ഈജിപ്തിൽ കണ്ടെത്തിയ വെള്ള മാർബിൾ പ്രതിമ ക്ലിയോപാട്രയുടേതോ? ഗവേഷകർക്ക് സംശയം
ഈജിപ്തിലെ ഒരു പ്രാചീന നഗരിയിൽ കണ്ടെത്തിയ ചെറിയ പ്രതിമ ക്ലിയോപാട്രയുടേതാകുമെന്നു പുരാവസ്തു ഗവേഷകർ. തപോസിരിസ് മാഗ്ന എന്ന നഗരിയിലാണു പുരാവസ്തു ഗവേഷണം നടക്കുന്നത്. എന്നാൽ മറ്റു പല ഗവേഷകരും ഈ പ്രതിമ ക്ലിയോപാട്രയുടേതല്ലെന്ന വാദത്തിലാണ്. വെള്ള മാർബിളിൽ തീർത്ത ഒരു ചെറുപ്രതിമയാണു കണ്ടെത്തിയത്. ഒരാളുടെ

ഈജിപ്തിലെ ഒരു പ്രാചീന നഗരിയിൽ കണ്ടെത്തിയ ചെറിയ പ്രതിമ ക്ലിയോപാട്രയുടേതാകുമെന്നു പുരാവസ്തു ഗവേഷകർ. തപോസിരിസ് മാഗ്ന എന്ന നഗരിയിലാണു പുരാവസ്തു ഗവേഷണം നടക്കുന്നത്. എന്നാൽ മറ്റു പല ഗവേഷകരും ഈ പ്രതിമ ക്ലിയോപാട്രയുടേതല്ലെന്ന വാദത്തിലാണ്. വെള്ള മാർബിളിൽ തീർത്ത ഒരു ചെറുപ്രതിമയാണു കണ്ടെത്തിയത്. ഒരാളുടെ കൈക്കുള്ളിൽ ഒതുങ്ങുന്ന വലുപ്പമേ ഇതിനുള്ളൂ. ഈജിപ്തിലെ പ്രമുഖ ദേവതയായിരുന്ന ഓസിരിസിന്റെ ആരാധനാലയമാണ് തപോസിരിസ് മാഗ്നയിലേത്.
അലക്സാണ്ടറുടെ പടയോട്ടത്തിനു ശേഷം ഈജിപ്തിൽ താവളമുറപ്പിച്ച ഗ്രീക്ക് വംശജരായ രാജകുടുംബാംഗങ്ങൾ ഓസിരിസിനെ ആരാധിച്ചിരുന്നു.ക്ലിയോപാട്രയും ഈ ഗ്രീക്ക് വംശജരായ രാജകുടുംബത്തിൽ പെട്ടതാണ്. ഇവിടെ ഒന്നരക്കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം ഇടക്കാലത്ത് കണ്ടെത്തിയിരുന്നു. തുരങ്കം കൂടാതെ സെറാമിക് പാത്രങ്ങൾ, മൺകുടങ്ങൾ, ചില ശിൽപങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ ചെറിയൊരു ഭാഗം കടലിനടിയിൽ മുങ്ങിയ നിലയിലാണെന്നു ഗവേഷകർ പറയുന്നു. 320 മുതൽ 13030 എഡി വരെയുള്ള കാലയളവിൽ ഈ മേഖലയിൽ സംഭവിച്ച ഭൂചലനങ്ങളാണ് ഈ കടലേറ്റത്തിനു കാരണമെന്നും അവർ പറയുന്നു.
അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു. അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി.
ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു. സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു. തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി.
ഇതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയും പിന്നീട് ഇതേ രീതിയിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അലക്സാൻഡ്രിയ നഗരത്തിലെവിയെടോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു. തപോസിരിസ് മാഗ്നയിലാകാനുള്ള സാധ്യതയും ചരിത്രകാരൻമാർ പങ്കുവച്ചിരുന്നു. പുരാതന ഈജിപ്തിന്റെ അവസാന റാണിയായ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്തിയാൽ സമീപകാലത്തെ ഏറ്റവും വലിയ ചരിത്രപരമായ കണ്ടെത്തലാകും അത്.