വിമാനത്തിൽ നിന്ന് പാരഷൂട്ടിൽ ആദ്യമായി ചാടിയ വനിത! യുഎസിലെങ്ങും പ്രശസ്തയായി മാറിയ ജോർജിയ
വിമാനത്തിൽ നിന്നു പാരഷൂട്ടുപയോഗിച്ച് താഴേക്കു ചാടുന്നത് ഇന്ന് അത്ര അസാധാരണമല്ല. വിനോദപരിപാടികളുടെ ഭാഗമായും സാഹസികതയുടെ ഭാഗമായുമൊക്കെ ഇങ്ങനെ ചാടുന്നവർ ധാരാളമുണ്ട്. പാരഷൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് ആദ്യമായി ചാടിയ വനിത ആരെന്നറിയുമോ? അതാണു ജോർജിയ ബ്രോഡ്വിക്. യുഎസിലെ നോർത്ത് കാരലീനയിലാണ് ജോർജിയ

വിമാനത്തിൽ നിന്നു പാരഷൂട്ടുപയോഗിച്ച് താഴേക്കു ചാടുന്നത് ഇന്ന് അത്ര അസാധാരണമല്ല. വിനോദപരിപാടികളുടെ ഭാഗമായും സാഹസികതയുടെ ഭാഗമായുമൊക്കെ ഇങ്ങനെ ചാടുന്നവർ ധാരാളമുണ്ട്. പാരഷൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് ആദ്യമായി ചാടിയ വനിത ആരെന്നറിയുമോ? അതാണു ജോർജിയ ബ്രോഡ്വിക്. യുഎസിലെ നോർത്ത് കാരലീനയിലാണ് ജോർജിയ ആൻ തോംസൻ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ച ജോർജിയയ്ക്ക് ഒരു മകൾ ജനിച്ചെങ്കിലും പിന്നീട് ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു.
അക്കാലത്ത് ചൂടുവായു നിറച്ച ബലൂണുകളിൽ നിന്ന് പാരഷൂട്ട് ഉപയോഗിച്ച് താഴേക്കു ചാടുന്ന ഒരു സർക്കസ് പരിപാടി യുഎസിലുണ്ടായിരുന്നു. ചാൾസ് ബ്രോഡ്വിക്ക് എന്നയാളായിരുന്നു ഈ ട്രൂപ്പിന്റെ ഉടമ. ഈ ഷോയിൽ പങ്കെടുക്കാൻ തനിക്കും ഒരവസരം നൽകണമെന്ന് ജോർജിയ ബ്രോഡ്വിക്കിനോട് ആവശ്യപ്പെട്ടു. അങ്ങനെ ഷോയിൽ ജോർജിയയ്ക്കും അവസരം കിട്ടി.
എന്നാൽ കുറേവർഷങ്ങൾ കഴിഞ്ഞതോടെ ഈ പരിപാടിക്കു കാഴ്ചക്കാർ കുറഞ്ഞുതുടങ്ങി. അക്കാലത്ത് ഗ്ലെൻ മാർട്ടിൻ എന്ന പൈലറ്റിനെ ജോർജിയ പരിചയപ്പെട്ടു. പാരഷൂട്ടിൽ നിന്നു ചാടുന്നതിനു പകരം തന്റെ വിമാനത്തിൽനിന്നു ചാടാനാകുമോ എന്നു ഗ്ലെൻ ജോർജിയയോടു ചോദിച്ചു. അവർ അതംഗീകരിച്ചു.
ലൊസാഞ്ചസിലായിരുന്നു ഈ ചാട്ടം. തന്റെ വിമാനം മാർട്ടിൻ രണ്ടായിരം അടി പൊക്കത്തിലെത്തിച്ചു. അവിടെ നിന്ന് ജോർജിയ ചാടി. യുഎസിൽ ജോർജിയയെ വളരെ പ്രശസ്തയാക്കിയ ചാട്ടമായിരുന്നു അത്. രാജ്യത്തു പലയിടത്തും ജോർജിയ തന്റെ പ്രകടനം നടത്തി. ഒന്നാം ലോകയുദ്ധകാലത്തു സൈനികരെപ്പോലും പാരഷൂട്ട് ചാട്ടം ജോർജിയ പരിശീലിപ്പിച്ചു. ശാരീരിക പ്രശ്‌നങ്ങൾ കാരണം 1922ൽ ജോർജിയ പാരഷൂട്ട് ചാട്ടങ്ങൾ അവസാനിപ്പിച്ചു.ധാരാളം പുരസ്‌കാരങ്ങളും ബഹുമതികളും അവർ തന്റെ ജീവിതത്തിൽ നേടി.