കൗൺസിലിംഗ് മുറിയിലേക്ക്‌ കടന്നുവരുന്ന ദീപിക്കിന്റെ കണ്ണുകളീൽ ഉറക്കച്ചടവ്‌ പ്രകടമായിരുന്നു. ബിസിനസ്സുകാരനായ അച്ഛനാണ് ക്ലാസ് ടീച്ചറുടെ നിർദേശ പ്രകാരം ദീപക്കിനെയും കൊണ്ട് കൗൺസലിങ്ങിന് വന്നത്. പ്രാഥമികമായ ചില സംഭാഷണങ്ങൾക്കു ശേഷം അച്ഛനെ പുറത്തിരുത്തി ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഏതാനും നാളുകൾ വരെ പഠനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗൺസലിങ് മുറിയിലേക്ക്‌ കടന്നുവരുന്ന ദീപിക്കിന്റെ കണ്ണുകളിൽ ഉറക്കച്ചടവ്‌ പ്രകടമായിരുന്നു. ബിസിനസ്സുകാരനായ അച്ഛനാണ് ക്ലാസ് ടീച്ചറുടെ നിർദേശ പ്രകാരം ദീപക്കിനെയും കൊണ്ട് കൗൺസലിങ്ങിന് വന്നത്. പ്രാഥമികമായ ചില സംഭാഷണങ്ങൾക്കു ശേഷം അച്ഛനെ പുറത്തിരുത്തി ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഏതാനും നാളുകൾ വരെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന ദീപക് വളരെപ്പെട്ടെന്ന് അന്തർമുഖനായി മാറുകയും  ക്ലാസ് പരീക്ഷകളിൽ തോൽക്കുക കൂടി ചെയ്തപ്പോഴാണ് എട്ടാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ദീപക്കിന്റെ മാതാപിതാക്കളെ  വിവരം ധരിപ്പിച്ചതും അവൻ എന്റെ മുൻപിലേക്ക് എത്തപ്പെട്ടതും. കൂട്ടുകാരിൽ നിന്നും കൈമാറിക്കിട്ടിയ അശ്ലീല സിഡിയും യൂട്യൂബ് ലിങ്കുകളും ദീപക്കിനെ ഒട്ടും പരിചിതമല്ലാത്ത മറ്റൊരു ലോകത്തേക്കാണ് കൂട്ടികൊണ്ടു പോയത്. രാത്രിയുടെ യാമങ്ങളിൽ ഉറക്കം നഷ്ടപ്പെട്ട അവൻ സ്വാഭാവികമായും പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം പോയതിൽ യാതൊരു അതിശയോക്‌തിക്കും ഇടമില്ല. ലൈംഗികതയെക്കുറിച്ചും ധാർമികതയെകുറിച്ചുമൊക്കെയുള്ള അവന്റെ കാഴ്ചപ്പാടുകൾ തികച്ചും ഉപരിപ്ലവമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. രണ്ടു മാസം നീണ്ടു നിന്ന അഞ്ചു തുടർ സെഷനുകൾ വേണ്ടിവന്നു ദീപക്കിനെ യാഥാർഥ്യങ്ങളുടെ ലോകത്തേക്ക് മടക്കി കൊണ്ട് വരാൻ...

ADVERTISEMENT

പരിശീലന വേദികളിലെ സഹപ്രവർത്തകരും അധ്യാപക സുഹൃത്തുക്കളും ആൺകുട്ടികളെ കുറിച്ച് സമാനമായ ആശങ്കകൾ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ജനനമരണങ്ങൾക്കിടയിലെ ജീവിതയാത്രയിൽ ഏറ്റവും സുന്ദരമായ കാലം ഏതെന്ന ചോദ്യത്തിന് ഏറെ പേർ നൽകിയ ഉത്തരം കൗമാരം എന്നുതന്നെയാണ്. ഗൃഹാതുരത്വം ഉണർത്തുന്ന കൗമാര കാമനകളും പുളകം കൊള്ളിക്കുന്ന ഓർമ്മകളുമായി പഴയ തലമുറ തിരിച്ചുനടക്കാൻ കൊതിക്കുമ്പോഴും  വർത്തമാനകാലത്തെ കുമാരീ കുമാരന്മാരുടെ ജീവിതങ്ങളെക്കുറിച്ച് കുറച്ചുകൂടി ഉത്തരവാദിത്ത പൂർവമായ ഒരു സമീപനം പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ് എന്ന നിരീക്ഷണമാണ് പങ്കുവെക്കുവാനുള്ളത്. കേരളത്തിലെ കൗമാരക്കാരിൽ ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ അന്തർമുഖനായി മാറുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ ശാസ്ത്രിയ പഠനങ്ങൾ  ഉണ്ടാകേണ്ടിയിരിക്കുന്നു.

ADVERTISEMENT

ശരിയായ ലൈംഗികവിദ്യാഭ്യാസം കൗമാര കാലഘട്ടത്തിൽ ഉള്ളവരുടെ അവകാശമാണെന്ന് ഇരിക്കെ ഈ വിഷയത്തിൽ നമ്മുടെ ആൺകുട്ടികൾ ക്രൂരമായ അവഗണനയാണ് നേരിടുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ അമ്മമാരിൽ നിന്നും വീട്ടിലെ മുതിർന്ന സ്ത്രീകളിൽ നിന്നും അംഗൻവാടി ,സ്കൂൾ/ ആരോഗ്യപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം പെൺകുട്ടികൾക്ക്  ശാസ്ത്രീയമായ അറിവ്  ലഭിക്കുമ്പോൾ ആൺകുട്ടികൾ ഇപ്പോഴും പിയർ ഗ്രൂപ്പിന്റെ സ്വാധീനത്തിലാണ്. ലൈംഗികതയെക്കുറിച്ചോ അനുബന്ധ വിഷയങ്ങളെക്കുറിച്ചോ ആൺകുട്ടികളോട് സംവദിക്കാൻ മാതാപിതാക്കളോ അദ്ധ്യാപകരോ തയ്യാറാകത്തിന് സാംസ്കാരികവും സാമൂഹ്യവുമായ  ചില കാരണങ്ങൾ ഉണ്ടായേക്കാം എന്നാൽ മാറുന്ന കാലത്തു കൗമാര കാലഘട്ടത്തിൽ തന്നെ ആൺകുട്ടികൾക്കും ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ദീപക്കിനെ പോലുള്ള അനേകായിരം കുട്ടികൾ നമ്മുടെ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നു എന്ന വസ്തുത നാം മറക്കരുത്. കേരളീയ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗം കൂടിയാണ് ഇതെന്നു പറയേണ്ടതില്ലല്ലോ.

ADVERTISEMENT

(തൃക്കാക്കര ഭാരത മാതാ കോളേജ് സാമൂഹ്യപ്രവർത്തന വിഭാഗത്തിൽ അസി. പ്രഫസർ ആണ് ലേഖകൻ )

English Summary :Dr Semichan Joseph writes about sex education in students