നോ ഷേവ് നവംബർ, മോവെംബർ: മീശ–താടിയാഘോഷത്തിന് പിന്നിൽ
താടി ഇന്ന് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ നല്ല ട്രെൻഡാണ്. എന്നാൽ എല്ലായിടത്തും അത്ര ട്രെൻഡുമല്ല. ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിലാണ് ഈ താടിയാഘോഷം. എന്നാൽ ഈ താടിയിൽ അൽപം നന്മയുമുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും

താടി ഇന്ന് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ നല്ല ട്രെൻഡാണ്. എന്നാൽ എല്ലായിടത്തും അത്ര ട്രെൻഡുമല്ല. ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിലാണ് ഈ താടിയാഘോഷം. എന്നാൽ ഈ താടിയിൽ അൽപം നന്മയുമുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി. ഒരുമാസം ഇവ ഒഴിവാക്കുമ്പോൾ മിച്ചം കിട്ടുന്ന തുക ഇവർ പുരുഷ ആരോഗ്യപ്രശ്നങ്ങളായ പ്രോസ്ട്രേറ്റ് കാൻസർ തുടങ്ങിയവയുടെ ബോധവൽക്കരണത്തിനും ചികിൽസയ്ക്കുമായി ചെലവഴിക്കും. 2009ൽ ഫെയ്സ്ബുക്കിലൂടെ വളർന്ന ‘നോ ഷേവ് നവംബർ’കൂട്ടായ്മ പിന്നീട് അമേരിക്കൻ കാൻസർ സൊസൈറ്റിയുമായി സഹകരിക്കുകയായിരുന്നു.
സമാനമായ ഒരാഘോഷം ഓസ്ട്രേലിയയിലുമുണ്ട്. എന്നാൽ അവിടെ താടിയല്ല, മറിച്ച് മീശയാണ് വളർത്തുന്നത്. ‘മോവെംബർ’ എന്ന പേരിലാണ് ഈ ആഘോഷം അറിയപ്പെടുന്നത്. പുരുഷാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് മോവെംബറിന്റെയും ലക്ഷ്യം. നോ ഷേവ് നവംബറിനെക്കാൾ പഴക്കമുള്ളതാണു മോവെംബർ. 2003ലാണ് ഈ ക്യാംപെയ്ൻ തുടങ്ങിയത്. ലോകത്ത് പല താടി സ്റ്റൈലുകളുമുണ്ട്. ബാൽബോ എന്ന സ്റ്റൈൽ വളരെ ഫേമസായിരുന്നു ഇടക്കാലത്ത്. അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോബർട്ട് ഡൗണി ജൂനിയർ ആണു ബാൽബോയെ പ്രശസ്തമാക്കിയത്.
പഴയ ചിന്തകന്മാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ ഇടതൂർന്ന താടി ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്റെ ഒരു പരിഷ്കൃത രൂപമാണു ബാന്ദോൾസ്. പ്രമുഖ അമേരിക്കൻ താടിക്കാരനായ എറിക് ബാന്ദോൾസാണ് ഈ സ്റ്റൈൽ കൊണ്ടുവന്നത്. താടിവടിക്കാൻ ആവശ്യപ്പെട്ടതോടെ മികച്ച ശമ്പളമുണ്ടായിരുന്ന തന്റെ ജോലി ഉപേക്ഷിക്കുകയും ചെയ്തു ബാന്ദോൾസ്. പഴയകാല ഗോട്ടീ, ബുൾഗാൻ തുടങ്ങിയ താടികളുടെ പുതിയ രൂപമായ സർക്കിൾ താടി, എക്സ് മെൻ വോവറീൻ എന്ന ചിത്രത്തിലൂടെ ലോകപ്രസിദ്ധമായ ഫ്രണ്ട്ലി മട്ടൺ ചോപ്സ് കൃതാവിൽ നിന്നു താഴേക്ക് ഷേവ് ചെയ്ത് ബാക്കിഭാഗങ്ങളിൽ താടി നിർത്തുന്ന എക്സ്റ്റൻഡഡ് ഗോട്ടീ തുടങ്ങിയവയൊക്കെ ലോകത്തെ പ്രശസ്തമായ താടികളാണ്.
ഹിന്ദി സിനിമയുടെ എക്കാലത്തെയും ചക്രവർത്തിയായ അമിതാഭ് ബച്ചന്റെ താടി ഇന്നു വളരെ പ്രശസ്തമാണ്. എന്നാൽ ഒരുകാലത്ത് ബച്ചന് താടിയുണ്ടായിരുന്നില്ല. മൊഹബതേൻ എന്ന ചിത്രത്തിലാണ് അമിതാഭ് ആദ്യമായി താടിവച്ചത്. രൂപവും ഭാവവും നിറവുമൊക്കെ പലതവണ മാറിയെങ്കിലും പിന്നീട് താടി ആ മുഖത്തുനിന്നു പോയിട്ടേയില്ല...