ആവർത്തിച്ചു പഠിച്ചിട്ടും എഴുതിയിട്ടും ശരിയാവുന്നില്ലേ ? കാരണം ഡിസ്ഗ്രാഫിയ !
കയ്യക്ഷരം മോശമായതിന് ടീച്ചർമാരിൽ നിന്നും തല്ലു കൊണ്ടിട്ടുണ്ടോ ? ആവർത്തിച്ച് എഴുതിപ്പടിച്ചിട്ടും കയ്യക്ഷരം നന്നായില്ല? വാക്കുകൾ എഴുതുമ്പോൾ സ്പെല്ലിംഗ് മാറിപ്പോകുന്നുണ്ടോ ? ഇതൊന്നും ഒരുപക്ഷെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിക്കുന്നതാകില്ല. കാരണം ഡിസ്ഗ്രാഫിയ ആകാം. എന്നാൽ പലപ്പോഴും അത് അറിയാതെ പോകുന്നു. പകരം

കയ്യക്ഷരം മോശമായതിന് ടീച്ചർമാരിൽ നിന്നും തല്ലു കൊണ്ടിട്ടുണ്ടോ ? ആവർത്തിച്ച് എഴുതിപ്പടിച്ചിട്ടും കയ്യക്ഷരം നന്നായില്ല? വാക്കുകൾ എഴുതുമ്പോൾ സ്പെല്ലിംഗ് മാറിപ്പോകുന്നുണ്ടോ ? ഇതൊന്നും ഒരുപക്ഷെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിക്കുന്നതാകില്ല. കാരണം ഡിസ്ഗ്രാഫിയ ആകാം. എന്നാൽ പലപ്പോഴും അത് അറിയാതെ പോകുന്നു. പകരം പഴി കിട്ടുന്നതോ ശ്രദ്ധക്കുറവിനും മടിക്കും. ഡിസ്ഗ്രാഫിയ ഒരു പ്രത്യേകതരം പഠന വൈകല്യമാണ്. ഇത് അക്ഷരവിന്യാസം (സ്പെല്ലിംഗ്), കയ്യക്ഷരം, വാക്കുകളും വാചകങ്ങളും ഖണ്ഡികകളും ക്രമപ്പെടുത്തല്‍ തുടങ്ങിയ എഴുതാനുള്ള ശേഷിയെ ബാധിക്കുന്നു. ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ തുടങ്ങിയ മറ്റ് പഠന വൈകല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്ഗ്രാഫിയ അത്രത്തോളം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ ഒരു കുട്ടിയുടേതില്‍ നിന്നും മറ്റൊരു കുട്ടിയില്‍ വ്യത്യസ്തമായേക്കാം. അതുപോലെ തന്നെ അവസ്ഥയുടെ തീവ്രതയും ഓരോ ഘട്ടത്തിലും വ്യത്യസ്തമായിരിക്കും. കുട്ടികൾ പഠനം തുടങ്ങുന്ന സമയത്തു തന്നെ ഇത് ശ്രദ്ധിക്കണം. പെൻസിൽ പിടിക്കുന്ന രീതി മുതൽ ശ്രദ്ധ നൽകണം. അക്ഷരങ്ങളുടെ അല്ലെങ്കില്‍ വാക്കുകളുടെ ഇടയില്‍ ഒരുപോലെയുള്ള അകലം പാലിക്കാൻ കഴിയാതിരിക്കുക, അക്ഷരങ്ങൾ വളരെ വികലമാകുക, നിശ്ചിത വരയിലോ മാർജിന് അകത്തോ എഴുതുകയോ വരയ്ക്കുകയോ ചെയ്യാൻ കഴിയാതെ വരിക ഇതെല്ലാം ഡിസ്ഗ്രാഫിയയുടെ പ്രാഥമിക ലക്ഷണമാകാം.
ഇനി മുതിർന്ന ക്ലാസുകളിലേക്ക് പോകുംതോറും ലക്ഷണങ്ങളും വ്യത്യസ്തപ്പെടും. പൂർണമായ വാചകം ഉണ്ടാക്കാൻ കഴിയാതെ പോകുക, ചില വാക്കുകൾ വിട്ടു പോകുക, തുടങ്ങിയവയെല്ലാം പ്രശ്നമാണ്. ഡിസ്ഗ്രാഫിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം എന്താണെന്ന് ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ വിവരങ്ങളെ ശരിയാവിധത്തില്‍ സംസ്കരിച്ചെടുക്കാനുള്ള തലച്ചോറിന്‍റെ ശേഷിയില്ലായ്മ മൂലമാണ് ഈ അവസ്ഥ സംഭവിക്കുതെന്ന് പറയപ്പെടുന്നു.
ഡിസ്ഗ്രാഫിയയ്ക്കായി പ്രത്യേക ചികിത്സയൊന്നും നിലവിലില്ല. കുട്ടിക്ക് അനുകൂലമായ പഠന സാഹചര്യം ലഭ്യമാക്കുക എന്നതാണ് പ്രധാനം. എഴുത്ത് ശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാന്‍ കഴിയുന്ന ബദല്‍ രീതികള്‍ പരീക്ഷിക്കാം. ഇത്തരത്തിൽ പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് പരിശീലനം നേടിയിട്ടുള്ള ഒരു സ്പെഷ്യല്‍ വിദ്യാഭ്യാസ വിദഗ്ധന്‍റെ സഹായം തേടാം. കുട്ടിക്ക് സഹായവും പിന്തുണയും മറ്റും നല്കാനും പുനരധിവസിപ്പിക്കാനും മറ്റുമുള്ള അസിസ്റ്റീവ് ടെക്നോളജി ലഭ്യമാക്കാം. ഇത്തരം പഠനപ്രശ്‌നം ഉള്ള കുട്ടികൾക്ക് ടാസ്കുകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുക.
English Summary : Dysgraphia learning disability