10 കോടി ആളുകൾ കളിക്കുന്ന പസിൽ: സൂഡോക്കുവിന്റെ 40 വർഷങ്ങൾ
10 കോടി ആളുകൾ സൂഡോക്കു കളിക്കുന്നുണ്ടെന്നാണു കണക്ക്. ദിവസേന ലക്ഷക്കണക്കിനു പേർ സൂഡോക്കു കളിക്കുന്നുണ്ട്. 2006 മുതൽ ഇതിനായി ഒരു ലോക ചാംപ്യൻഷിപ്പുമുണ്ട്. ലോകമെമ്പാടും മറ്റു ചാംപ്യൻഷിപ്പുകളുമുണ്ട്. ഡിജിറ്റൽ രൂപത്തിലും ഒട്ടേറെ പ്ലാറ്റ്‌ഫോമുകൾ സൂഡോക്കു പ്രസിദ്ധീകരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ

10 കോടി ആളുകൾ സൂഡോക്കു കളിക്കുന്നുണ്ടെന്നാണു കണക്ക്. ദിവസേന ലക്ഷക്കണക്കിനു പേർ സൂഡോക്കു കളിക്കുന്നുണ്ട്. 2006 മുതൽ ഇതിനായി ഒരു ലോക ചാംപ്യൻഷിപ്പുമുണ്ട്. ലോകമെമ്പാടും മറ്റു ചാംപ്യൻഷിപ്പുകളുമുണ്ട്. ഡിജിറ്റൽ രൂപത്തിലും ഒട്ടേറെ പ്ലാറ്റ്‌ഫോമുകൾ സൂഡോക്കു പ്രസിദ്ധീകരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയ നമ്പർ പസിൽ ഗെയിമായ സൂഡോക്കു ജനപ്രിയമാകാൻ തുടങ്ങിയിട്ട് 40 വർഷമായി.
1984ൽ ജപ്പാനിലെ നികോലി മാസികയിൽ സൂഡോക്കു ഗെയിം പ്രസിദ്ധീകരിച്ചതാണ് ഈ പസിലിന് വമ്പൻ ജനപ്രീതി നേടിക്കൊടുത്തത്. ഇതിൽ പ്രധാന പങ്കുവഹിച്ചത് ജപ്പാൻകാരനായ മാജി കാജിയാണ്. സൂഡോക്കുവിന്റെ തലതൊട്ടപ്പൻ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ജപ്പാനിലെ ഹൊക്കെയ്‌ഡോയിൽ സ്ഥിതി ചെയ്യുന്ന സപ്പോറോ എന്ന സ്ഥലത്താണ് കാജി ജനിച്ചത്. അവിടത്തെ ഷാകൂജി ഹൈസ്‌കൂളിൽ നിന്നു സ്‌കൂൾ വിദ്യാഭ്യാസം നേടി.
പിന്നീട് കെയോ സർവകലാശാലയിൽ ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദപഠനത്തിനു ചേർന്ന കാജി പക്ഷേ കോളജ് പഠനം മുഴുവിപ്പിച്ചില്ല. തുടർന്ന് അദ്ദേഹം ഹോട്ടലിലെ വെയ്റ്ററായും നിർമാണത്തൊഴിലാളിയായും ജോലി നോക്കി. പസിൽ, സമസ്യ ഗെയിമുകളുടെ ആരാധകനായിരുന്നു ചെറുപ്പകാലം മുതൽ തന്നെ കാജി. തുടർന്ന് ഒരു പ്രിന്റിങ് കമ്പനിയിൽ അദ്ദേഹം ജോലി നേടി. ഇതിൽ നിന്നുള്ള അനുഭവപരിചയത്താൽ നികോലി എന്ന മാസിക തുടങ്ങി. പസിലുകളും ഗെയിമുകളും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയായിരുന്നു അത്.
സൂഡോക്കുവിന്റെ കരടുരൂപം വിഖ്യാത സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയണഡ് ഓയിലർ 18ാം നൂറ്റാണ്ടിൽ കണ്ടെത്തിയതാണ്. 1979ൽ അമേരിക്കൻ ആർക്കിടെക്റ്റായ ഹാവഡ് ഗാൺസാണ് ആധുനിക സുഡോക്കു ചിട്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിനെ ലളിതമാക്കി ജനകീയമാക്കിയതിലാണ് മാകി കാജിയുടെ സംഭാവന. സംഖ്യ, അക്കം എന്നിങ്ങനെ അർഥം വരുന്ന 'സു', ഒറ്റ എന്നർഥം വരുന്ന 'ഡോക്കു' എന്നീ ജാപ്പനീസ് പദങ്ങൾ കൂട്ടിച്ചേർത്തു നിർമിച്ച വാക്കായ സൂഡോക്കു ഗെയിമിനു പേരായി നൽകിയതും മാക്കി കാജിയാണ്. ഇത്തരത്തിൽ ഗെയിമിന്റെ പ്രചാരത്തിനു നിർണായക സംഭാവനകൾ നൽകിയതിനാലാണ് സൂഡോക്കുവിന്റെ തലതൊട്ടപ്പൻ എന്ന വിശേഷണം അദ്ദേഹത്തിനു വന്നുചേർന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും അമിതമായി ചിന്തിക്കാതെ രസകരമായി പൂരിപ്പിക്കാവുന്ന ഒരു പസിൽ എന്ന നിലയിലാണു മാകി കാജി സൂഡോക്കു വികസിപ്പിച്ചത്. 1 മുതൽ 9 വരെ അക്കങ്ങൾ ഉപയോഗിച്ചാണ് സൂഡോക്കു കളിക്കുന്നത്. വലത്തോട്ടും താഴോട്ടുമായി 9 വീതം ചതുരക്കള്ളികൾ. ഒപ്പം 9 ഉപചതുരങ്ങളും. വലത്തോട്ടുള്ള നിരകളിലും താഴോട്ടുള്ള നിരകളിലും ഓരോ ഉപചതുരങ്ങളിലും അക്കങ്ങൾ ആവർത്തിക്കാതെ പൂരിപ്പിച്ചാണ് സൂഡോക്കു കളിക്കുന്നത്. രാജ്യാന്തര വാർത്താമാധ്യമങ്ങൾ തങ്ങളുടെ പത്രങ്ങളിൽ ഈ പസിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ സൂഡോക്കു ലോകവ്യാപകമായി.