മാതാപിതാക്കളെ, നിങ്ങള്ക്ക് ഈ തെറ്റുകൾ സംഭവിക്കാറുണ്ടോ?
മാതാപിതാക്കളുടെ പെരുമാറ്റങ്ങളും സംഭാഷണങ്ങളും കുഞ്ഞുങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. ആ സ്വാധീനത്തിന്റെ അനന്തരഫലങ്ങളായിരിക്കും അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ബാല്യത്തിൽ ലഭിച്ച എല്ലാ ശീലങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം എല്ലാക്കാലത്തും കാണുമെന്നതു കൊണ്ടുതന്നെ അവരെ നല്ല കാര്യങ്ങൾ
മാതാപിതാക്കളുടെ പെരുമാറ്റങ്ങളും സംഭാഷണങ്ങളും കുഞ്ഞുങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. ആ സ്വാധീനത്തിന്റെ അനന്തരഫലങ്ങളായിരിക്കും അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ബാല്യത്തിൽ ലഭിച്ച എല്ലാ ശീലങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം എല്ലാക്കാലത്തും കാണുമെന്നതു കൊണ്ടുതന്നെ അവരെ നല്ല കാര്യങ്ങൾ
മാതാപിതാക്കളുടെ പെരുമാറ്റങ്ങളും സംഭാഷണങ്ങളും കുഞ്ഞുങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. ആ സ്വാധീനത്തിന്റെ അനന്തരഫലങ്ങളായിരിക്കും അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ബാല്യത്തിൽ ലഭിച്ച എല്ലാ ശീലങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം എല്ലാക്കാലത്തും കാണുമെന്നതു കൊണ്ടുതന്നെ അവരെ നല്ല കാര്യങ്ങൾ
മാതാപിതാക്കളുടെ പെരുമാറ്റങ്ങളും സംഭാഷണങ്ങളും കുഞ്ഞുങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. ആ സ്വാധീനത്തിന്റെ അനന്തരഫലങ്ങളായിരിക്കും അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ബാല്യത്തിൽ ലഭിച്ച എല്ലാ ശീലങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം എല്ലാക്കാലത്തും കാണുമെന്നതു കൊണ്ടുതന്നെ അവരെ നല്ല കാര്യങ്ങൾ ശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മോശമായ രീതിയിൽ കുഞ്ഞുങ്ങൾ പെരുമാറിയാൽ അത് അച്ഛനമ്മമാരുടെ വളർത്തുദോഷം മാത്രമാണെന്നായിരിക്കും സമൂഹത്തിന്റെ കാഴ്ചപ്പാട്. കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കേണ്ട നല്ല ശീലങ്ങളും നല്ല പെരുമാറ്റങ്ങളും എന്താണെന്നന്നറിഞ്ഞിരിക്കുന്നത് നിങ്ങളെ ഒരു മികച്ച അച്ഛനും അമ്മയുമാക്കുമെന്നതിൽ സംശയമില്ല. നിങ്ങളുടെ ചില പ്രവർത്തികൾ, കുഞ്ഞുങ്ങൾക്ക് ചിലപ്പോൾ തെറ്റായ സന്ദേശങ്ങൾ നൽകാനിടയുണ്ട്. അതവരെ മോശം പെരുമാറ്റത്തിനുടമകളാക്കുന്നതിനും സാധ്യതയുണ്ട്. ഇതാ അത്തരത്തിൽ മാതാപിതാക്കൾക്ക് സംഭവിക്കുന്ന അഞ്ച് തെറ്റുകൾ.
കുഞ്ഞുങ്ങളുടെ പ്രവർത്തികളെ തെറ്റെങ്കിലും ന്യായീകരിക്കുക
കുഞ്ഞുങ്ങളുടെ മര്യാദയില്ലാത്ത പെരുമാറ്റങ്ങളെ 'കുഞ്ഞല്ലേ' എന്ന പരിഗണന നൽകി തിരുത്താതിരിക്കുന്നത് മാതാപിതാക്കളുടെ ഭാഗത്തുനിന്നുമുള്ള വലിയ വീഴ്ചകളിലൊന്നാണ്. നിങ്ങൾ തിരുത്താതിരിക്കുന്നത് കുഞ്ഞുങ്ങളിൽ ബഹുമാനക്കുറവ് വളർത്തുമെന്നു മാത്രമല്ല, അവരുടെ പെരുമാറ്റത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനവുമായി മാത്രമേ അവർ അതിനെ കണക്കാക്കുകയുമുള്ളു. ആ തെറ്റ് വീണ്ടും ആവർത്തിക്കാനുള്ള സാധ്യതകളാണ് ഇവിടെ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് മുമ്പിൽ തുറന്നിടുന്നത്.
കുഞ്ഞുങ്ങളെ ഭയപ്പെടുക
മാതാപിതാക്കൾ ഒരിക്കലും കുഞ്ഞുങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങൾ നൽകിയ ഭക്ഷണം നിരസിച്ച്, മറ്റൊരു പാത്രത്തിൽ ഭക്ഷണം ആവശ്യപ്പെടുന്ന കുഞ്ഞിന്റെ ആഗ്രഹത്തെ മാതാപിതാക്കൾ പൂർത്തീകരിച്ചു കൊടുക്കുന്നതിന്റെ പ്രധാനകാരണം അവർ ഭക്ഷണം കഴിക്കട്ടേ എന്നത് മാത്രമായിരിക്കും. പക്ഷേ, ഒരു കാര്യമോർക്കുക. മാതാപിതാക്കൾ ഒരിക്കലും കുഞ്ഞുങ്ങളുടെ ആജ്ഞാനുവർത്തികളല്ല. അത്തരത്തിൽ നിങ്ങൾ കുഞ്ഞുങ്ങളെ അനുസരിക്കുന്നത് ഭാവിയിൽ ചിലപ്പോൾ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം.
മറ്റുള്ളവർ നിങ്ങളുടെ കുട്ടിയെ കുറിച്ച് മോശമഭിപ്രായം പറയുന്നതിന് ഇടനൽകാതിരിക്കുക
നിങ്ങളുടെ ബാല്യത്തിൽ നിങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ച് ഓർക്കുക. എന്തെങ്കിലും തെറ്റുകൾ നിങ്ങൾക്ക് സംഭവിച്ചുകഴിയുമ്പോൾ, മുതിർന്നവർ അതിനു നൽകിയ ശാസനകളെ കുറിച്ചോർക്കുക. നിങ്ങളുടെ കുട്ടിയെക്കുറിച്ച് മറ്റുള്ളവർ മോശമായ രീതിയിൽ സംസാരിക്കുന്നതിന് അവസരം നൽകാതിരിക്കുക. ആവശ്യസന്ദർഭങ്ങളിൽ കുഞ്ഞുങ്ങളെ തിരുത്തുന്നതിന് യാതൊരു മടിയും വിചാരിക്കരുത്.
കുഞ്ഞുങ്ങൾക്ക് അമിതമായ പിന്തുണ നൽകാതിരിക്കുക
മാതാപിതാക്കളുടെ അമിതപിന്തുണ ലഭിക്കുന്ന കുട്ടികൾ എല്ലായ്‌പ്പോഴും ആരെയെങ്കിലും ആശ്രയിച്ചു നിൽക്കുന്നതിനുള്ള പ്രവണത കാണിക്കാനുള്ള സാധ്യത കൂടുതലാണ്. അതുമാത്രമല്ല ഇവരുടെമേൽ മറ്റുള്ളവർക്ക് വളരെ എളുപ്പത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുന്നതുമാണ്. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം നൽകുന്നത് അവർക്ക് ഭാവിയിൽ സ്വന്തം കാലിൽ നിൽക്കുന്നതിനു ഏറെ സഹായകരമായിരിക്കും.
കുഞ്ഞുങ്ങൾക്ക് പുതിയ സ്വഭാവഗുണങ്ങൾ നൽകുക
ക്ഷമയോടെ മറ്റുള്ളവരെ കേൾക്കാനും സ്വന്തമായി കാര്യങ്ങൾ ചെയ്‌താസ്വദിക്കാനും കുഞ്ഞുങ്ങളെ ബാല്യത്തിൽ തന്നെ ശീലിപ്പിക്കുന്നത് മികച്ച സ്വഭാവം അവർക്കു നൾകുമെന്നതിൽ സംശയമില്ല. ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുക, ബെഡ് വൃത്തിയായി ഒരുക്കിയിടുക പോലുള്ള കാര്യങ്ങൾ അവരെ ശീലിപ്പിക്കുന്നത് ഭാവിയിൽ സ്വന്തം കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ ചെയ്യുന്നതിന് ഏറെ സഹായിക്കും. തെറ്റുകൾ സംഭവിച്ചാൽ മനസിനെ മുറിപ്പെടുത്തുന്ന രീതിയിൽ അല്ലാതെ ചൂണ്ടിക്കാണിച്ചു നൽകേണ്ടതും മാതാപിതാക്കളുടെ കടമയാണ്.
മാതാപിതാക്കളാണ് കുഞ്ഞുങ്ങളുടെ ആദ്യത്തെ ഗുരുക്കന്മാർ. നല്ല പാഠങ്ങൾ ബാല്യത്തിൽ തന്നെ പകർന്നുനൽകുന്നത് മര്യാദയും മികച്ച സ്വഭാവസവിശേഷതകളുമുള്ള വ്യക്തിയാക്കി ഒരു കുഞ്ഞിനെ വളർത്തിയെടുക്കാൻ സഹായിക്കുക തന്നെ ചെയ്യും.
English Summary : Parent's bad manners and children's character