പണസംബന്ധമായ ഇടപാടുകൾ കറൻസിക്കു പകരം പ്ലാസ്റ്റിക് നിർമിതമായ ഇലക്ട്രോണിക് കാർഡുകളിലൂടെ നടത്തുന്ന സമ്പ്രദായത്തിനാണ് പ്ലാസ്റ്റിക് മണി (Plastic Money) എന്നു പറയുന്നത്. പ്ലാസ്റ്റിക് കറൻസി എന്നും ഇതറിയപ്പെടുന്നു. വസ്തുക്കളുടെയോ സേവനങ്ങളുടെയോ വില നൽകാൻ പ്ലാസ്റ്റിക് മണി ഉപയോഗിക്കാം. ഡെബിറ്റ് കാർഡ് (എടിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണസംബന്ധമായ ഇടപാടുകൾ കറൻസിക്കു പകരം പ്ലാസ്റ്റിക് നിർമിതമായ ഇലക്ട്രോണിക് കാർഡുകളിലൂടെ നടത്തുന്ന സമ്പ്രദായത്തിനാണ് പ്ലാസ്റ്റിക് മണി (Plastic Money) എന്നു പറയുന്നത്. പ്ലാസ്റ്റിക് കറൻസി എന്നും ഇതറിയപ്പെടുന്നു. വസ്തുക്കളുടെയോ സേവനങ്ങളുടെയോ വില നൽകാൻ പ്ലാസ്റ്റിക് മണി ഉപയോഗിക്കാം. ഡെബിറ്റ് കാർഡ് (എടിഎം കാർഡ്), ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, ഫോറെക്സ് (Forex) കാർഡ് തുടങ്ങിയവയാണു പ്രധാനപ്പെട്ട പ്ലാസ്റ്റിക് കറൻസികൾ.

ഡെബിറ്റ് കാർഡ്
ബാങ്ക് അക്കൗണ്ടുമായി ഡെബിറ്റ് കാർഡ് ബന്ധിപ്പിച്ചിരിക്കുന്നു. കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ തുക കാർഡ് ഉടമയുടെ അക്കൗണ്ടിൽനിന്ന് എടുക്കുന്നു.

ADVERTISEMENT

ക്രെഡിറ്റ് കാർഡ്
ഇതുവഴി നടത്തുന്ന ഇടപാടുകളുടെ പണം ആദ്യം ക്രെഡിറ്റ് കാർഡിന്റെ സേവന ദാതാവ് നൽകും. ആ പണം നിശ്ചിത കാലയളവിൽ കാർഡ് ഉടമ പലിശ സഹിതമോ അല്ലാതെയോ സേവനദാതാവിനു മടക്കി നൽകണം. അതായത് വാങ്ങുന്ന വസ്തുവിന്റെ വില കാർഡ് ഉടമ നൽകുന്നത് പിന്നീടാണ്. അതുതന്നെയാണ് ഇതിന്റെ ആകർഷണീയതയും.

പ്രീപെയ്ഡ് കാർഡ്
ഈ കാർഡ് ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അതിലേക്ക് പണം നിക്ഷേപിക്കണം. പ്രീപെയ്ഡ് ഡെബിറ്റ് കാർഡ്, സ്റ്റോർഡ് വാല്യു കാർഡ് (Stored-Value Card) എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു.
ഫോറെക്സ് കാർഡ്
വിദേശ യാത്രകളിൽ ഏറെ ഉപകാരപ്രദമാകുന്ന കാർഡാണിത്. 

ADVERTISEMENT

ഇന്ത്യയിലെ എല്ലാ ബാങ്കുകളും പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇപ്പോൾ പ്ലാസ്റ്റിക് കറൻസിയുടെ സേവനം നൽകിവരുന്നു. 2016 നവംബർ 8ലെ നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് പ്ലാസ്റ്റിക് മണിയുടെ വിനിയോഗം വൻതോതിൽ വർധിച്ചു. 

നേട്ടങ്ങൾഇടപാടുകൾ സുഗമവും വേഗത്തിലുമാക്കുന്നു. പണം കയ്യിൽ കരുതേണ്ടതില്ല. ബാങ്കിൽ പോകാതെ ഇടപാടുകൾ നടത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാമെന്നതിനാൽ വിദേശ യാത്രകളും അവിടെ നടത്തുന്ന ഷോപ്പിങ്ങുകളും സുഗമമായിരിക്കും. ഡിജിറ്റൽ വോലറ്റുകൾ നിലവിൽ വന്നതോടെ പ്ലാസ്റ്റിക് മണി മൊത്തം ബാങ്കിങ് സംവിധാനവുമായി കൂട്ടിയിണക്കപ്പെട്ടു. അതുവഴി ഇപ്പോൾ സ്മാർട്ട് ഫോൺ മുഖേന പണമിടപാടുകൾ വളരെ എളുപ്പത്തിൽ നടത്താൻ കഴിയുന്നു. ഫിൻടെക് മേഖലയുടെ നവീകരണം മൊബൈൽ വോലറ്റ്, ഡിജിറ്റൽ പ്ലാറ്റ്ഫോം, കോൺടാക്റ്റ്‌ലെസ് പേയ്മെന്റ് സാങ്കേതിക 
വിദ്യ എന്നിവ സാധ്യമാക്കി. അനധികൃത പണമിടപാടുകൾ കുറ‍ഞ്ഞു. അങ്ങനെ നികുതി വരുമാനം വർധിച്ചു. സർക്കാരിന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെട്ടു.

ADVERTISEMENT

വന്ന വഴി
പ്ലാസ്റ്റിക് മണി എന്ന ആശയം ഉടലെടുത്തത് 1940കളിൽ യുഎസിലാണ്. ഇന്നത്തെ നിലയിലുള്ള ക്രെഡിറ്റ് കാർഡ് നിലവിൽ വന്നത് 1951ലാണ്. യുഎസിലെ ഫ്രാങ്ക്‌ളിൻ നാഷനൽ ബാങ്കാണ് ഇത് പുറത്തിറക്കിയത്.1958ലെ ബാങ്ക് അമേരിക്ക കാർഡാണ് (ഇപ്പോൾ വീസ) ഏറെ ജനപ്രിയമായത്. 1970–80 കാലത്ത് പ്ലാസ്റ്റിക് മണി രാജ്യാന്തരതലത്തിൽ വ്യാപിച്ചു. ഇക്കാലത്തുതന്നെയാണ് ഇടപാടുകൾ പെട്ടെന്നു തീർപ്പാക്കുന്ന മാഗ്നറ്റിക് സ്ട്രെയ്പ് സാങ്കേതികവിദ്യ നിലവിൽ വന്നത്. 1990കളിൽ ചിപ് അധിഷ്ഠിത കാർഡുകൾ രംഗത്തുവന്നതോടെ അവയുടെ സുരക്ഷ വർധിച്ചു. 1990കളിലാണു പ്ലാസ്റ്റിക് കറൻസി ഇന്ത്യയിൽ എത്തിയത്.

ഭാവി
മൊബൈൽ ഫോൺ വഴിയുള്ള ഇടപാടുകൾ വളരെ കൂടുന്നുണ്ട്. അതിനാൽ ഒട്ടേറെപ്പേർ പ്ലാസ്റ്റിക് മണി ഉപേക്ഷിച്ച് അത് സ്വീകരിക്കാൻ ഇടയുണ്ട്. അതേസമയം തന്നെ, കോൺടാക്ട്‌ലെസ് പേയ്മെന്റ് സിസ്റ്റത്തിന്റെ സാങ്കേതിക വളർച്ചയും ബയോമെട്രിക് ഒതന്റിക്കേഷനും പ്ലാസ്റ്റിക് കറൻസിയെ ശക്തമാക്കുമെന്ന പ്രതീക്ഷയുമുണ്ട്. കറൻസി രഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ ഇന്ത്യ, യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ് (യുപിഐ) എന്നിവ പ്ലാസ്റ്റിക് മണിയുടെ ഉപയോഗം സുഗമവും വ്യാപകവുമാക്കി.

English Summary:

Plastic Money: Advantages, Disadvantages, and Everything You Need to Know