മൊത്ത ദേശീയ ചെലവ് (GNE): ചെലവ് രീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഉപഭോഗ ചെലവ് (C), നിക്ഷേപ ചെലവ് (I), സർക്കാർ ചെലവ് (G), കയറ്റുമതി, ഇറക്കുമതി, ഇവ തമ്മിലുള്ള വ്യത്യാസം (X – M) ഇവയെല്ലാം കൂട്ടുമ്പോൾ ലഭിക്കുന്നത് മൊത്തം ദേശീയ ചെലവ് (GNE) ആണ് മൊത്ത ദേശീയ വരുമാനം (GNI): വരുമാനരീതിയിലൂടെ ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊത്ത ദേശീയ ചെലവ് (GNE): 
ചെലവ് രീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഉപഭോഗ ചെലവ് (C), നിക്ഷേപ ചെലവ് (I), സർക്കാർ ചെലവ് (G), കയറ്റുമതി, ഇറക്കുമതി, ഇവ തമ്മിലുള്ള വ്യത്യാസം (X – M) ഇവയെല്ലാം കൂട്ടുമ്പോൾ ലഭിക്കുന്നത് മൊത്തം ദേശീയ ചെലവ് (GNE) ആണ്

മൊത്ത ദേശീയ വരുമാനം (GNI): 
വരുമാനരീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ എല്ലാവിധ വരുമാനങ്ങളും അതായത് പാട്ടം, വേതനം, പലിശ, ലാഭം ഇവ കൂട്ടുമ്പോൾ മൊത്ത ദേശീയ വരുമാനം (GNI) കിട്ടുന്നു.

ADVERTISEMENT

മൊത്ത ആഭ്യന്തര ഉൽപന്നം (GDP): 
രാജ്യത്തിന്റെ സാമ്പത്തിക അതിർത്തിക്കുള്ളിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ സാധന സേവനങ്ങളുടെ ആകെ പണമൂല്യമാണ് ആ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപന്നം (GDP). രാജ്യത്തിന്റെ പ്രാഥമിക, ദ്വിതീയ മേഖലകളിലെ സംഭാവനകൾ വിശകലനം ചെയ്യാൻ ഏറ്റവും അനുയോജ്യമാണ് ഈ സങ്കേതം.

Representative Image. Photo Credit : angiolina/ Shutterstock

മൊത്ത ദേശീയ ഉൽപന്നം (GNP): 
ഒരു രാജ്യത്തെ പൗരന്മാർ സ്വന്തം ദേശത്തും വിദേശത്തുമായി ഉൽപാദിപ്പിക്കുന്ന എല്ലാ അന്തിമ സാധന സേവനങ്ങളുടെയും ആകെ മൂല്യമാണ് മൊത്ത ദേശീയ ഉൽപന്നം (GNP). ഇതു കണക്കാക്കുന്ന രീതി ശ്രദ്ധിക്കു...(ആഭ്യന്തര ഉൽപന്നം (GDP) + ഇന്ത്യക്കാരും ഇന്ത്യൻ സ്ഥാപനങ്ങളും വിദേശങ്ങളിൽ നിന്നും നേടുന്ന വരുമാനം) - വിദേശികളും വിദേശ സ്ഥാപനങ്ങളും ഇന്ത്യയിൽ നിന്നും നേടുന്ന വരുമാനം.

ADVERTISEMENT

അറ്റ ദേശീയ ഉൽപന്നം (NNP): 
മൊത്തം ദേശീയ ഉൽപന്നത്തിൽ നിന്നും തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ് അറ്റ ദേശീയ ഉൽപന്നം (NNP). മൊത്തം ദേശീയ ഉൽപന്നം (GNP) -  തേയ്മാനച്ചെലവ് (Depreciation coast) = അറ്റ ദേശീയ ഉൽപന്നം (NNP).

പ്രതിശീർഷവരുമാനം (PCI)
ഒരു രാജ്യത്തെ ദേശീയ വരുമാനത്തെ അവിടത്തെ ആകെ ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് പ്രതിശീർഷ വരുമാനം (PCI). 
= ദേശീയ വരുമാനം / ജനസംഖ്യ

ADVERTISEMENT

ദേശീയ വരുമാനം 
കണക്കാക്കുന്നതിന്റെ പരിമിതികൾ
1). കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമാകാത്തത് 
2).സാധന സേവനങ്ങളുടെ പണമൂല്യം ഒന്നിലധികം ഘട്ടങ്ങളിൽ രേഖപ്പെടുത്തുന്നത് 
3).ഉൽപാദിപ്പിച്ച് സ്വന്തമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ മൂല്യം ഉൾപ്പെടുത്തുന്നില്ല എന്നത് 
4).വിപണിയിൽ വില നിശ്ചയിക്കപ്പെടാത്തവ ഉൾപ്പെടുത്താനാവില്ല എന്ന കാര്യം |5).ഗാർഹിക മേഖലയിലെ വീട്ടമ്മമാരുടെയും മറ്റും ജോലി കണക്കാക്കുന്നില്ല 

English Summary:

National Income Explained: GDP, GNP, GNI and More