കോനാൻ! മാരക വികിരണങ്ങളെ ചെറുക്കുന്ന അദ്ഭുത സൂക്ഷ്മജീവി
മാരകമായ വികിരണങ്ങളെപ്പോലും ചെറുക്കുന്ന സവിശേഷ ബാക്ടീരിയകളെപ്പറ്റിയുള്ള പുതിയ പഠനം മനുഷ്യരുടെ ആരോഗ്യം സംബന്ധിച്ച പഠനത്തിൽ നിർണായകമാകും. എക്സ്ട്രീമോഫൈൽ വിഭാഗത്തിൽപെടുന്ന ബാക്ടീരിയായ കോനാൻ ആണ് താരം. കോനാൻ ദ ബാർബേറിയൻ എന്ന ഫാന്റസി കഥാപാത്രത്തെ അനുകരിച്ച് കോനാൻ ദ ബാക്ടീരിയമെന്ന് ഇതിനു പേരു

മാരകമായ വികിരണങ്ങളെപ്പോലും ചെറുക്കുന്ന സവിശേഷ ബാക്ടീരിയകളെപ്പറ്റിയുള്ള പുതിയ പഠനം മനുഷ്യരുടെ ആരോഗ്യം സംബന്ധിച്ച പഠനത്തിൽ നിർണായകമാകും. എക്സ്ട്രീമോഫൈൽ വിഭാഗത്തിൽപെടുന്ന ബാക്ടീരിയായ കോനാൻ ആണ് താരം. കോനാൻ ദ ബാർബേറിയൻ എന്ന ഫാന്റസി കഥാപാത്രത്തെ അനുകരിച്ച് കോനാൻ ദ ബാക്ടീരിയമെന്ന് ഇതിനു പേരു നൽകിയിട്ടുള്ളത്. ഡെയ്നോകോക്കസ് റേഡിയോഡുറാൻസ് എന്നാണ് ഈ സൂക്ഷ്മജീവിയുടെ ശാസ്ത്രനാമം. പല ജീവിവംശങ്ങളെയും നശിപ്പിക്കാവുന്ന പല സാഹചര്യങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ളതാണ് ഈ ബാക്ടീരിയ.
മനുഷ്യർക്ക് സഹിക്കാനാകുന്ന അളവിന്റെ പതിനായിരം ഇരട്ടിയോളം വികിരണം സഹിക്കാൻ ഈ സൂക്ഷ്മജീവിക്ക് ശേഷിയുണ്ട്. എക്സ് റേ, ഗാമ റേ, സോളർ പ്രോട്ടോൺ, പ്രപഞ്ചത്തിൽ നിന്നുള്ള കോസ്മിക് വികിരണങ്ങൾ തുടങ്ങിയവയൊക്കെ ബാക്ടീരിയകൾക്കും മനുഷ്യർക്കും ഒരേ പോലെ ആപത്കരമായതാണ്. ബാക്ടീരിയകളിൽ റേഡിയേഷൻ കാരണം ജനിതക വ്യവസ്ഥയുടെ തകരാറും മനുഷ്യരിൽ വികിരണങ്ങൾ കാരണം അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം, കാൻസർ സാധ്യത, ശരീരകലകൾക്കും അവയവങ്ങൾക്കും നാശം തുടങ്ങിയ അവസ്ഥകളും വരാം.
എന്നാൽ ഡെയ്നോകോക്കസ് റേഡിയോഡുറാൻസ് ബാക്ടീരിയകൾക്ക് ഈ അവസ്ഥ ചെറുക്കാനൊക്കും. കട്ടിയേറിയ കോശസ്തരം, ജനിതക തകരാർ ചെറുക്കാനായുള്ള പ്രത്യേക സംവിധാനങ്ങൾ, ശരീരത്തിലുള്ള അനേകം ആന്റി ഓക്സിഡന്റുകൾ എന്നിവയാണ് ഇവയ്ക്കു സഹായകരമായുള്ളത്.