ക്രിസ്മസ് ട്രീ, സ്റ്റാർ, കാരൾ, സാന്താക്ലോസ്, പൂൽക്കൂട്; ഇവയുടെ ചരിത്രം അറിയാം
കാരൾ, പുൽക്കൂട് കാരൾ ഗാനങ്ങൾ, പുൽക്കൂട്– ഈ രണ്ട് ആശയങ്ങളുടെയും പിന്നിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് (1181–1226). ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ക്രിസ്തുവിന്റെ പിറവി വാഴ്ത്തിപ്പാടുന്ന ഗായകസംഘങ്ങൾ പിറവിയെടുത്തത് 1150കളിലാണെന്നു കരുതുന്നു. 13–ാം നൂറ്റാണ്ടിൽ
കാരൾ, പുൽക്കൂട് കാരൾ ഗാനങ്ങൾ, പുൽക്കൂട്– ഈ രണ്ട് ആശയങ്ങളുടെയും പിന്നിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് (1181–1226). ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ക്രിസ്തുവിന്റെ പിറവി വാഴ്ത്തിപ്പാടുന്ന ഗായകസംഘങ്ങൾ പിറവിയെടുത്തത് 1150കളിലാണെന്നു കരുതുന്നു. 13–ാം നൂറ്റാണ്ടിൽ
കാരൾ, പുൽക്കൂട് കാരൾ ഗാനങ്ങൾ, പുൽക്കൂട്– ഈ രണ്ട് ആശയങ്ങളുടെയും പിന്നിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് (1181–1226). ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ക്രിസ്തുവിന്റെ പിറവി വാഴ്ത്തിപ്പാടുന്ന ഗായകസംഘങ്ങൾ പിറവിയെടുത്തത് 1150കളിലാണെന്നു കരുതുന്നു. 13–ാം നൂറ്റാണ്ടിൽ
കാരൾ, പുൽക്കൂട്
കാരൾ ഗാനങ്ങൾ, പുൽക്കൂട്– ഈ രണ്ട് ആശയങ്ങളുടെയും പിന്നിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് (1181–1226).
ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ക്രിസ്തുവിന്റെ പിറവി വാഴ്ത്തിപ്പാടുന്ന ഗായകസംഘങ്ങൾ പിറവിയെടുത്തത് 1150കളിലാണെന്നു കരുതുന്നു. 13–ാം നൂറ്റാണ്ടിൽ ഇറ്റലിയിലാണ് കാരളുകൾക്ക് ഇന്നത്തെ രൂപവും ഭാവവും കൈവന്നത്. കവി കൂടിയായ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ഇതിന്റെ പിന്നിലെന്നാണു വിശ്വാസം. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ഇറ്റലിയിലും ജർമനിയിലും ഫ്രാൻസിലും പ്രാദേശിക ഭാഷയിൽ ഒട്ടേറെ കാരൾ ഗാനങ്ങൾ പിറന്നു. ക്രിസ്തുവിന്റെ ജനനം ഓർമപ്പെടുത്തി വിളക്കുകളുമായി വീടുകളിലെത്തുന്ന കാരൾസംഘങ്ങളുടെ തുടക്കം ഇംഗ്ലണ്ടിലായിരുന്നു.
കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ജനനം പശ്ചാത്തലമാക്കിയാണ് പുൽക്കൂട് ഒരുക്കുന്നത്. ഇംഗ്ലിഷിൽ നേറ്റിവിറ്റി സീൻ (Nativity Scene), ക്രിബ് (Crib) എന്നൊക്കെ പറയും. 1223ലെ ക്രിസ്മസ് രാത്രിയിൽ ഇറ്റലിയിലെ അസീസിക്ക് അടുത്തുള്ള ഗ്രെചിയോ എന്ന സ്ഥലത്ത് ഉണ്ണിയേശു ജനിച്ച രംഗം ആളുകളെവച്ച് ഫ്രാൻസിസ് അസീസി പുനരാവിഷ്കരിച്ചു. പിന്നീട് ഇറ്റലിയിലെ എല്ലാ പള്ളികളിലും ക്രിസ്മസ് കാലത്ത് ഇത്തരം നിശ്ചലദൃശ്യങ്ങൾ ഒരുങ്ങി. ക്രമേണ ആളുകൾക്കും കന്നുകാലികൾക്കും പകരം പ്രതിമകൾ ഉപയോഗിച്ചുതുടങ്ങി. ഇവയുടെയൊക്കെ ചെറുരൂപങ്ങളുമായി പുൽക്കൂടും പിറവിയെടുത്തു
ജിംഗിൾ ബെൽസ്
ജയിംസ് ലോർഡ് പീർപോണ്ട് (1822– 1893) എന്ന അമേരിക്കൻ പിയാനോ വാദകൻ രചിച്ച്, സംഗീതം നൽകിയ ഒരു പാട്ടാണ് സാന്തയെ
വരവേൽക്കാൻ ലോകമെങ്ങും ഒരേ സ്വരത്തിൽ മുഴങ്ങുന്നത്: ‘ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്.......’. ജോർജിയയിലെ സാവന്ന യുണിറ്റേറിയൻ പള്ളിയുടെ
പിയാനോ വാദകനായിരുന്നു അദ്ദേഹം. ക്രിസ്മസിനുവേണ്ടി എഴുതിയതായിരുന്നില്ല ഈ പാട്ട്. മറിച്ച് അമേരിക്കയിലെ ഒരു സൺഡേ സ്കൂളിന്റെ താങ്ക്സ് ഗിവിങ് ഡേയ്ക്കുവേണ്ടി രചിച്ചതാണ് ഇതെന്നാണ് പൊതുവേയുള്ള വിശ്വാസം. വൺ ഹോഴ്സ് ഓപ്പൺ സ്ലേ എന്ന തലക്കെട്ടിൽ 1857ൽ പ്രസിദ്ധീകരിച്ചെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചില്ല. അക്കാലത്തെ സ്ലേ റേസുകളുമായി ബന്ധപ്പെട്ടെഴുതിയതാണത്രെ അത്.
2 വർഷത്തിനു ശേഷം ജിംഗിൾ ബെൽസ് ഓർ ദ് വൺ ഹോഴ്സ് ഓപ്പൺ സ്ലേ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു.1889ൽ
ആദ്യമായി റിക്കോർഡ് ചെയ്യപ്പെട്ടു.
ശാന്തരാത്രി തിരുരാത്രി
ക്രിസ്മസ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ താരാട്ട് പാട്ടാണ് SILENT NIGHT, HOLY NIGHT എന്ന ഗാനം. പുരോഹിതനായ ജോസഫ് മോർ ആണ് ഈ വരികൾക്കു പിന്നിൽ. 1818ലെ ക്രിസ്മസ് കാലം. ഓസ്‌ട്രിയയിലെ ഒബേൻഡോർഫ് ബെ സാൽസ്ബർഗ് എന്ന പ്രദേശത്തെ സെന്റ് നിക്കോളാസ് പള്ളിയിൽ പാതിരാകുർബാനയ്ക്ക് പാടാനായി പുരോഹിതൻ ഫാ. ജോസഫ് മോർ തിരഞ്ഞെടുത്തത് അദ്ദേഹം തന്നെ രണ്ടു വർഷംമുൻപ് കുറിച്ചിട്ടൊരു ജർമൻ പാട്ടായിരുന്നു. പക്ഷേ, പാട്ടിന് ഈണം ഉണ്ടായിരുന്നില്ല. സ്‌കൂൾ കുട്ടികളെ ഓർഗൻ
പഠിപ്പിക്കുന്ന ഫ്രാൻസ് സേവർ ഗ്രൂബറെ അദ്ദേഹം സമീപിച്ചു. അക്കൊല്ലത്തെ പാതിരാകുർബാനയ്‌ക്കിടെ ഇരുവരും ചേർന്ന് ആ ഗാനം പാടി Stille Nacht, Heilige Nacht.. 1859ൽ ഫാ. ജോൺ ഫ്രീമാൻ ഇത് ഇംഗ്ലിഷിലേക്കു മൊഴിമാറ്റി. ഏറ്റവും കൂടുതൽ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ക്രിസ്‌മസ് ഗാനം എന്ന റെക്കോർഡും ഇതിനാണ്– മുന്നൂറിലേറെ ഭാഷകളിലേക്ക്.
നക്ഷത്രം
കിഴക്കുനിന്ന് എത്തിയ ജ്ഞാനികൾക്ക് വഴികാട്ടിയ അത്ഭുത നക്ഷത്രം– ഇതാണ് ക്രിസ്മസ് സ്റ്റാർ എന്ന സങ്കൽപത്തിന്റെ തുടക്കം. കടലാസുകൊണ്ടുള്ള നക്ഷത്രങ്ങൾക്ക് തുടക്കമിട്ടത് ജർമൻകാരാണ്, 1830കളിൽ. ജർമനിയിലെ മൊറാവിയൻ ബോയ്സ് സ്കൂളിലാണ് ആദ്യ നക്ഷത്രം ഉയർന്നത്. ജ്യോമെട്രി പഠനത്തിന്റെ ഭാഗമായിട്ടാണ് അവരത് ഉണ്ടാക്കിയത്. ഈ സ്കൂളിലെ വിദ്യാർഥിയായിരുന്ന പീറ്റർ വിർബീക്ക് 1897ൽ കച്ചവടത്തിനായി വ്യാപകമായി നക്ഷത്രങ്ങൾ ഉണ്ടാക്കിത്തുടങ്ങി.
നാസ്റ്റിന്റെ സാന്താ
സമ്മാനസഞ്ചിയുമായി ലോകമെങ്ങും നിറസാന്നിധ്യമാകുന്ന സാന്താക്ലോസില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം? അമേരിക്കൻ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്ന തോമസ് നാസ്‌റ്റ് (1840-1902) ആണ് സാന്തയുടെ ഇന്നത്തെ രൂപത്തിന്റെ ശിൽപി.
എഡി 270–343 കാലത്ത് ജീവിച്ച മിറയിലെ ബിഷപ് സെന്റ് നിക്കോളാസ് ആണു സാന്താക്ലോസ് എന്ന ക്രിസ്മസ് പാപ്പയായി മാറിയതെന്നാണു സങ്കൽപം. 1863 ജനുവരി 3ന് ഇറങ്ങിയ ഹാർപേഴ്‌സ് വീക്ക്‌ലിയുടെ പുറംചട്ട സാന്തയുടേതായിരുന്നു. തുടുത്ത മുഖവും പഞ്ഞിപോലുള്ള വെള്ളത്താടിയും തൊപ്പിയുമൊക്കെയുള്ള സാന്തായുടെ ഇന്നത്തെ രൂപം. തോമസ് നാസ്‌റ്റ് വരച്ച ആ രൂപമാണ് ഇന്നു ലോകമെമ്പാടും ക്രിസ്‌മസ് പാപ്പയുടെ പ്രതീകമായി മാറിയത്.
1840ൽ ജർമനിയിലാണ് നാസ്‌റ്റിന്റെ ജനനം. യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്‌നമായ ആന ഇദ്ദേഹം രൂപകൽപന ചെയ്‌തതാണ്. സാന്തായുടെ വീട് ഉത്തരധ്രുവത്തിലാണ് എന്ന സങ്കൽപം ആദ്യമായി അവതരിപ്പിച്ചതും നാസ്‌റ്റ് ആണ്. 1866 ഡിസംബറിലെ ഹാർപേഴ്‌സ് വീക്ക്‌ലിയിൽ വന്ന സാന്തായുടെ മേൽവിലാസം പിന്നീട് ലോകം മുഴുവൻ അംഗീകരിച്ചു– സാന്താക്ലോസ്, നോർത്ത് പോൾ.
ക്രിസ്മസ് മരം
16–ാം നൂറ്റാണ്ടിൽ ക്രിസ്മസ് ട്രീ പ്രചാരത്തിലെത്തിച്ചത് ജർമൻകാരാണ്. പശ്ചിമ ജർമനിയിലെ അർസാസിന്റെ തലസ്ഥാനമായ സ്ട്രാസ്ബുർഗിലെ കത്തീഡ്രലിൽ 1539ൽ ആദ്യത്തെ ട്രീ ഒരുക്കിയതായി ചരിത്രം പറയുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണ നേതാവായിരുന്ന മാർട്ടിൻ ബുക്കർ (1491–1551) ആണ് ഈ ആശയം അവിടെ നടപ്പാക്കിയത്. ഫിർ പോലുള്ള മരങ്ങളുടെ ചില്ലകളാണ് ആദ്യ കാലങ്ങളിൽ ട്രീ ഒരുക്കാൻ ഉപയോഗിച്ചിരുന്നത്. ട്രീകളിൽ മെഴുകുതിരികൾ ആദ്യം സ്ഥാപിച്ചത് ജർമൻകാരനായ പ്രൊട്ടസ്റ്റൻ നേതാവും പുരോഹിതനുമായ മാർട്ടിൻ ലൂഥറാണെന്ന് (1483–1546) പറയപ്പെടുന്നു. മെഴുകുതിരിയുടെ സ്ഥാനത്ത് പിന്നീട് വൈദ്യുതിവിളക്കുകളും സമ്മാനങ്ങളും മറ്റും ഉപയോഗിച്ചു തുടങ്ങി.
കാർഡിലെ സന്തോഷം
1843ൽ ഇംഗ്ലണ്ടിലാണ് ക്രിസ്മസ് കാർഡിന്റെ തുടക്കം. ലണ്ടനിൽ സർ ഹെൻറി കോൾ സുഹൃത്തും ചിത്രകാരനുമായ ജോൺ ഹോഴ്സ്‌ലിയുമായി ചേർന്ന് ആദ്യത്തെ ക്രിസ്മസിന്റെ കാർഡ് വിപണിയിലിറക്കി. പാവപ്പെട്ടവർക്കു ഭക്ഷണം നൽകുന്നതും നടുവിൽ ഒരു കുടുംബം ക്രിസ്‌മസിൽ സന്തോഷം പങ്കുവയ്‌ക്കുന്നതും അദ്ദേഹം കാർഡിന്റെ 2 വശങ്ങളിലായി ചിത്രീകരിച്ചു. അതിനു താഴെ ‘എ മെറി ക്രിസ്‌മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ’ എന്നും എഴുതി.
മിഠായി മധുരം
വെളള നിറത്തിൽ ചുവന്ന വരകളുമായി, വടിയുടെ ആകൃതിയിലുള്ള ഒരു തരം മിഠായിയാണു കാൻഡി കെയ്ൻ. പഞ്ചസാരയാണ് പ്രധാന ചേരുവ. ഉണ്ണിയേശുവിനെ കാണാനെത്തിയ ആട്ടിടയൻമാരുടെ വടിയെ ഓർമിപ്പിക്കുന്നു. ക്രിസ്മസ് ട്രീകളിലും മറ്റും ഇവ തൂക്കിയിടാറുണ്ട്. ജർമനിയിലാണു തുടക്കം എന്നു കരുതുന്നു. 1670ലെ ക്രിസ്മസ് തലേന്ന് കൊളോൺ കത്തീഡ്രലിൽ ആരാധനാസമയത്ത് കുട്ടികൾ ശാന്തരായിരിക്കാൻ ഒരു ക്വയർമാസ്റ്റർ കണ്ടെത്തിയ വഴിയാണ് മിഠായി വിതരണം. ഈ ക്വയർമാസ്റ്റർ ആരാണെന്ന് കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.