അഴിമതിക്കെതിരായ പോരാട്ടം പണ്ടുമുണ്ട്; ഉറുകാജിന! മെസപ്പൊട്ടേമിയയുടെ നീതിമാനായ രാജാവ്
ടൈഗ്രിസ് യൂഫ്രട്ടീസ് നദികൾക്കിടയിലെ ഫലഫൂയിഷ്ടമായ മെസപ്പൊട്ടേമിയൻ മേഖലയിൽ അനേകം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഇവിടത്തെ ലഗാഷ്, ഗിർസു എന്നീ നാട്ടുരാജ്യങ്ങളുടെ രാജാവായിരുന്നു ഉറുകാജിന. ലോകത്തെ തന്നെ ഏറ്റവും ആദ്യത്തെ നിയമ സംഹിതകളിലൊന്ന് ആദ്യമായി നടപ്പിൽവരുത്തിയത് ഉറുകാജിനയാണ്. ലുഗലാൻഡ എന്ന അടിമുടി

ടൈഗ്രിസ് യൂഫ്രട്ടീസ് നദികൾക്കിടയിലെ ഫലഫൂയിഷ്ടമായ മെസപ്പൊട്ടേമിയൻ മേഖലയിൽ അനേകം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഇവിടത്തെ ലഗാഷ്, ഗിർസു എന്നീ നാട്ടുരാജ്യങ്ങളുടെ രാജാവായിരുന്നു ഉറുകാജിന. ലോകത്തെ തന്നെ ഏറ്റവും ആദ്യത്തെ നിയമ സംഹിതകളിലൊന്ന് ആദ്യമായി നടപ്പിൽവരുത്തിയത് ഉറുകാജിനയാണ്. ലുഗലാൻഡ എന്ന അടിമുടി അഴിമതിയിൽ കുളിച്ച രാജാവിനു ശേഷമാണ് ലഗാഷിൽ ഉറുകാജിന അധികാരത്തിലെത്തിയത്.
സ്വന്തമായി പുതുതായി തയാറാക്കിയ നിയമസംഹിതയിൽ നീതിപൂർവമായ പല നിർദേശങ്ങളും ഉറുകാജിന എഴുതിവച്ചു. വിധവകൾക്കും അനാഥർക്കും അദ്ദേഹം കരമൊഴിവ് പ്രഖ്യാപിക്കുകയും വ്യക്തികളുടെ മരണാനന്തര ചടങ്ങുകൾ ഓരോ നാട്ടുരാജ്യങ്ങളും ഏറ്റെടുക്കണമെന്നുമൊക്കെയുള്ള സാമൂഹിക നീതി മുൻനിർത്തിയുള്ള നീക്കങ്ങൾ അദ്ദേഹം ആവിഷ്‌കരിക്കുകയും ചെയ്തു.
ഇറാഖിന്റെ തെക്കൻ ഭാഗത്തായാണു ഗിർസു സ്ഥിതി ചെയ്യുന്നത്. സുമേറിയൻ വിശ്വാസപ്രകാരമുള്ള യുദ്ധദേവനായ നിൻഗിർസുവിനായി ഒരു ആരാധനാലയവും ഇവിടെയുണ്ടായിരുന്നു. സുമേറിയൻ ദേവതാഗണമായ അനുനാകികളിൽ പെട്ടയാളും ഏറ്റവും പ്രബലനായ ദേവനുമായ എൻലിലിന്റെ മകനാണു നിൻഗിർസു. ശാസ്ത്രം, ഗണിതം, വാസ്തുകല, സാമൂഹികക്രമം തുടങ്ങിയ മേഖലകളിലും പ്രാചീനമായ സംഭാവനകൾ സുമേറിയൻ സംസ്‌കാരം നൽകി.
ഗിർസു എന്ന പഴയനഗരം ഇക്കാലത്ത് അറിയപ്പെടുന്നത് ടീലോ എന്ന പേരിലാണ്. ലോകത്തെ തന്നെ ആദ്യ നഗരങ്ങളിലൊന്നായ ഗിർസു സുമേറിയൻ സംസ്‌കാരത്തിന്റെ പ്രബലകേന്ദ്രവുമായിരുന്നു. മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിർസു ലോകത്തെ പ്രധാനപ്പെട്ട പൈതൃകകേന്ദ്രങ്ങളിൽ ഒന്നുമാണ്. 1877 ൽ ഫ്രഞ്ച് പുരാവസ്തു ഗവേഷകനായ ഏർണസ്റ്റ് ഡി സാർസെകാണ് ഗിർസു കണ്ടെത്തിയത്.ഒരു ലക്ഷത്തോളം ക്യൂനിഫോം ഫലകങ്ങളും ഇവിടെ നിന്നു കണ്ടെത്തി. എന്നാൽ അതിനു ശേഷം ഇവിടെ കാര്യമായി പര്യവേക്ഷണം നടന്നില്ല. സ്ഥിരമായി തുടർന്ന യുദ്ധാന്തരീക്ഷവും ഇതിനു തടയിട്ട സംഗതികളിലൊന്നാണ്.