എയ്റോബിക് വ്യായാമങ്ങൾ കുട്ടികളിലെ പദസമ്പത്ത് വർധിപ്പിക്കും: പഠനം
കുട്ടികളുടെ പഠനം എളുപ്പമാക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും എല്ലാം അധ്യാപകരും രക്ഷിതാക്കളും വിവിധമാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഓർമശക്തി മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ, ഫ്ലാഷ് കാർഡുകൾ കളികൾ അങ്ങനെയങ്ങനെ. ശാരീരിക വ്യായാമങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. അക്കാദമിക മികവിനും

കുട്ടികളുടെ പഠനം എളുപ്പമാക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും എല്ലാം അധ്യാപകരും രക്ഷിതാക്കളും വിവിധമാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഓർമശക്തി മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ, ഫ്ലാഷ് കാർഡുകൾ കളികൾ അങ്ങനെയങ്ങനെ.
ശാരീരിക വ്യായാമങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. അക്കാദമിക മികവിനും വ്യായാമം സഹായിക്കും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. നീന്തൽ പോലുള്ള എയ്റോബിക് വ്യായാമങ്ങൾ കുട്ടികളിൽ പദസമ്പത്ത് (vocabulary) ഓർത്ത് വയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു.
ദേലാവെയർ സർവകലാശാല ഗവേഷകർ ആറു മുതൽ പന്ത്രണ്ടു വയസു വരെ പ്രായമുള്ള 48 കുട്ടികളിൽ പഠനം നടത്തി. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിലുള്ളവർ എയ്റോബിക് വ്യായാമമായ നീന്തലിൽ പങ്കെടുത്തു. രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരെ ക്രോസ്‌ഫിറ്റ് ചെയ്യാൻ ഏൽപ്പിച്ചു. ഒരേ തരത്തിലുള്ള പരീക്ഷ രണ്ടു കൂട്ടർക്കും നടത്തി.
ഒരു ചിത്രം അവരെ കാണിച്ച ശേഷം ഒരു വാക്ക് നൽകി തുടർന്ന് എന്താണ് കാണുന്നതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പരിചിതമല്ലാത്ത ചിത്രങ്ങളാണ് കാണിച്ചത്.
അഞ്ച് ചിത്രങ്ങളും അവയുമായി ബന്ധപ്പെട്ട ഓരോ വാക്കുകളും പഠിച്ച ശേഷം കുട്ടികൾ നീന്തലിലും ക്രോസ്‌ഫിറ്റിലും മുഴുകി. അതിനുശേഷം അവരുടെ ഓർമശക്തി ഗവേഷകർ പരീക്ഷിച്ചു.
ഓരോ ഗ്രൂപ്പിനും അഞ്ച് പുതിയ ചിത്രങ്ങളും വാക്കുകളും വീണ്ടും കാണിച്ചു. ഇത്തവണ അവർ അത് പഠിച്ച ശേഷം കളറിംങ് ചെയ്യാൻ ഏൽപ്പിച്ചു. കളറിങ്ങിനു ശേഷം വാക്കുകൾ ഓർമിച്ചു വയ്ക്കുന്നതിനുള്ള കഴിവ് പരിശോധിച്ചു.
ക്രോസ്‌ഫിറ്റ് വർക്ക്ഔട്ട് പോലുള്ള വ്യായാമങ്ങൾക്ക് വാക്കുകൾ പഠിക്കുന്നതുമായി ബന്ധമൊന്നുമില്ലയെന്നു കണ്ടു. എന്നാൽ നീന്തൽ പോലുള്ള എയ്റോബിക് വ്യായാമങ്ങൾ വാക്കുകൾ പഠിക്കുന്നതിനുള്ള കഴിവ് 13 ശതമാനം മെച്ചപ്പെടുത്തിയെന്നും പഠനത്തിൽ കണ്ടു.
കുട്ടികൾക്ക് വ്യായാമം എത്രമാത്രം പ്രധാനമാണെന്ന് ഈ പഠനം തെളിയിക്കുന്നു. നടത്തം, പന്തുകളി, സൈക്ലിംഗ് തുടങ്ങിയവ എല്ലാം കുട്ടികളെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരാക്കും. വ്യായാമം ചെയ്യുന്നത് അക്കാദമിക മികവിനും നല്ലതാണെന്ന് സ്‌പീച്ച്, ലാംഗ്വേജ് ആൻഡ് ഹിയറിങ്ങ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു.
English summary : Aerobic exercises help kids remember vocabulary- Study