ഒരു കളിപ്പാട്ടം പോലുമില്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. വില കൊടുത്ത് വാങ്ങുന്നതോ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതോ ആയ കളിപ്പാട്ടങ്ങള്‍ എല്ലാ കുഞ്ഞുങ്ങളുടെയും പക്കല്‍ കാണും. കുഞ്ഞിന്റെ ചിന്ത, ഭാഷ, സാമൂഹിക-വൈകാരിക കഴിവുകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതില്‍ കളിപ്പാട്ടങ്ങള്‍ ഒരു പ്രധാന പങ്കുണ്ട്. ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കളിപ്പാട്ടം പോലുമില്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. വില കൊടുത്ത് വാങ്ങുന്നതോ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതോ ആയ കളിപ്പാട്ടങ്ങള്‍ എല്ലാ കുഞ്ഞുങ്ങളുടെയും പക്കല്‍ കാണും. കുഞ്ഞിന്റെ ചിന്ത, ഭാഷ, സാമൂഹിക-വൈകാരിക കഴിവുകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതില്‍ കളിപ്പാട്ടങ്ങള്‍ ഒരു പ്രധാന പങ്കുണ്ട്. ഇന്ന് കളിപ്പാട്ട നിര്‍മ്മാതാക്കള്‍ കളിപ്പാട്ട സ്റ്റോറില്‍ നിരവധി കളിപ്പാട്ട ഓപ്ഷനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, നിങ്ങള്‍ക്ക് തന്നെ ഏതെടുക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ളവ. വാശി പിടിച്ചു കരയുന്ന കുട്ടിയ്ക്ക് ഒരു പുതിയ കളിപ്പാട്ടം കൊടുത്തു നോക്കൂ.തീര്‍ച്ചയായും ആ കരച്ചില്‍ നിന്നിട്ടുണ്ടാകും. 

ADVERTISEMENT

കുട്ടിയുടെ പ്രായം, താല്‍പ്പര്യങ്ങള്‍, വികസനത്തിന്റെ ഘട്ടം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍. അതേസമയം കളിപ്പാട്ടങ്ങള്‍ വൃത്തിയുള്ളതും വിഷരഹിതവും തീപിടിക്കാത്തതുമായ വസ്തുക്കളാല്‍ നിര്‍മ്മിച്ചതായിരിക്കണം. മൂര്‍ച്ചയുള്ള അരികുകളോ കോണുകളോ ചെറിയ, വേര്‍പെടുത്താവുന്ന ചെറിയ ഭാഗങ്ങളോ ഇല്ലാത്തതും ആയിരിക്കണം.

കുട്ടികള്‍ക്ക് ചില കളിപ്പാട്ടങ്ങള്‍ എളുപ്പത്തില്‍ ബോറടിക്കും. ഇതിനാല്‍ വ്യത്യസ്തമായി ആസ്വദിക്കാന്‍ കഴിയുന്ന കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കുട്ടിയുടെ ഭാവന, സര്‍ഗ്ഗാത്മകത, പ്രശ്‌നപരിഹാര വൈദഗ്ദ്ധ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. ബില്‍ഡിംഗ് ബ്ലോക്കുകള്‍, പന്തുകള്‍, ഇന്റര്‍ലോക്കിങ് ബ്ലോക്കുകള്‍ മുതലായവ കുഞ്ഞുങ്ങള്‍ ആസ്വദിക്കുമെന്നതില്‍ സംശയിക്കാനില്ല. 

ADVERTISEMENT

രസകരവും തന്നെ പോലെയൊരാള്‍ എന്ന നിലയിലും കുഞ്ഞുങ്ങള്‍ കൊണ്ടു നടക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളും ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന്, ഡോള്‍ഹൗസുകള്‍, സ്റ്റഫ് ചെയ്ത പാവകളും മൃഗങ്ങളും, കുട്ടികള്‍ക്കായി രസകരമായ പ്ലാസ്റ്റിക് മൃഗങ്ങളും തുടങ്ങിയവ. അതേസമയം ചില കുഞ്ഞുങ്ങള്‍ക്ക് പസിലുകള്‍, ഷേപ്പ്-സോര്‍ട്ടറുകള്‍, കളിമണ്ണ്, പെയിന്റ്, ക്രയോണ്‍സ് തുടങ്ങിയവയോടായിരിക്കും താല്‍പര്യം. 

വായനയിലും എഴുത്തിലും താല്‍പര്യമുള്ള കുഞ്ഞുങ്ങള്‍ക്ക് പുസ്തകങ്ങള്‍, മാര്‍ക്കറുകള്‍, ക്രയോണുകള്‍, വിരലടയാളങ്ങള്‍, കാന്തിക അക്ഷരമാല/ അക്ഷരങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുക്കേണ്ടത്. ചില കുഞ്ഞുങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ടോയ്‌സുകളോടായിരിക്കും താല്‍പര്യം. അത്തരക്കാര്‍ക്ക് പ്ലാസ്റ്റിക് ബൗളിംഗ് സെറ്റുകള്‍, ബാസ്‌ക്കറ്റ്ബോള്‍ വലകള്‍, ഫുട്‌ബോളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍ വാങ്ങി നല്‍കാം. 

ADVERTISEMENT

നിങ്ങളുടെ കുഞ്ഞുങ്ങളുടെ താല്‍പര്യം തിരിച്ചറിഞ്ഞാല്‍ ഒട്ടും മടിക്കേണ്ട ആമസോണില്‍ നിങ്ങള്‍ക്കാവശ്യമായവയെല്ലാം ലഭ്യമാണ്. ഇപ്പോഴിതാ ആമസോണ്‍ പ്രൈം സെയിലിനോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണുള്ളത്. നിങ്ങളുടെ കുഞ്ഞിന് ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കൂ. 85% മുതലുള്ള ഓഫറുകളില്‍ കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്.

Content Summary : Best toys for child development