത്രങ്ങളുമായി തുടങ്ങിയ യുദ്ധങ്ങൾക്ക് പിന്നീട് ഒരുപാട് വ്യാപ്തി കൈവന്നു. മംഗോളിയ വിട്ട് മംഗോളുകൾ പടയോട്ടം തുടങ്ങി. ധനവും അധികാരവും തേടിയുള്ള യാത്രകൾ പുതിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രധാനമായി കിടന്ന മംഗോളിയയെന്ന നാട്ടിലെ പുൽമേടുകളിലായിരുന്നു മംഗോളുകളുടെ ഉദയം. തെമുജിൻ എന്നയാൾ അവരെ ഒരുമിപ്പിച്ചു. പുൽമേടുകളിൽ ശത്രുഗോത്രങ്ങളുമായി തുടങ്ങിയ യുദ്ധങ്ങൾക്ക് പിന്നീട് ഒരുപാട് വ്യാപ്തി കൈവന്നു. മംഗോളിയ വിട്ട് മംഗോളുകൾ പടയോട്ടം തുടങ്ങി. ധനവും അധികാരവും തേടിയുള്ള യാത്രകൾ പുതിയൊരു സാമ്രാജ്യത്തിനാണു തുടക്കമിട്ടത്. പിൽക്കാലത്ത് ഏഷ്യയെയും യൂറോപ്പിനെയും കിടുകിടാ വിറപ്പിച്ച മംഗോൾ സാമ്രാജ്യത്തിന്റെ തുടക്കം.

മംഗോൾ സാമ്രാജ്യത്തിന്റെ ഏറ്റവും പ്രശസ്തനായ നായകൻ തെമുജിൻ തന്നെ. ചെങ്കിസ് ഖാൻ എന്ന പേരിൽ തെമുജിൻ പ്രശസ്തനായി. ക്രൂരതയ്ക്കും അക്രമത്തിനും യാതൊരു കുറവുമില്ലാത്ത പടയോട്ടങ്ങൾ ചെങ്കിസ് ഖാനെ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാക്കി. ചെങ്കിസ് ഖാനു ശേഷവും മംഗോൾ സാമ്രാജ്യം നിലനിന്നു. ചെങ്കിസ് ഖാന്റെ പരമ്പരയിലും പല യോദ്ധാക്കൾ പിറവി കൊണ്ടു.

ADVERTISEMENT

1217 മുതൽ 1265 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച മംഗോൾ നേതാവാണ് ഹുലാഗു ഖാൻ. മധ്യപൂർവദേശത്തേക്ക് നടത്തിയ പടയോട്ടങ്ങളാണ് ഹുലാഗുവിനെ പ്രശസ്തനാക്കിയത്. 1258ൽ ബഗ്ദാദ് നഗരത്തിൽ നടത്തിയ ആക്രമണത്തിനു ഹുലാഗു നേതൃത്വം വഹിച്ചു. അക്കാലത്തെ പഠനത്തിന്റെയും കലയുടെയും വ്യവസായത്തിന്റെയുമൊക്കെ പ്രബുദ്ധ നഗരമായ ബഗ്ദാദിൽ ഈ പടയോട്ടം വലിയ നാശം വിതച്ചു. അക്കാലത്ത് അബ്ബാസിദ് ഭരണത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ബഗ്ദാദ്. ഈ യുദ്ധത്തിൽ അരലക്ഷത്തോളം അബ്ബാസിദ് പടയാളികളും ലക്ഷക്കണക്കിന് പൗരജനങ്ങളും മരിച്ചെന്നാണ് കണക്ക്.

ബഗ്ദാദ് ഗ്രാൻഡ് ലൈബ്രറിയുൾപ്പെടെ അനേകം മഹാഗ്രന്ഥശാലകൾ  ഇതിൽ തകർന്നു. ഇവിടങ്ങളിലെ പുസ്തകങ്ങൾ ആക്രമണകാരികൾ കൈയടക്കുകയും അവയുടെ തുകൽ പുറംചട്ടകൾ വലിച്ചുകീറി ചെരുപ്പുകളുണ്ടാക്കുകയും ചെയ്തെന്ന് ചരിത്രരേഖകളിൽ പറയുന്നു. അമൂല്യമായ അറിവുകളടങ്ങിയ പല പുസ്തകങ്ങളും ടൈഗ്രിസ് നദിയിലേക്കു വലിച്ചെറിയപ്പെട്ടു. ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഖലീഫ അൽ മുസ്താസിം ബില്ലയെ ഹുലാഗു വധിക്കുകയും ചെയ്തു. 1259 വരെ ശക്തമായ നിലയിൽ പൊയ്ക്കൊണ്ടിരുന്ന മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാന്റെ മറ്റൊരു പേരമകനും ഭരണാധികാരിയുമായ മോങ്‌കെ ഖാന്റെ മരണത്തോടെ പലവഴിയിലായി. ഇതിൽ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പായ ഇൽഖാനേറ്റിനെയാണ് ഹുലാഗു നയിച്ചിരുന്നത്. 1357ൽ ഇൽഖാനേറ്റ് സാമ്രാജ്യം തകർന്നു.