ആധിപത്യത്തിന്റെ തുടക്കം: ചൂഷണം, ഒടുവിൽ പോരാട്ടം
വൈദേശികാധിപത്യത്തിനെതിരെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഒട്ടേറെ സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തിയ രാജ്യമാണ് ഇന്ത്യ. ഇത്തരം പോരാട്ടങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു നേടിയ സ്വാതന്ത്ര്യം. ആധിപത്യത്തിന്റെ തുടക്കം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള
വൈദേശികാധിപത്യത്തിനെതിരെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഒട്ടേറെ സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തിയ രാജ്യമാണ് ഇന്ത്യ. ഇത്തരം പോരാട്ടങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു നേടിയ സ്വാതന്ത്ര്യം. ആധിപത്യത്തിന്റെ തുടക്കം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള
വൈദേശികാധിപത്യത്തിനെതിരെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഒട്ടേറെ സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തിയ രാജ്യമാണ് ഇന്ത്യ. ഇത്തരം പോരാട്ടങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു നേടിയ സ്വാതന്ത്ര്യം. ആധിപത്യത്തിന്റെ തുടക്കം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള
വൈദേശികാധിപത്യത്തിനെതിരെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഒട്ടേറെ സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തിയ രാജ്യമാണ് ഇന്ത്യ. ഇത്തരം പോരാട്ടങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു നേടിയ സ്വാതന്ത്ര്യം.
ആധിപത്യത്തിന്റെ തുടക്കം
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള യുദ്ധമായിരുന്നു 1757ലെ പ്ലാസിയുദ്ധം. ഈ യുദ്ധത്തോടെയാണ് ബ്രിട്ടിഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധിപത്യത്തിനു തുടക്കം കുറിക്കുന്നത്. കൃഷികൊണ്ടും മറ്റു വാണിജ്യ വ്യവസായങ്ങളാലും സമ്പന്നമായിരുന്ന ബംഗാൾ പ്രവിശ്യയുടെ ഭരണം കൈക്കലാക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇതിലൂടെ കഴിഞ്ഞു. ബംഗാളിലെ നവാബായിരുന്ന സിറാജ്–ഉദ്–ദൗളയെ പരാജയപ്പെടുത്താൻ ബ്രിട്ടിഷ് സൈന്യം അദ്ദേഹത്തിന്റെ സേനാ തലവനായിരുന്ന മിർജാഫറെ തന്നെ തങ്ങളുടെ പാട്ടിലാക്കി. ഈ യുദ്ധ വിജയം വഴി വൻ സമ്പത്തും പേരും ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നേടാനായി.
നാട്ടുരാജ്യങ്ങളോട്
17–ാം നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യത്തിന്റെ നാശത്തോടെ ഇന്ത്യയിൽ വിവിധഭാഗങ്ങളിൽ ഒട്ടേറെ നാട്ടുരാജ്യങ്ങൾ നിലവിൽ വന്നു. ഇവർ പരസ്പരം ഏറ്റുമുട്ടിയും ആധിപത്യം സ്ഥാപിച്ചുമാണ് കഴിഞ്ഞിരുന്നത്. ഇത്തരം രാജ്യങ്ങളിൽ നിന്ന് കാർഷികോൽപന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും പരുത്തിയുമെല്ലാം കച്ചവടം ചെയ്യാനാണ് വിദേശരാജ്യങ്ങളിൽ നിന്ന് പലരും ഇന്ത്യയിലെത്തിയത്. ഇങ്ങനെ വന്ന ബ്രിട്ടിഷുകാർ ഇത്തരം നാട്ടുരാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കി. തങ്ങളുടെ അധീനതയിലാക്കിയ ഇത്തരം രാജ്യങ്ങളെ കലഹിപ്പിച്ചും മറ്റും സ്വന്തം രാഷ്ട്രീയാധിനിവേശവും ബ്രിട്ടിഷുകാർ നേടി. സൈനിക സഹായം നൽകിയും ദത്തവകാശ നിരോധന നിയമംപോലുള്ളവ കൊണ്ടുവന്നും പല നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് ഇന്ത്യയോട് ചേർക്കുകയും ചെയ്തു.
പരിഷ്കാരം,വിവേചനം
പാശ്ചാത്യ വിദ്യാഭ്യാസ പ്രചാരണവും സതി നിരോധനവും വിധവാവിവാഹ നിയമവുമെല്ലാം പരിഷ്കൃത നടപടികൾ എന്ന നിലയിലാണ് ബ്രിട്ടിഷുകാർ കൊണ്ടുവന്നതെങ്കിലും ഇതിനെ മതപരമായ ചൂഷണമായി ഇന്ത്യയിലെ ചിലവിഭാഗങ്ങൾ കണ്ടു. മതാരാധനാ കേന്ദ്രങ്ങളുടെ മേൽ ചുമത്തിയ വസ്തുനികുതി സമ്പ്രദായം, മതവികാരം ബ്രിട്ടിഷുകാർക്കെതിരാക്കി. സൈന്യത്തിലേക്കുള്ള തിരഞ്ഞെടുപ്പിലും വിവേചനം കാണിച്ചു. ഇതെല്ലാം ഒരുതരം ചൂഷണം തന്നെയായിരുന്നു. ഇതിനെതിരെ പല ചെറുത്തുനിൽപുകളുമുണ്ടായി.
ഒന്നാം സ്വതന്ത്ര്യസമരം
ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്നത് 1857ലെ കലാപത്തെയാണ്. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് ഇത് പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇത് പിന്നീട് ജനകീയമായി. ഒരു നൂറ്റാണ്ടോളം അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനതയുടെ ചെറുത്തുനിൽപ്പും പ്രതിഷേധവുമായിരുന്നു ഈ ലഹള. ഇന്ത്യൻ സൈന്യത്തിലെ ഇന്ത്യക്കാരുടെ അസംതൃപ്തിയും തിരിച്ചടിയുമായിരുന്നു ഈ ലഹളയുടെ പ്രധാന ഹേതു. ഇവരോട് കാണിച്ചിരുന്ന വിവേചനം പ്രധാനകാരണമാണ്. ഈ ലഹള തുടങ്ങിവച്ചത് സേനയിലെ ഇന്ത്യൻ ശിപായിമാരായതിനാൽ ഇതിനെ ബ്രിട്ടിഷുകാർ ശിപായിലഹള എന്നാണ് വിളിച്ചത്. 1857ലെ കലാപം ബ്രിട്ടിഷ് സൈന്യം അടിച്ചമർത്തി.
കർഷക ചൂഷണം
കാർഷിക പ്രാധാന്യമുള്ള ഒരു രാജ്യമായ ഇന്ത്യയിലെ കർഷകരാണ് ചൂഷണത്തിന് ഏറ്റവും കൂടുതൽ വിധേയരായത്. ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന കോൺവാലീസ് പ്രഭുവിന്റെ ഭൂനികുതി സമ്പ്രദായം വഴി കർഷക നികുതിയിൽ നിന്ന ഒരു ഭാഗം ബ്രിട്ടിഷുകാർക്ക് അവകാശപ്പെട്ടതായി. ഇതൊരു സ്ഥിരം നികുതി സമ്പ്രദായമായി നിലനിർത്തി. ജമീന്ദാർമാർ കർഷകരിൽ നിന്ന് പിരിച്ച് വിഹിതമായി നൽകുന്നതിന് പുറമെ ഈസ്റ്റ് ഇന്ത്യാ കമ്പനി കർഷകരിൽ നിന്ന് നേരിട്ടും നികുതി പിരിക്കാൻ തുടങ്ങി. പണമായി മാത്രം കരം നൽകാൻ നിർബന്ധിതരായ കർഷകർ നഷ്ടം സഹിച്ചു കടംകൊണ്ടും തീർത്തും പരിക്ഷീണരായി.