‘അവർക്ക് ഞാൻ ചിറകുകൾ നൽകി ഒപ്പം വേരുകളും’; മക്കളെക്കുറിച്ച് ഷാരൂഖ് ഖാൻ
ബോളിവുഡിൽ മാത്രമല്ല, ലോകം മുഴുവൻ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. ഒരു രക്ഷിതാവ് എന്ന നിലയിലും അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. കുട്ടികളുമായി സമയം ചെലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന രക്ഷിതാവാണ് ഷാരൂഖ്. ശരിക്കും ഒരു സ്‌ട്രെസ് ബസ്റ്റർ ആണ് കുട്ടികൾ എന്നാണ് ഷാരൂഖ് പറയുന്നത്. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ് ഷാരൂഖ് ഖാനുള്ളത്. തന്റെ മൂന്നു മക്കളും വ്യത്യസ്തരാണെന് ഷാരൂഖ് പറയുന്നു.

ബോളിവുഡിൽ മാത്രമല്ല, ലോകം മുഴുവൻ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. ഒരു രക്ഷിതാവ് എന്ന നിലയിലും അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. കുട്ടികളുമായി സമയം ചെലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷാരൂഖ്. ശരിക്കും ഒരു സ്‌ട്രെസ് ബസ്റ്റർ ആണ് കുട്ടികളെന്നാണ് ഷാരൂഖ് പറയുന്നത്. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ് ഷാരൂഖ് ഖാനുള്ളത്. തന്റെ മൂന്നു മക്കളും വ്യത്യസ്തരാണെന് ഷാരൂഖ് പറയുന്നു.
മൂത്ത മകനായ ആര്യനിൽ താൻ തന്നെത്തന്നെയാണ് കാണുന്നത്. എന്നാൽ തന്നെക്കാൾ ഏറെ പക്വതയുള്ളയാളാണ് ആര്യൻ. ഒരു ഫിലിം മേക്കറും എഴുത്തുകാരനും ആകാനാണ് അവന്റെ ആഗ്രഹം. മകൾ സുഹാനയ്ക്കാകട്ടെ, ഒരു നടി ആകാനാണ് ആഗ്രഹം. ഇളയ മകനായ അബ്രാം ഒരു കുഞ്ഞു മോൺസ്റ്റർ ആണെന്ന് ഷാരൂഖ് പറയുന്നു. അവൻ എപ്പോഴും തന്നെ പ്രൊട്ടക്റ്റ് ചെയ്യും. അബ്രാം സ്‍മാർട്ട് ആയ, ബുദ്ധിമാനായ കുട്ടി ആണെന്നും അവനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ താനും ഒരു കുട്ടിയായി മാറുന്നുവെന്നും ഷാരൂഖ് പറയുന്നു.
കുട്ടികളോടൊപ്പം ഷോപ്പിങ്ങിനു പോകാനും അവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കാനും ഷാരൂഖ് സമയം കണ്ടെത്തുന്നു. ആൺ പെൺ വേർതിരിവുകൾ പാടില്ലെന്നും ആൺകുട്ടികൾക്ക് അനുവദിക്കുന്ന എല്ലാ കാര്യങ്ങളും പെൺകുട്ടികൾക്കും ചെയ്യാം എന്നു ഷാരൂഖ് പറയുന്നു. കുട്ടികൾക്കായി ഒരു മികച്ച ലൈബ്രറിയും ഷാരൂഖ് ഒരുക്കിയിട്ടുണ്ട്.
നമ്മുടെ കുട്ടികൾ നമ്മുടെ ഉത്തരവാദിത്തമല്ല. അവർ നമ്മുടെ കഴിവുകളുടെ അളവുകോൽ ആണ്. തന്റെ കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് കരിയർ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ‘എന്റെ അനുഭവങ്ങൾ അവരുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്റെ സ്വപ്‌നങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ സ്വതന്ത്ര വ്യക്തിത്വങ്ങളായി വളരട്ടെ’ ഷാരൂഖ് പറയുന്നു.
ലോകത്ത് വിദ്യാഭ്യാസത്തോളം മികച്ച ഒന്നില്ലയെന്ന് ഷാരൂഖ് പറയുന്നു. ഷാരൂഖിന്റെ അച്ഛൻ ഉന്നതവിദ്യാഭ്യാസം നേടിയ ആളായിരുന്നു, പക്ഷേ ദരിദ്രനുമായിരുന്നു. ഒരു ജോലി അദ്ദേഹത്തിനു ലഭിച്ചതേയില്ല. വിദ്യാസമ്പന്നനായിട്ടും അദ്ദേഹം തുടങ്ങിയ ബിസിനസുകൾ എല്ലാം പരാജയപ്പെട്ടു. എന്നാൽ അദ്ദേഹം ഷാരൂഖിന് നിറയെ സ്നേഹം നൽകി. ‘എന്റെ പിറന്നാൾ ദിനങ്ങളിൽ എനിക്കു നൽകാൻ അദ്ദേഹത്തിന്റെ കൈയ്യിൽ പണമുണ്ടായിരുന്നില്ല. എന്നാൽ എനിക്കു പഴയ ചില വസ്‌തുക്കൾ അദ്ദേഹം തരുമായിരുന്നു. അതിലൂടെയാണ് ഞാൻ പഠിച്ചത്. എന്റെ കുട്ടികൾക്ക് ചിറകുകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു; ഒപ്പം വേരുകളും’. ഷാരൂഖ് പറയുന്നു.
English summary; Shahrukh Khan's super parenting tips