മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ അഭിനയിച്ച അണ്ണൻ തമ്പി എന്ന ചിത്രം അത്രപെട്ടെന്നൊന്നും ആരും മറക്കാൻ ഇടയില്ല. സഹോദരന്മാർ തമ്മിലുള്ള അടിപിടിയും വഴക്കുമാണ് പ്രമേയം. എന്നാലോ, അവരുടെ ഉള്ളിൽ സ്നേഹമുണ്ട് താനും. ഇത്തരത്തിലുള്ള അണ്ണൻതമ്പി ഷോകൾ നമ്മുടെ വീടുകളിലും കാണാൻ കഴിയും. സഹോദരങ്ങൾ തമ്മിലുള്ള ഇത്തരം തമ്മിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ അഭിനയിച്ച അണ്ണൻ തമ്പി എന്ന ചിത്രം അത്രപെട്ടെന്നൊന്നും ആരും മറക്കാൻ ഇടയില്ല. സഹോദരന്മാർ തമ്മിലുള്ള അടിപിടിയും  വഴക്കുമാണ് പ്രമേയം. എന്നാലോ, അവരുടെ ഉള്ളിൽ സ്നേഹമുണ്ട് താനും. ഇത്തരത്തിലുള്ള അണ്ണൻതമ്പി ഷോകൾ നമ്മുടെ വീടുകളിലും കാണാൻ കഴിയും. സഹോദരങ്ങൾ തമ്മിലുള്ള ഇത്തരം തമ്മിൽ തല്ലിനു കാരണം അവർക്കു പരസ്പരം സ്നേഹമില്ലാത്തതല്ല. കാര്യം പലപ്പോഴും നിസ്സാരമായിരിക്കും. ചെറുപ്പം മുതൽ ചിട്ടയായ പരിശീലനം നൽകുകയും സഹോദര സ്നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥ വരികയും ചെയ്യും. സഹോദര സ്നേഹം മെച്ചപ്പെടുത്താൻ 5  വഴികൾ 

പരസ്പര പൂരകമാണ് എന്നറിയുക 

ADVERTISEMENT

ഒരു വീട്ടിൽ രണ്ടോ അതിൽ കൂടുതലോ മക്കൾ ഉണ്ടാകുമ്പോൾ, അവർ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും എക്കാലത്തും പരസ്പരം താങ്ങും തണലും ആവേണ്ടവരാണെന്നുമുള്ള ചിന്ത ചെറുപ്പം മുതൽ നൽകുക. ഒരാൾ മറ്റൊരാളേക്കാൾ പ്രാധാന്യമുള്ള വ്യക്തിയാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കരുത്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. 

ഷെയറിങ് ശീലിപ്പിക്കുക 

ADVERTISEMENT

വീട്ടിൽ ചെറിയ കാര്യങ്ങളിൽ പോലും എല്ലാ കുട്ടികളെയും ഒരു പോലെ ഉൾപ്പെടുത്തുക. സമ്മാനങ്ങൾ നൽകുമ്പോൾ എല്ലാവർക്കും ഒരു പോലുള്ളവ വാങ്ങി നൽകുക. അല്ലാതെ രണ്ടു മക്കളെയും രണ്ടു തരത്തിൽ കാണുകയും വ്യത്യസ്ത മൂല്യമുള്ള വസ്തുക്കൾ നൽകുകയും ചെയ്യുന്നത് ശരിയല്ല. എന്തു കിട്ടിയാലും പങ്കിട്ടെടുക്കാൻ ചെറുപ്പം മുതൽ പരിശീലിപ്പിക്കുക. വസ്തുക്കൾ പങ്കിടാൻ കാണിക്കുന്ന മടിയാണ് മുതിരുമ്പോഴും പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

പരസ്പരം പിന്തുണയ്ക്കുക 

ADVERTISEMENT

പല കാര്യങ്ങളിലും പരസ്പരം പിന്തുണയ്‌ക്കേണ്ടവരാണ് സഹോദരങ്ങൾ. അത് ചെറിയ പ്രായത്തിൽത്തന്നെ തുടങ്ങി വയ്ക്കുക. മാതാപിതാക്കൾക്കൊപ്പം സഹോരദങ്ങളുടെ പരിപാലനം തന്റെ കൂടി ചുമതലയാണ് എന്ന് തോന്നുന്ന വിധത്തിൽ മക്കളെ വളർത്തിയെടുക്കുക. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ പരസ്പര സ്നേഹത്തോടെ കഴിയാൻ ഇത് സഹായകമാകും 

പരസ്പര ബഹുമാനം വളർത്തുക  

സഹോദരങ്ങൾ തമ്മിൽ എക്കാലത്തും ഊഷ്മളമായ ബന്ധം നിലനിൽക്കണമെങ്കിൽ അവർ തമ്മിൽ പരസ്പര ബഹുമാനം, സ്നേഹം എന്നിവ ഉണ്ടാകണം. മക്കൾക്കു വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും ആവശ്യങ്ങളും ആണ് ഉണ്ടായിരിക്കുകയെന്ന് മാതാപിതാക്കൾ മനസിലാക്കണം. അതിനാൽ ഒരാളുമായി മറ്റേയാളെ താരതമ്യം ചെയ്യരുത്. സ്വഭാവത്തിലെയും വ്യക്തിത്വത്തിലെയും ഈ വ്യത്യാസം മനസ്സിലാക്കാൻ കുട്ടികളെയും ശീലിപ്പിക്കണം. സഹോദരങ്ങൾ തമ്മിൽ അടുപ്പവും പരസ്പര ബഹുമാനവും സഹവർത്തിത്വവും നിലനിർത്താൻ കഴിയണം.

താരതമ്യം ചെയ്യരുത്

അച്ഛനമ്മമാർ കാണിക്കുന്ന ഏറ്റവും വലിയ അബദ്ധമാണ് കുട്ടികളെ താരതമ്യം ചെയ്യുക എന്നത്. ഇത് കുട്ടികൾ അറിയാതെ തന്നെ അവരിൽ ദേഷ്യം ജനിപ്പിക്കുന്നു. ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണ് ഉണ്ടാകുക. ഒരു കുടുംബത്തിലെ എല്ലാ കുട്ടികളും ഒരു പോലെ നന്നായി പഠിക്കണമെന്ന് നിർബന്ധമില്ല. ചില കുട്ടികൾക്കു കല, കായികം തുടങ്ങിയ മേഖലകളിലായിരിക്കും താല്പര്യം. ഇതു മനസ്സിലാക്കി കുട്ടികളെ അവർക്കിണങ്ങിയ മേഖലയിൽ തിളങ്ങുന്നതിനായി ഒരുക്കിയെടുക്കണം.

English Summary : Effects of sibling rivalry and solution