ഇതാ അക്ഷയ്കുമാറിനെ ‘സൂപ്പർ ഡാഡ്’ ആക്കുന്ന രഹസ്യങ്ങൾ!
താനൊരൽപം സ്ട്രിക്റ്റായ അച്ഛനാണെന്നു തുറന്നു പറയാൻ അക്ഷയ് കുമാറിന് യാതൊരു മടിയുമില്ല. ഒരുപാട് കഷ്ടപ്പാടുകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ഈ കാണുന്ന വിജയങ്ങളും സൗകര്യങ്ങളുമെല്ലാം അക്ഷയ് നേടിയെടുത്തത്. അതുകൊണ്ടു തന്നെ തന്റെ മക്കളും അധ്വാനത്തിന്റെ വിലയറിയണമെന്നും അങ്ങനെ ലഭിക്കുന്ന വിജയത്തിന്

താനൊരൽപം സ്ട്രിക്റ്റായ അച്ഛനാണെന്നു തുറന്നു പറയാൻ അക്ഷയ് കുമാറിന് യാതൊരു മടിയുമില്ല. ഒരുപാട് കഷ്ടപ്പാടുകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ഈ കാണുന്ന വിജയങ്ങളും സൗകര്യങ്ങളുമെല്ലാം അക്ഷയ് നേടിയെടുത്തത്. അതുകൊണ്ടു തന്നെ തന്റെ മക്കളും അധ്വാനത്തിന്റെ വിലയറിയണമെന്നും അങ്ങനെ ലഭിക്കുന്ന വിജയത്തിന് മധുരമേറുമെന്ന് അവർ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്വമുള്ളവരായി അവരെ വളർത്തുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും.
കുട്ടികള്‍ അവർക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ വില അറിഞ്ഞിരിക്കണമെന്നും ഇരുവർക്കും നിർബന്ധമാണ്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും തന്റെ മാതാപിതാക്കൾ പഠിപ്പിച്ച മൂല്യങ്ങൾ കുട്ടികളും പിൻതുടരണമെന്നും അക്ഷയ് പറയുന്നു. പറ്റുന്ന സന്ദർഭങ്ങളിലൊക്കെ മക്കളെ ചേർത്തു പിടിക്കാനാണ് അദ്ദേഹം എല്ലാ അച്ഛൻമാർക്കും നൾകുന്ന ഉപദേശം. നിങ്ങൾ കൂടെയുണ്ടെന്ന വിശ്വാസം എല്ലാ പരീക്ഷണങ്ങളിലും വിജയിക്കാൻ കുട്ടികളെ പ്രാപ്തരാക്കും.
കുട്ടികളുടെ ഏറ്റവും നല്ലതും ആദ്യത്തെയും അധ്യാപകർ മാതാപിതാക്കളാണ്. ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടതെന്നും, ശരിയും തെറ്റും, നല്ലതും ചീത്തയും ഒക്കെ നിങ്ങളിൽ നിന്നു തന്നെയാണവർ ആദ്യം പഠിക്കുന്നത്. ഇതിനായുള്ള ഏറ്റവും നല്ല മാർഗം കുട്ടികളുമൊത്ത് കൂടുതൽ സമയം ചെലവഴിക്കുക എന്നതാണ്. ഇതിൽ അൽപം കുസൃതിയും കൂടെയാകാമെന്നാണ് അക്ഷയുടെ അഭിപ്രായം. കുട്ടികളെ സ്വതന്ത്രരും ശക്തരുമാക്കി തീർക്കുക. തങ്ങൾക്കു കിട്ടിയിരിക്കുന്ന എല്ലാ സൗകര്യങ്ങൾക്കും നന്ദിയുള്ളവരാകാനും സ്വയം പര്യാപ്തരും സ്വാതന്ത്രബോധത്തോടെയും വളരാനുമാണ് അക്ഷയും ട്വിങ്കിളും കുട്ടികളെ ഒരുക്കുന്നത്.
പറ്റുന്ന സന്ദർഭങ്ങളിലൊക്കെ കുട്ടികൾക്കൊപ്പമുണ്ടാകുക, അവരുമായി ഒന്നു കളിക്കാനോ നടക്കാനോ പോകുക പതിവാണ് ഇവർക്ക്. കുട്ടികളുമൊത്താകാം വായന, നിതാരയ്ക്കൊപ്പമുള്ള പുസ്തക വായന അക്ഷയ് ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ്. അവർക്ക് കഥകൾ വായിച്ചു കൊടുക്കാനും പുതിയ വാക്കുകളും അവയുടെ അർഥവുമൊക്കെ പഠിപ്പിക്കാനും ഈ സൂപ്പർ അച്ഛൻ സമയം കണ്ടെത്താറുണ്ട്. കുട്ടികൾക്കൊപ്പമുള്ള ഈ വായന തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.
നിതാരയ്ക്കൊപ്പമുള്ള കളികളാണ് അക്ഷയ് ആസ്വദിക്കുന്ന മറ്റൊന്ന്. കുട്ടികൾക്കൊപ്പമുള്ള കളികളിൽപ്പോലും ധാരാളം കാര്യങ്ങൾ അവർക്കും പറഞ്ഞുകൊടുക്കാനും പഠിപ്പിക്കാനുമാകും. അവരെ ഒരു കാര്യത്തിനും അനാവശ്യമായി നിർബന്ധിക്കില്ലെന്നും അവരുടെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. ഒപ്പം വേണ്ട മൂല്യങ്ങൾ വേണ്ട സമയത്ത് പറഞ്ഞു പഠിപ്പിക്കുകയും വേണം. എല്ലാ ദിവസവും വൈകുന്നേരങ്ങൾ കുട്ടികൾക്കൊപ്പമിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് അക്ഷയ്.
ശരീര സംരക്ഷണത്തിൽ വളരെയേറെ ശ്രദ്ധാലുവായ ഇദ്ദേഹം കുട്ടികളും അങ്ങനെ തന്നെയാവണമെന്ന് നിർബന്ധമുള്ളയാളാണ്. അവർക്കൊപ്പം വർക്ക് ഔട്ടുകൾ ചെയ്യാനും സമയം കണ്ടെത്താറുണ്ട്. ട്വിങ്കിൾ വീട്ടിലില്ലാത്ത സമയങ്ങളിൽ വീട്ടുകാര്യങ്ങളും കുട്ടികളെ നോക്കലുമൊക്കെ അക്ഷയ് ഏറ്റെടുക്കും. കുട്ടികൾക്ക് ബന്ധങ്ങളുടെ വില അറിഞ്ഞു വളരാൻ ഇവയൊക്കെ വളരെയേറെ സഹായിക്കുക തന്നെ ചെയ്യും.
English summary: Parenting tips Akshay Kumar and Twinkle-khanna