കേരളത്തിന്റെ മാഗ്നാകാർട്ട! ആധുനിക കാലത്തിന്റെ മഹാദ്ഭുതം
കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന ദിവസത്തിന്റെ ഓർമപുതുക്കലാണിന്ന്. 1947 ഡിസംബർ 20നാണ് കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. 1936 നവംബർ 12ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ നടത്തിയ ക്ഷേത്രപ്രവേശന വിളംബരം, 1947 ജൂൺ 2ലെ മലബാർ ക്ഷേത്രപ്രവേശന വിളംബംരം, 1947 ജൂൺ 12ന്

കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന ദിവസത്തിന്റെ ഓർമപുതുക്കലാണിന്ന്. 1947 ഡിസംബർ 20നാണ് കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. 1936 നവംബർ 12ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ നടത്തിയ ക്ഷേത്രപ്രവേശന വിളംബരം, 1947 ജൂൺ 2ലെ മലബാർ ക്ഷേത്രപ്രവേശന വിളംബംരം, 1947 ജൂൺ 12ന് ടി.പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മദ്രാസ് സർക്കാരിന്റെ ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയവയുടെയെല്ലാം തുടർച്ചയാണു കൊച്ചിയിലെ ക്ഷേത്രപ്രവേശന വിളംബരം.
പോരാട്ടങ്ങൾക്കൊടുവിൽ
ജാതിമതഭേദമെന്യേ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ എല്ലാ ഹൈന്ദവർക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം, കേരളക്കരയുടെ സാമൂഹിക സാംസ്കാരിക പുരോഗതിക്കു വഴിവച്ച ഒന്നാണ്. എല്ലാവർക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ 1932ൽ ഒരു കമ്മിറ്റിയെ നിയമിച്ചു. 1934ൽ രാജ്യത്തെ പൊതുവഴികൾ, സത്രങ്ങൾ, കിണറുകൾ, തുടങ്ങിയവ എല്ലാ ജനങ്ങൾക്കും ഉപയോഗിക്കാം എന്ന അവസ്ഥയുണ്ടായി. അങ്ങനെ ചിത്തിര തിരുനാളിന്റെ 24–ാം പിറന്നാൾ ദിനമായ 1936 നവംബർ 12ന്, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിത്തയാറാക്കിയ ക്ഷേത്രപ്രവേശന വിളംബരം പുറത്തിറങ്ങി.
കേരളത്തിന്റെ മാഗ്നാകാർട്ട എന്ന അതിന്റെ വിശേഷണം എന്തു കൊണ്ടും അന്വർഥമാണ്. സാമൂഹിക നവീകരണ ദിനമായാണ് ക്ഷേത്രപ്രവേശന വിളംബരദിനം ഇപ്പോൾ ആചരിച്ചുവരുന്നത്. ആധുനിക കാലത്തിന്റെ മഹാദ്ഭുതം എന്നാണ് ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്. ഹിന്ദുമതത്തിന്റെ ശോഭനമായ ഒരു യുഗത്തിന്റെ ഉദയം എന്ന് സി. രാജഗോപാലാചാരി പറഞ്ഞു. സുഭാഷ് ചന്ദ്രബോസും സർദാർ പട്ടേലും ഒരു പുതുയുഗത്തിന്റെ നാന്ദിയായി ക്ഷേത്രപ്രവേശന വിളംബരത്തെ പ്രകീർത്തിച്ചു.