കുട്ടി ഭൂതങ്ങൾ ഒരുങ്ങിക്കഴിഞ്ഞു; അറിയയാം ഹാലോവീന്റെ കഥ?
അടുത്ത ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ തരംഗമാവുന്ന ഒന്നാണ് ഹാലോവീൻ ആഘോഷങ്ങൾ. പ്ലേ സ്‌കൂളുകളിൽ കുട്ടികളെ വ്യവസ്ഥമായ ആഘോഷങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാലോവീൻ ദിനം ആഘോഷിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കുട്ടി ഭൂതങ്ങളും പ്രേതങ്ങളും ഒക്കെയായി രൂപപ്പകർച്ചയിൽ

അടുത്ത ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ തരംഗമാവുന്ന ഒന്നാണ് ഹാലോവീൻ ആഘോഷങ്ങൾ. പ്ലേ സ്‌കൂളുകളിൽ കുട്ടികളെ വ്യവസ്ഥമായ ആഘോഷങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാലോവീൻ ദിനം ആഘോഷിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കുട്ടി ഭൂതങ്ങളും പ്രേതങ്ങളും ഒക്കെയായി രൂപപ്പകർച്ചയിൽ കുട്ടികൾ എത്തുന്നു. പലയിടത്തും ഹാലോവീൻ ദിന പ്രച്ഛന്നവേഷ മത്സരങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും യദാർഥത്തിൽ എന്താണ് ഈ ഹാലോവീൻ എന്ന് ചോദിച്ചാൽ കണ്ണും മൂക്കും ഒക്കെയുള്ള ഒരു മത്തങ്ങാ രൂപം മാത്രമേ പലർക്കും മനസിലേക്ക് വരൂ..
വാസ്തവത്തിൽ എന്താണ് ഹാലോവീൻ
ഇന്ത്യയിൽ അത്രകണ്ട് പരിചയമില്ലാത്ത ഒരു പാശ്ചാത്യ ആഘോഷമാണ് വാസ്തവത്തിൽ ഹാലോവീൻ. പിന്നെ എങ്ങനെ ഇന്ത്യക്കാർക്ക് അത് പരിചിതമായി എന്ന് ചോദിച്ചാൽ സിനിമകളിലൂടെയും യാത്രകളിലൂടെയും ഒക്കെ എന്നാണ് ഉത്തരം. പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഇന്നു നാം കാണുന്ന ഹാലോവീൻ ആഘോഷം ഉണ്ടായിരിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കെൽറ്റുകൾ, ഇപ്പോൾ അയർലണ്ട്, യു.കെ, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ്. അവിടങ്ങളിലാണ് ഇത് കൂടുതലായി ആഘോഷിക്കുന്നതും.
ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ എന്നാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ നാടുകളിലെ ആളുകളുടെ വിശ്വാസം. ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഈ ദിവസം കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 3 നാണ് ഹലോവീൻ ദിനാഘോഷം. ഭീകരവേഷം ധരിച്ചാൽ ആത്മാക്കൾ ഉപദ്രവിക്കാതെ കടന്നുപോകുമെന്നാണ് വിശ്വാസം
ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് കരുതുന്നത്. അതിനാലാണ് ഈ ദിനം ഓൾ ഹാലോസ് ഈവ് എന്ന പേരിൽ ആചരിക്കുന്നത്. വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.
പേടിപ്പെടുത്തുന്ന അലങ്കാരങ്ങൾ
വിദേശീയർ ഇന്നേ ദിവസം വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അലങ്കാരം എന്ന് കേൾക്കുമ്പോൾ ഭംഗിയുള്ള രസകരമായ അലങ്കാരങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. ഭയം ജനിപ്പിക്കുന്ന രൂപങ്ങളാണ് ഇത്തരത്തിൽ അലങ്കാരത്തിനായി വയ്ക്കുന്നത്. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, രക്തം ചിന്തുന്ന രൂപങ്ങൾ, ഡ്രാക്കുള രൂപങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ വയ്ക്കുന്നു.
ഇതുകൊണ്ടൊന്നും തീർന്നില്ല ആഘോഷം. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. ഹാലോവീൻ വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്" എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് കിട്ടുക .കുട്ടികൾക്ക് സമ്മാനങ്ങൾ വാരിക്കൂട്ടാനുള്ള അവസരം കൂടിയാണ് ഹാലോവീൻ.