യുഎസ് പ്രസിഡന്റ് സ്ഥാനം നൽകിയ ഭാഗ്യത്താടി! ലോകത്തെ ഞെട്ടിച്ച വെടിയുണ്ട
മറ്റൊരു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. ഏറ്റവും പഴക്കമുള്ള തുടർച്ചയുള്ള ജനാധിപത്യ വ്യവസ്ഥയെന്നാണ് യുഎസ് അറിയപ്പെടുന്നത്. കൃത്യമായതും അടിയുറച്ചതുമായ ഭരണസംവിധാനമുള്ള യുഎസിന്റെ ഭരണാധിപൻ പ്രസിഡന്റാണ്. ലോകത്തേറ്റവും അധികാരമുള്ള വ്യക്തികളിലൊരാളുമാണ് യുഎസ് പ്രസിഡന്റ്.

മറ്റൊരു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. ഏറ്റവും പഴക്കമുള്ള തുടർച്ചയുള്ള ജനാധിപത്യ വ്യവസ്ഥയെന്നാണ് യുഎസ് അറിയപ്പെടുന്നത്. കൃത്യമായതും അടിയുറച്ചതുമായ ഭരണസംവിധാനമുള്ള യുഎസിന്റെ ഭരണാധിപൻ പ്രസിഡന്റാണ്. ലോകത്തേറ്റവും അധികാരമുള്ള വ്യക്തികളിലൊരാളുമാണ് യുഎസ് പ്രസിഡന്റ്. ലോകത്തെ തന്നെ ഒന്നാം നമ്പർ നേവിയുടെയും എയർഫോഴ്സിന്റെയുമൊക്കെ അധിപൻ യുഎസ് പ്രസിഡന്റാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും മഹാനുമായിരുന്ന പ്രസിഡന്റായിരുന്നു ഏബ്രഹാം ലിങ്കൺ. യുഎസിന്റെ പതിനാറാം പ്രസിഡന്റായി 1861 മുതൽ 1865 വരെ ഭരിച്ച അദ്ദേഹമാണ് രാജ്യത്ത് അടിമത്തം ഉൾപ്പെടെയുള്ളവ നിരോധിച്ചത്.വളരെ ദരിദ്രമായ ചുറ്റുപാടിൽ ജനിച്ച അദ്ദേഹം സ്വയം പഠനത്തിലൂടെയാണ് അഭിഭാഷകനായതും പിന്നീട് ഷ്ട്രീയത്തിലെത്തിയതും. സ്ഥിരോൽസാഹിയായ ലിങ്കൺ താമസിയാതെ തന്നെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് സ്ഥാനാർഥിയായി മൽസരിക്കാൻ വട്ടംകൂട്ടി. അക്കാലത്ത് ലിങ്കൺ ക്ലീൻ ഷേവാണ്. മാത്രമല്ല ചുളിവുകളുള്ള തന്റെ തൊലിയെപ്പറ്റിയും നീണ്ടു മെലിഞ്ഞ രൂപത്തെപ്പറ്റിയുമൊക്കെ നിരന്തരം അവഹേളനങ്ങൾ കേട്ടുകൊണ്ടിരുന്ന സമയവുമാണ്. അക്കാലത്ത് ആളുകളുടെ ശാരീരികമായ പോരായ്മകൾ പറഞ്ഞു കളിയാക്കാൻ പലർക്കും വലിയ മടിയൊന്നുമില്ലായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ആഴ്ചകൾ മുൻപ് ലിങ്കണിന് ഒരു കത്തു കിട്ടി. ഒരുപാട് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമൊക്കെയുള്ള ഒരു കത്ത്.അതു വായിച്ചപ്പോൾ തന്നെ ഒരു കുട്ടിയാണ് എഴുതിയതെന്നു ലിങ്കണിനു മനസ്സിലായി. ലിങ്കൺ താടിവയ്ക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.സ്വന്തം സൗന്ദര്യത്തെപ്പറ്റി അത്രയൊന്നും ശ്രദ്ധാലു അല്ലാത്ത ലിങ്കൺ പക്ഷേ ഗ്രേസിനൊരു മറുപടി അയയ്ക്കാൻ മറന്നില്ല. എന്നാൽ എന്തുകൊണ്ടോ കൊച്ചു ഗ്രേസിന്റെ നിർദേശം അദ്ദേഹത്തിന്റെ മനസ്സിൽ തറച്ചു. പിന്നീട് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ അദ്ദേഹം താടി വടിച്ചില്ല. ലിങ്കണിന്റെ പുതിയ ലുക്ക് എല്ലാവർക്കുമിഷ്ടപ്പെടുകയും ഒരുപാട് പുകഴ്ത്തലുകൾ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. ഏതായാലും താടിയുണ്ടായിട്ടാണോ എന്തോ, ലിങ്കൺ ആ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി പ്രസിഡന്റായി.
ആദ്യമായി ഒരു യുഎസ് പ്രസിഡന്റിനു നേരെ വധശ്രമമുണ്ടാകുന്നത് 1835ലാണ്. അന്നത്തെ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജാക്‌സണായിരുന്നു ലക്ഷ്യം. ബ്രിട്ടിഷ് കുടിയേറ്റക്കാരനായ റിച്ചഡ് ലോറൻസാണ് ആക്രമണം നടത്തിയത്. യുഎസ് കാപ്പിറ്റോളിൽ ഒരു അനുശോചനച്ചടങ്ങ് നടത്തി മടങ്ങുകയായിരുന്ന ജാക്‌സണു നേരെ അക്രമി നിറയൊഴിച്ചെങ്കിലും വെടിയുതിർന്നില്ല. രണ്ടാമതും ശ്രമിച്ചെങ്കിലും കൂടെയുള്ളവർ തട്ടിമാറ്റിയതിനാൽ ജാക്‌സൺ രക്ഷപ്പെട്ടു. ആൻഡ്രൂ ജാക്‌സൺ ആയിടെ കൊണ്ടുവന്ന ചില സാമ്പത്തിക നയങ്ങളാണ് റിച്ചഡിനെ ചൊടിപ്പിച്ചത്.
ഏബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി എന്നിവരൊക്കെ വെടിയേറ്റു കൊല്ലപ്പെട്ട യുഎസ് പ്രസിഡന്റുമാരാണ്. എന്നാൽ ഇത്തരത്തിൽ നടന്ന പ്രസിഡന്റ് കൊലപാതകങ്ങളിൽ ഏറ്റവും പ്രശസ്തം ജോൺ എഫ്. കെന്നഡിയുടേതാണ്. വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റായ കെന്നഡി മരിക്കുന്നത്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണറായ ജോൺ ബി കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റിരുന്നു. പരുക്കുകളോടെ അവർ രക്ഷപ്പെട്ടു. 60 വർഷങ്ങൾ മുൻപ് 1963ൽ ഒരു നവംബറിൽ അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ ഇലക്ഷൻ പ്രചരണ റാലിക്കിടെയാണ് കെന്നഡിക്കു വെടിയേറ്റത്.