ലോകത്തെ ഏറ്റവും പ്രശസ്തമായ കളിപ്പാട്ടങ്ങളിലൊന്നാണ് റൂബിക്സ് ക്യൂബ്. ഇതൊന്ന് ‘പരിഹരിക്കാൻ’ അൽപം ബുദ്ധിമുട്ടാണെങ്കിലും ഒരു കൈ നോക്കാത്തവർ കുറവ്. പല സെലിബ്രിറ്റികൾ പോലും റൂബിക്സ് ക്യൂബിന്റെ ആരാധകരാണ്. റൂബിക്സ് ക്യൂബ് പലരും കണ്ടിട്ടുണ്ടാകും. വിവിധ നിറങ്ങളുള്ള വശങ്ങളോടുകൂടിയ ഈ ക്യൂബുകൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും പ്രശസ്തമായ കളിപ്പാട്ടങ്ങളിലൊന്നാണ് റൂബിക്സ് ക്യൂബ്. ഇതൊന്ന് ‘പരിഹരിക്കാൻ’ അൽപം ബുദ്ധിമുട്ടാണെങ്കിലും ഒരു കൈ നോക്കാത്തവർ കുറവ്. പല സെലിബ്രിറ്റികൾ പോലും റൂബിക്സ് ക്യൂബിന്റെ ആരാധകരാണ്. റൂബിക്സ് ക്യൂബ് പലരും കണ്ടിട്ടുണ്ടാകും. വിവിധ നിറങ്ങളുള്ള വശങ്ങളോടുകൂടിയ ഈ ക്യൂബുകൾ ഒരു കീറാമുട്ടിയാണ്. ഇതു പരിഹരിക്കാനായി മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ തന്നെ ആളുകൾ ചെലവിട്ടേക്കാം. പലരും പാതിവഴിയിൽ ശ്രമം ഉപേക്ഷിക്കുകയും ചെയ്തേക്കാം.

ഈ കിടിലൻ കളിപ്പാട്ടം കണ്ടെത്തിയിട്ട് 50 വർഷമാകുന്ന വേളയാണിത്. ലോകമാകമാനം 50 കോടിയോളം റൂബിക്സ് ക്യൂബുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. 1974ൽ ഹംഗറിക്കാരനായ ആർക്കിടെക്ചർ പ്രഫസർ ഏർണോ റൂബിക്കാണ് റൂബിക്സ് ക്യൂബ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ക്യൂബിനു പേരു ലഭിച്ചതും. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസിൽ കളിപ്പാട്ടമാണ് റൂബിക്സ് ക്യൂബ്. ആദ്യകാലത്ത് മാജിക് ക്യൂബെന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. എന്നാൽ രാജ്യാന്തര തലത്തിൽ വിറ്റഴിക്കണമെങ്കിൽ ഈ പേരൊരു തടസ്സമായിരുന്നു. ഇതേ പേരുള്ള മറ്റു കളിപ്പാട്ടങ്ങൾ ഉള്ളതിനാലാണ് ഇത്. ഈ പ്രശ്നം  മറികടക്കാനായാണു റൂബിക്സ് ക്യൂബ് എന്നു പേരുനൽകിയത്.

ADVERTISEMENT

ഈ ക്യൂബ് കണ്ടുപിടിച്ച ഏർണോ റൂബിക്കിന് ആദ്യം ഇതു സോൾവ് ചെയ്യാൻ സാധിച്ചില്ല. മാസങ്ങൾ ഇതിനു പിന്നാലെയിരുന്നാണ് അദ്ദേഹം ആദ്യമായി ക്യൂബ് സോൾവ് ചെയ്തത്. എൺപതുകൾ മുതൽ തന്നെ റൂബിക്സ് ക്യൂബ് കോംപറ്റീഷനുകൾ ലോകത്തു പലയിടത്തും നടക്കുന്നുണ്ട്. 1995ൽ മാസ്റ്റർപീസ് ക്യൂബെന്ന പേരിൽ വജ്രങ്ങളും സ്വർണവുമടങ്ങിയ ഒരു റൂബിക്സ് ക്യൂബ് നിർമിക്കപ്പെട്ടു. 25 ലക്ഷം യുഎസ് ഡോളറുള്ള ഈ ക്യൂബാണ് ലോകത്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള റൂബിക്സ് ക്യൂബ്. എന്നാൽ റൂബിക്സ് ക്യൂബ് ഏറ്റവും കുറച്ചു സമയത്തിനുള്ളിൽ സോൾവ് ചെയ്തത് അമേരിക്കക്കാരനായ മാക്സ് പാർക്കാണ്. 3.13 സെക്കൻഡിലാണു പാർക്ക് ഇതു ചെയ്തത്. ഇതിനു മുൻപുള്ള റെക്കോർഡ് ചൈനക്കാരനായ യുഷെങ് ദുവിന്റെ പേരിലായിരുന്നു. 3.47 സെക്കൻഡിലാണു യുഷെങ് എടുത്തത്.

English Summary:

Rubik's Cube 50th Anniversary: 500 Million Sold! Unbelievable History & Records