ഭൂമിയിലെ ജീവന്റെ നിലനിൽപിന് ഏറെ പ്രയോജനകരമായ ഒരു മൂലകമാണ് കാർബൺ. കാർബൺ ഇല്ലാതെ ജീവൻ പോലും സാധ്യമല്ലാതിരിക്കെ എന്തുകൊണ്ട് നാം കാർബണിനെ തളയ്ക്കാനും കാർബൺ ഉപഭോഗം കുറയ്ക്കാനും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു? എന്തും അധികമായാൽ വിഷമാണ് എന്നു പറയുന്നതുപോലെ കാർബണും അധികമായാൽ പ്രശ്നം തന്നെ. കാർബൺ പുറന്തള്ളൽ

ഭൂമിയിലെ ജീവന്റെ നിലനിൽപിന് ഏറെ പ്രയോജനകരമായ ഒരു മൂലകമാണ് കാർബൺ. കാർബൺ ഇല്ലാതെ ജീവൻ പോലും സാധ്യമല്ലാതിരിക്കെ എന്തുകൊണ്ട് നാം കാർബണിനെ തളയ്ക്കാനും കാർബൺ ഉപഭോഗം കുറയ്ക്കാനും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു? എന്തും അധികമായാൽ വിഷമാണ് എന്നു പറയുന്നതുപോലെ കാർബണും അധികമായാൽ പ്രശ്നം തന്നെ. കാർബൺ പുറന്തള്ളൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ജീവന്റെ നിലനിൽപിന് ഏറെ പ്രയോജനകരമായ ഒരു മൂലകമാണ് കാർബൺ. കാർബൺ ഇല്ലാതെ ജീവൻ പോലും സാധ്യമല്ലാതിരിക്കെ എന്തുകൊണ്ട് നാം കാർബണിനെ തളയ്ക്കാനും കാർബൺ ഉപഭോഗം കുറയ്ക്കാനും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു? എന്തും അധികമായാൽ വിഷമാണ് എന്നു പറയുന്നതുപോലെ കാർബണും അധികമായാൽ പ്രശ്നം തന്നെ. കാർബൺ പുറന്തള്ളൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ജീവന്റെ നിലനിൽപിന് ഏറെ പ്രയോജനകരമായ ഒരു മൂലകമാണ് കാർബൺ. കാർബൺ ഇല്ലാതെ ജീവൻ പോലും സാധ്യമല്ലാതിരിക്കെ എന്തുകൊണ്ട് നാം കാർബണിനെ തളയ്ക്കാനും കാർബൺ ഉപഭോഗം കുറയ്ക്കാനും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു? എന്തും അധികമായാൽ വിഷമാണ് എന്നു പറയുന്നതുപോലെ കാർബണും അധികമായാൽ പ്രശ്നം തന്നെ. 

കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള പുതിയ മാർഗങ്ങൾ ലോകമെങ്ങും ഗവേഷകർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കാർബൺ അളവ് കുറയ്ക്കാനുള്ള വഴി സ്വീകരിക്കുന്നവർക്ക് ഇനി 'കാർബൺ ഓഫ്‌സെറ്റിന്റെ' ഭാഗമാകാം. അതുവഴി പണം സമ്പാദിക്കുകയുമാകാം.

ADVERTISEMENT

കാർബൺ ഓഫ്‌സെറ്റിങ് 
(Carbon Offsetting)

വിവിധ പ്രവർത്തനങ്ങളിലൂടെ പുറത്തുവിടുന്ന കാർബണിനോ മറ്റു ഹരിതഗൃഹ വാതകങ്ങൾക്കോ പകരം അത്രതന്നെ കാർബൺ ആഗിരണം ചെയ്യാൻ കഴിയുന്ന വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനാണു കാർബൺ ഓഫ്‌സെറ്റിങ് എന്ന് പറയുന്നത്. ഒരു സ്രോതസ്സിൽ നിന്ന് കാർബൺ പുറത്തുവിടുമ്പോൾ, അത് പരിഹരിക്കാൻ മറുവശത്തു വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ആത്യന്തികമായി അന്തരീക്ഷത്തിലെ അമിതമായുണ്ടാകുന്ന കാർബൺ കുറയ്ക്കുകയാണ് ലക്ഷ്യം. കാർബൺ ഉൽപാദനം ഉറവിടത്തിൽ വച്ചുതന്നെ കുറയ്ക്കുന്നതിനേക്കാൾ, നിർമിക്കപ്പെട്ട കാർബണിന്റെ അതേ അളവ് കാർബൺ ഇല്ലാതാക്കാനുള്ള പദ്ധതികളാണ് ഓഫ്‌സെറ്റിൽ ചെയ്യുന്നത്. മരം നട്ടുപിടിപ്പിക്കുന്നത് ഒരു ചെറിയ ഉദാഹരണം.

പണം വരും
കാർബൺ ഓഫ്‌സെറ്റിലൂടെ പണം സമ്പാദിക്കാൻ കഴിയും. അതായത് നമ്മുടെ ഓഫ്‌സെറ്റ് പ്രവർത്തനത്തിലൂടെ കൃത്യമായ അളവിൽ കാർബൺ കുറയ്ക്കുകവഴി കാർബൺ ക്രെഡിറ്റ് സമ്പാദിക്കുകയും ആ ക്രെഡിറ്റ് പണമാക്കി മാറ്റുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു ഏക്കർ പാടത്തെ ഗോതമ്പുചെടികൾ ഒരു ടൺ കാർബൺ കുറയ്ക്കുന്നു എന്ന് കരുതുക. അപ്പോൾ നമുക്ക് ലഭിക്കുന്നത് ഒരു ക്രെഡിറ്റാണ്. അത്തരത്തിൽ ആയിരം ഏക്കറിൽ കൃഷിചെയ്യുന്ന കർഷകന് വർഷത്തിൽ ആയിരം കാർബൺ ക്രെഡിറ്റ് കിട്ടും. അതിനനുസരിച്ചുള്ള തുക കിട്ടും. അത്തരം കച്ചവടം നടത്തുന്നതിനായി വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും നിലവിലുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് ഫലപ്രദമായി നടപ്പിലാക്കുകയും കർഷകരും ഭൂവുടമകളും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

എന്താണ് കാർബൺ?
അന്തരീക്ഷത്തിൽ ഖരരൂപത്തിലും അലിഞ്ഞുചേർന്ന അവസ്ഥയിലും വാതകരൂപത്തിലും കാണപ്പെടുന്ന രാസവസ്തുവാണ് കാർബൺ. അന്തരീക്ഷത്തിൽ സ്വതവെയും, മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങളിലൂടെയും കാർബൺ ഉൽപാദിപ്പിക്കപ്പെടുന്നു. ജീവന്റെ ആധാരമായ ജനിതകവസ്തുക്കളിൽ മുതൽ ജീവൻ നിലനിർത്താനാവശ്യമായ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനുള്ള പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവായ കാർബൺ ഡയോക്സൈഡിൽ വരെ കാർബൺ അടങ്ങിയിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുകവഴിയാണ് ഏറ്റവുമധികം കാർബൺ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത്.

കാർബൺ പാദമുദ്ര 
(Carbon Footprint)

ഒരു വ്യക്തിയോ പ്രസ്ഥാനമോ പ്രവൃത്തിയോ ഉൽപന്നമോ നിശ്ചിതസമയത്തു പുറത്തേക്കുവിടുന്ന കാർബണിന്റെ, പ്രധാനമായും കാർബൺ ഡയോക്സൈഡിന്റെ അളവാണ് അതിന്റെ കാർബൺ പാദമുദ്രയായി കണക്കാക്കുന്നത്. കിലോഗ്രാമിലോ, ടണ്ണിലോ ആണ് ഇത് പറയുന്നത്. നേരിട്ടോ അല്ലാതെയോ പുറത്തുവിടുന്ന കാർബൺ/കാർബൺ സംയുക്തങ്ങൾ ആണ് പാദമുദ്രയായി കണക്കാക്കുന്നത്.

ADVERTISEMENT

കാർബൺ സിങ്ക് 
(Carbon Sink)
അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന അളവിനേക്കാൾ കൂടുതൽ കാർബൺ ആഗിരണം ചെയ്യുന്ന പ്രകൃത്യാലുള്ളതോ, കൃത്രിമമോ ആയ ആവാസവ്യവസ്ഥയ്ക്കാണ് കാർബൺ സിങ്ക് എന്ന് പറയുന്നത്. സമുദ്രങ്ങൾ ആണ് ഏറ്റവും ക്രിയാത്മകമായ കാർബൺ സിങ്ക് ആയി പരിഗണിക്കപ്പെടുന്നത്. കാടുകൾ, മണ്ണ് എന്നിവയെല്ലാം കാർബൺ സിങ്കിന് ഉദാഹരണങ്ങളാണ്. കാർബൺ ബഹിർഗമനവും ഹരിതഗൃഹ പ്രഭാവവും കുറയ്ക്കാൻ കാർബൺ സിങ്ക് ആവശ്യമാണ്.

കാർബൺ സെക്വസ്ട്രേഷൻ
(Carbon Sequestration)

കാർബൺ സിങ്ക് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡും ഹരിതഗൃഹ വാതകങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ് കാർബൺ സെക്വസ്ട്രേഷൻ. അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുക്കുകയും അവ ശേഖരിക്കുകയും അതുവഴി അവയുടെ അളവ് കുറച്ച് ആഗോളതാപനം കുറയ്ക്കുകയുമാണ് കാർബൺ സെക്വസ്ട്രേഷനിലൂടെ ചെയ്യുന്നത്. മരം വച്ചുപിടിപ്പിക്കുകയും, മണ്ണ് ഫലഭൂയിഷ്ഠമാക്കുകയും, മണ്ണിൽത്തന്നെ കാർബൺ ശേഖരിക്കുകയും ചെയ്യുകവഴി കാർബണിന്റെയും അധികമായുള്ള ഹരിതഗൃഹ വാതകങ്ങളുടെയും അളവ് ഗണ്യമായി കുറയ്ക്കാനാവും.

എന്താണ് COP
COP(കോൺഫറൻസ് ഓഫ് പാർട്ടീസ്) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വർഷംതോറും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചി(UNFCCC)ന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. കാർബൺ ബഹിർഗമനവും ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗവും കുറയ്ക്കുന്നതിനായി ലോകരാജ്യങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരികയും അതിനായുള്ള ചർച്ചകളും പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തുകയുമാണ് ഈ ഉച്ചകോടി ലക്ഷ്യമിടുന്നത്. 1995 മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ ഇറ്റലിയിലെ ബർലിനിൽ ആണ് ആദ്യത്തെ COP നടന്നത്. ഇത്തവണ അസർബൈജാനിൽ 29–ാംസമ്മേളനം നടക്കുന്നതിനാലാണ് അതിന് 'COP29' എന്ന് നാമകരണം ചെയ്‌തിരിക്കുന്നത്‌.

English Summary:

Farmers Take Note: Earn Carbon Credits and Boost Your Income Through Sustainable Practices.