ദേഷ്യം നിയന്ത്രിക്കാൻ 4 വഴികൾ; പേരന്റിങ് സൂപ്പർ കൂൾ ആക്കാം
അച്ഛനോ അമ്മയോ ആകുന്നത് ഒരു മനോഹരമായ അനുഭവമാണ്. എന്നാൽ ഒരുപാട് ഉത്തരവാദിത്തങ്ങളും തേടി വരുമെന്നതിനാൽ പലരും സമ്മർദത്തിലാകുന്നതും സ്വാഭാവികമാണ്. ഇത് പലപ്പോഴും കുട്ടികളോട് പൊട്ടിത്തെറിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കും. പിന്നീട് ഇതേക്കുറിച്ച് ആലോചിച്ച് മാതാപിതാക്കൾ ദു:ഖിക്കുകയും ചെയ്യും. ഈ

അച്ഛനോ അമ്മയോ ആകുന്നത് ഒരു മനോഹരമായ അനുഭവമാണ്. എന്നാൽ ഒരുപാട് ഉത്തരവാദിത്തങ്ങളും തേടി വരുമെന്നതിനാൽ പലരും സമ്മർദത്തിലാകുന്നതും സ്വാഭാവികമാണ്. ഇത് പലപ്പോഴും കുട്ടികളോട് പൊട്ടിത്തെറിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കും. പിന്നീട് ഇതേക്കുറിച്ച് ആലോചിച്ച് മാതാപിതാക്കൾ ദു:ഖിക്കുകയും ചെയ്യും. ഈ പൊട്ടിത്തെറിക്കലും ദേഷ്യപ്പെടലും കുട്ടികളിൽ മോശമായ സ്വാധീനത്തിന് കാരണമായേക്കാം എന്നതാണ് പ്രധാന പ്രശ്നം. മക്കളുമായി ശക്തവും ആരോഗ്യകരവുമായ ബന്ധം നിലനിർത്താൻ മാതാപിതാക്കൾ ദേഷ്യത്തെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനു ചില ടിപ്സ് ഇതാ.
കുട്ടിയുടെ സ്ഥാനത്തു നിന്ന് ചിന്തിക്കാം: നിങ്ങളൊരു രക്ഷിതാവാണ്. എന്തു ചെയ്യും മുമ്പും കുട്ടിയുടെ ഭാഗത്തു നിന്നും ചിന്തിക്കണം. എന്നാൽ മിക്കപ്പോഴും അത് സംഭവിക്കുന്നില്ല. അവർക്കു നേരെ ബഹളം വയ്ക്കുക മാത്രമാണ് ഉണ്ടാകുന്നത്. ചെറിയ പ്രായത്തിൽ ശ്രദ്ധ ലഭിക്കാൻ കുട്ടികൾ ആഗ്രഹിക്കും. പക്ഷേ ജോലിത്തിരക്കുകൾ കാരണം മാതാപിതാക്കൾ അവരുടെ പല കാര്യങ്ങൾക്കും പരിഗണന നൽകാൻ വിട്ടു പോകും. അവരെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കണം. ഒന്നിച്ച് സിനിമ കാണാനോ കളിക്കാനോ സമയം കണ്ടെത്തണം. അത് ബന്ധം ശക്തമാക്കും.
ക്ഷമയും ശാന്തതയും: പെരുമാറ്റത്തിൽ ശാന്തതയും ക്ഷമയും വളർത്തേണ്ടത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ക്ഷുഭിതമായി മുന്നോട്ടു പോകുമ്പോൾ ഉത്തരവാദിത്തങ്ങൾ ഭാരമായി തോന്നും. യോഗയും ധ്യാനവും ശീലമാക്കാം. ക്ഷമയും ശാന്തതയും പേരന്റിങ് എളുപ്പമാക്കും.
ഒച്ചവയ്ക്കലല്ല പഠിപ്പിക്കൽ: കുട്ടികൾക്ക് തെറ്റു സംഭവിക്കും. അത് സ്വാഭാവികമാണ്. തെറ്റ് പറഞ്ഞു മനസ്സിലാക്കി ശരി പഠിപ്പിക്കുകയാണ് വേണ്ടത്. ബഹളം വച്ചതുകൊണ്ടോ അവരെ കുറ്റപ്പെടുത്തിയതു കൊണ്ടോ യാതൊരു പ്രയോജനവും ഇല്ല. നമ്മുടെ ആരോഗ്യത്തെ ബാധിക്കാനും കുട്ടിയെ മാനസിക സമ്മർദത്തിലാക്കാനും സാധ്യതയുണ്ട്. ശരിയും തെറ്റും അവർ തിരിച്ചറിയുകയുമില്ല.
Read more: വിദ്യാർഥികൾക്ക് ഐപാഡ് നൽകാൻ സ്കൂൾ അധികൃതർ; മക്കളുടെ സ്കൂൾ മാറ്റി നടി സോഫിയ വിൻങ്കിൽമാൻ
സ്വയം ശ്രദ്ധിക്കാം, സമയം കണ്ടെത്താം: സ്വന്തമായി സമയം കണ്ടെത്തുകയും പരിചരിക്കുകയും ചെയ്യേണ്ടത് അനിവാര്യതയാണ്. ജോലിയും പേരന്റിങ്ങും ചേർന്ന് മാനസികമായി കടുത്ത സമ്മർദത്തിലേക്ക് തള്ളിയിട്ടേക്കാം. ചുമതലകൾ ഒരു ശാപമായി തോന്നിയേക്കാം. ഇങ്ങനെ ദേഷ്യം നിയന്ത്രിക്കാനാവാതെ വരികയും കുട്ടികൾ അതിന് വിധേയമാകുകയും ചെയ്യാം. അതുകൊണ്ട് സ്വയം ആശ്വാസം കണ്ടെത്താനും വിനോദത്തിനും സമയം കണ്ടെത്തുക. ഇഷ്ട സിനിമകൾ കാണുക, നടക്കാൻ പോകുക, അവധിദിനത്തിൽ കൂട്ടുകാർക്കൊപ്പം സമയം ചെലവിടുക എന്നിവ നമുക്ക് പോസിറ്റീവ് ഊർജം നൽകും.
Content Summary : Anger management ideas for parents